ശരീര ഭാരം കുറയ്ക്കാൻ വളരെ കഷ്ടപ്പെടുന്നവരും നമുക്കിടയിൽ ഉണ്ട്. പക്ഷേ ശരിയായ ഡയറ്റിലൂടെ രസകരമായ രീതിയിൽ ശരീര ഭാരം കുറയ്ക്കാനും ഫലമുണ്ടാക്കാനും സാധിക്കും. ശരീരഭാരം കുറയ്ക്കാൻ നിങ്ങളെ സഹായിക്കുമെന്ന് വാഗ്ദാനം ചെയ്യുന്ന നിരവധി ഭക്ഷണപദാർത്ഥങ്ങൾ ഉണ്ടെങ്കിലും, നിലക്കടല പോലെയുളളവയും ഇതിനു സഹായിക്കും. കടലയെന്നും കപ്പലണ്ടിയെന്നും അറിയപ്പെടുന്ന നിലക്കടലയിൽ കലോറി കൂടുതലാണെങ്കിലും അവയിൽ പ്രോട്ടീനും ഫൈബറും അടങ്ങിയിട്ടുണ്ട്, ഇത് ദഹനത്തിനും ശരീരഭാരം കുറയ്ക്കാനും സഹായിക്കും. പക്ഷേ, മിതമായ അളവിൽ കഴിക്കണമെന്നത് ഓർമ്മിക്കുക, കാരണം നിലക്കടലയുടെ അമിത ഉപഭോഗവും വിപരീത ഫലമുണ്ടാക്കും.
ശരീരഭാരം കുറയ്ക്കാൻ നിലക്കടല നല്ലത് എന്തുകൊണ്ട്?. ദി ജേണൽ ഓഫ് ന്യൂട്രീഷ്യനിൽ പ്രസിദ്ധീകരിച്ച ഒരു പഠനമനുസരിച്ച്, പ്രോട്ടീൻ അടങ്ങിയ ഏത് ഭക്ഷണത്തിനും ചില കലോറികളെ ഇല്ലാതാക്കാൻ കഴിയും. നേരത്തെ സൂചിപ്പിച്ചതുപോലെ, നിലക്കടലയിൽ കലോറി ഉണ്ട്, പക്ഷേ അവ ചവച്ചരക്കുന്നതിലൂടെ നിങ്ങൾ വളരെ കുറച്ച് അളവിലെ കലോറി മാത്രമാണ് എടുക്കുന്നത്. ആരോഗ്യകരമായ ചില കൊഴുപ്പുകളും നിലക്കടലയിൽ അടങ്ങിയിട്ടുണ്ട്, ഇത് ഹൃദയത്തിന് നല്ലതാണ്. അമിതവണ്ണം, വീക്കം, ചില ഹൃദ്രോഗങ്ങൾ എന്നിവ കുറയ്ക്കും.
Read Also: World Fatty Liver Day: ശ്രദ്ധിക്കുക, കരള് രോഗം വരുന്നത് മദ്യപാനികള്ക്ക് മാത്രമല്ല
കൂടാതെ, നിലക്കടല ശരീരത്തിന്റെ മെറ്റബോളിസത്തിന് നല്ലതാണെന്ന് അറിയപ്പെടുന്നു, കാരണം അവ വലിയൊരു ഊർജ സ്രോതസ്സാണ്. നിങ്ങൾക്ക് കൂടുതൽ ഊർജം ഉള്ളപ്പോൾ, കൂടുതൽ കലോറി ഇല്ലാതാക്കാം, ഇതിലൂടെ ശരീരഭാരം കുറയ്ക്കാൻ നിങ്ങളുടെ ശരീരത്തെ സഹായിക്കും.
നിലക്കടല വെള്ളത്തിൽ കുതിർക്കാനിടണം, അതിനുശേഷം എല്ലാ ദിവസവും രാവിലെ ഒഴിഞ്ഞ വയറ്റിൽ കഴിക്കണമെന്നാണ് വിദഗ്ധർ പറയുന്നത്. വറുത്തും കഴിക്കാം. നിങ്ങൾ ഭക്ഷണക്രമത്തിൽ മാറ്റം വരുത്തുന്നതിനുമുമ്പ് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുമായോ ഡയറ്റീഷ്യൻമാരുമായോ പരിശോധിക്കുക, കാരണം നിങ്ങളുടെ മെഡിക്കൽ ചരിത്രത്തെക്കുറിച്ച് അവർക്ക് അറിയാവുന്നതുപോലെ മറ്റാർക്കും അറിയില്ല. നിങ്ങളെ മികച്ച രീതിയിൽ നയിക്കാൻ അവർക്ക് കഴിഞ്ഞേക്കും.
Read in English: Looking for a tasty way to lose weight? Try peanuts