യാത്രയ്ക്കിൽ മലബന്ധം ഉണ്ടാകാറുണ്ടെന്ന് പരാതിപ്പെടുന്ന നിരവധി പേരുണ്ട്. ഭക്ഷണത്തിലെ മാറ്റം, ആവശ്യത്തിന് വെള്ളം കുടിക്കാതിരിക്കുക, ഉറക്ക സമയത്തിലെ വ്യതിയാനം എന്നിവയെല്ലാം ഇതിനു കാരണമാകാറുണ്ട്. യാത്രയ്ക്കിടയിലെ മലബന്ധം അകറ്റാനുള്ള ചില ടിപ്സുകൾ പങ്കുവയ്ക്കുകയാണ് ആയുർവേദ ഡോ.ദിക്സ ഭാവ്സർ.
- ജലാംശം നിലനിർത്തുക
ധാരാളം വെള്ളം കുടിക്കേണ്ടതില്ല, ആവശ്യത്തിന് മതി. കുറഞ്ഞത് 5 ഗ്ലാസ് വെള്ളവും (നിങ്ങൾ തണുത്ത സ്ഥലത്താണ് യാത്ര ചെയ്യുന്നതെങ്കിൽ) 7-8 ഗ്ലാസുകളെങ്കിലും (നിങ്ങൾ ചൂടുള്ള സ്ഥലത്താണെങ്കിൽ) കുടിക്കുക.
- വ്യായാമം/ യോഗ പരിശീലിക്കുക
എല്ലാ ദിവസവും രാവിലെ കുറഞ്ഞത് 30 മിനിറ്റെങ്കിലും സുഖ്ഷ്മ വ്യായാമം/ യോഗ, പ്രാണായാമം എന്നിവ പരിശീലിക്കുക. കഴിയുമെങ്കിൽ പ്രതിദിനം 5000 പടികൾ നടക്കുക.
- ചെറുചൂടുള്ള വെള്ളം കുടിക്കുക (ഗ്രീൻ ടീ)
ഒരു ഗ്ലാസ് ചെറുചൂടുള്ള വെള്ളം രാവിലെ അല്ലെങ്കിൽ/ഉറങ്ങുന്നതിനു മുൻപായി കുടിക്കുന്നത് മലബന്ധം അകറ്റാൻ സഹായിക്കുന്നു. ബ്രെഡ് അല്ലെങ്കിൽ വറുത്ത ഭക്ഷണത്തിനു പകരം ഗ്രീൻ ടീ കുടിച്ച് പ്രഭാതം ആരംഭിക്കുക.
- ആരോഗ്യകരമായ ഭക്ഷണ ഓപ്ഷനുകൾ തിരഞ്ഞെടുക്കുക. നേന്ത്രപ്പഴം, പപ്പായ തുടങ്ങിയ പോഷകഗുണമുള്ള പഴങ്ങളും നാടൻ പഴങ്ങളും നിങ്ങൾ പോകുന്ന സ്ഥലത്ത് ലഭിക്കുമെങ്കിൽ കഴിക്കുക.
- ലഘുവായ പ്രഭാതഭക്ഷണം കഴിക്കുക. പ്രാതലിന് മൈദ കഴിക്കുന്നില്ലെന്ന് ഉറപ്പാക്കുക.
- ഉച്ചഭക്ഷണത്തിന് മിതമായ ഭക്ഷണം കഴിക്കുക (റൊട്ടി/പറന്ത, കറി, സാലഡ്). ലഭ്യമാണെങ്കിൽ ഉച്ചഭക്ഷണത്തോടൊപ്പം മോരും കഴിക്കുക.
- അത്താഴം നേരത്തെ കഴിക്കുക. അത്താഴത്തിന് അരി കൊണ്ടുള്ള ഭക്ഷണമോ വ്യത്യസ്ത സൂപ്പുകളോ നല്ലതാണ്.
- ദഹന ഗുളികകൾ കൊണ്ടുപോകുക.
- പശു നെയ്യ് കൊണ്ടുപോകുക. രാവിലെയോ രാത്രിയോ 1 ടീസ്പൂൺ നെയ്യ് ചെറുചൂടുള്ള വെള്ളത്തിൽ ചേർത്ത് കഴിക്കുക.
- ആയുർവേദ ഔഷധങ്ങൾ
മലബന്ധമോ വയറുവേദനയോ അനുഭവപ്പെടുന്നുണ്ടെങ്കിൽ, ത്രിഫല ചൂർണമോ ഗുളികയോ ഹരിതകി/ഹാർഡ് ടാബ് അല്ലെങ്കിൽ ചൂർണ (കടുത്ത മലബന്ധത്തിന്) എന്നിവ കൂടെ കരുതുക.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More: മലബന്ധം അകറ്റാൻ ഈ മൂന്നു ഭക്ഷണങ്ങൾ ഒഴിവാക്കൂ