scorecardresearch

ദഹനസംബന്ധമായ പ്രശ്നങ്ങൾക്ക് അടുക്കളയിലുണ്ട് പരിഹാരം

പാർശ്വഫലങ്ങൾ ഏതും ഇല്ലാത്ത പ്രകൃിതിദത്തമായ മരുന്നാണ് ജീരകം, അയമോദകം, പെരുംജീരകം എന്നിവ. ഗ്യാസ് പുറന്തള്ളി വയറുവീർക്കൽ കുറയ്ക്കുന്ന കാർമിനേറ്റീവ് പ്രോപ്പർട്ടീസ് ഇവയിൽ അടങ്ങിയിട്ടുണ്ട്

പാർശ്വഫലങ്ങൾ ഏതും ഇല്ലാത്ത പ്രകൃിതിദത്തമായ മരുന്നാണ് ജീരകം, അയമോദകം, പെരുംജീരകം എന്നിവ. ഗ്യാസ് പുറന്തള്ളി വയറുവീർക്കൽ കുറയ്ക്കുന്ന കാർമിനേറ്റീവ് പ്രോപ്പർട്ടീസ് ഇവയിൽ അടങ്ങിയിട്ടുണ്ട്

author-image
Health Desk
New Update
Gut | Health | Stomach | Pain

പാർശ്വഫലങ്ങൾ ഒന്നും ഇല്ലാത്ത പ്രകൃതിദത്തമായ മരുന്നുകളാണ് ജീരകം, അയമോദകം, പെരുംജീരകം

അസിഡിറ്റിയോ ദഹനസംബന്ധമായ എന്തെങ്കിലും പ്രശ്നങ്ങളോ നേരിടുന്ന സമയത്ത് ഇഞ്ചി കഴിക്കുന്നത് നല്ലതാണെന്ന് പറഞ്ഞുകേട്ടിട്ടുണ്ടാകും. അതുപോലെ തന്നെയാണ് ജീരകം, അയമോദകം, പെരുംജീരകം എന്നിവയുടെ കാര്യവും. ദഹനത്തിനും വയറുവീർക്കൽ അകറ്റാനും ഇവ മൂന്നും സഹായകരമാണെന്ന് ന്യൂട്രീഷ്യനിസ്റ്റ് ലൂക്ക് കൊട്ടീഞ്ഞ്യോ പറയുന്നു. 

Advertisment

ദഹനസഹായിയായ ധാരാളം മരുന്നുകൾ കടകളിൽ ലഭ്യമാണ്. പാർശ്വഫലങ്ങൾ ഒന്നും ഇല്ലാത്ത പ്രകൃതിദത്തമായ മരുന്നുകളാണ് ജീരകം, അയമോദകം, പെരുംജീരകം എന്നിവ. ഗ്യാസ് പുറന്തള്ളി വയറുവീർക്കൽ കുറയ്ക്കുന്ന കാർമിനേറ്റീവ് പ്രോപ്പർട്ടീസ് ഇവയിൽ അടങ്ങിയിട്ടുണ്ടെന്ന് ന്യൂട്രീഷ്യനിസ്റ്റ് ഇപ്സിത ചക്രബർത്തിയും വ്യക്തമാക്കുന്നുണ്ട്. 

അയമോദകത്തിൽ തൈമോൾ അടങ്ങിയിട്ടുണ്ട്. ആന്റിസ്പാസ്മോഡിക് സവിശേഷതകളും ഇതിലുണ്ട്. ഈ സവിശേഷത മാംസപേശികൾക്ക് വിശ്രമം നൽകുകയും, വയറുവേദന, അസ്വസ്ഥതകൾ എന്നിവയിൽ നിന്ന് ആശ്വാസം നൽകുകയും ചെയ്തേക്കാം. പോഷകങ്ങളുടെ ആഗിരണം എളുപ്പത്തിലാക്കി ഭക്ഷണ വിഘടനത്തിന് സഹായിക്കുന്നതിനായി ദഹനരസത്തെ ജീരകം സ്വാധീനിച്ചേക്കാം. 

പെരുംജീരകത്തിൽ നാരുകളുടെ സാന്നിധ്യം ധാരാളമുണ്ട്. ആമാശയത്തിന്റെ ആരോഗ്യത്തിന് സഹായിക്കുന്ന ആന്റിമൈക്രോബയൽ സവിശേഷതകൾ പെരുംജീരകത്തിനുണ്ട്. ഫ്രീ റാഡിക്കലുകൾ മൂലം ശരീരത്തിൽ ഉണ്ടാകാൻ സാധ്യതയുള്ള കേടുപാടുകൾക്കെതിരെ പോരാടാൻ സഹായിക്കുന്ന ആന്റിഓക്സിഡന്റുകളുടെ പ്രകൃതിദത്തമായ ഉറവിടമാണ് പെരുംജീരകം. മാത്രമല്ല, വായ്‌നാറ്റം പരിഹരിക്കുകയും ചെയ്യും. 

Advertisment

ഇവയെല്ലാം കഴിക്കുന്നത് മിക്ക ആളുകൾക്കും സുരക്ഷിതമാണെങ്കിലും ഏതെങ്കിലും തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നുണ്ടെങ്കിൽ തീർച്ചയായും ആരോഗ്യവിദഗ്ധരുടെ അഭിപ്രായം കൂടി തേടിയതിനു ശേഷം മാത്രം ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.  

Read More

Digestive Problems Food

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: