വേനൽക്കാലത്ത്, ആവശ്യത്തിന് വെള്ളം കുടിക്കുകയും സീസണൽ പഴങ്ങളും പച്ചക്കറികളും കഴിക്കുകയും വേണം. കാരണം കടുത്ത ചൂട് നിർജലീകരണം, അമിതമായ വിയർപ്പ് തുടങ്ങിയ നിരവധി പ്രശ്നങ്ങൾക്ക് കാരണമാകും.
രുചികരമായ വേനൽക്കാല പഴങ്ങളിലൊന്നാണ് മൾബറി. ഈ പഴം ലോകത്തിന്റെ എല്ലാ ഭാഗത്തും ധാരാളമായി ലഭ്യമാണെന്ന് ന്യൂട്രീഷ്യണിസ്റ്റ് റുജുത ദിവേകർ പറഞ്ഞു. എങ്കിലും മൾബറിക്ക് നിരവധി ആരോഗ്യ ഗുണങ്ങളുണ്ടെന്ന് വളരെക്കുറച്ച് പേർക്കേ അറിയൂ.
മൾബറിയുടെ ആരോഗ്യ ഗുണങ്ങൾ
കണ്ണിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നു
ഈ കാലത്ത് സ്ക്രീനുകൾക്ക് മുന്നിൽ ഒരുപാട് സമയം ചിലവഴിക്കുന്നു. ഇത് കണ്ണിന്റെ ക്ഷീണത്തിനും വരൾച്ചയ്ക്കും കാരണമാകും. മൾബറിയിൽ കണ്ണിന്റെ ആരോഗ്യത്തിന് സഹായിക്കുന്ന കരോട്ടിനും സിയാക്സാന്തിനുമുണ്ടെന്ന് അവർ പറഞ്ഞു.
പ്രതിരോധശേഷി നൽകുന്നു
പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ കഴിക്കാവുന്ന ഏറ്റവും മികച്ച പഴമാണിത്. ഈ സീസണിൽ പനിയും അലർജിയും ഒഴിവാക്കി നിലനിർത്താൻ മൾബറി സഹായിക്കുന്നു.
ദഹന പ്രശ്നങ്ങൾ അകറ്റുന്നു
പലരും നിരന്തരമായ വയറുവേദനയാൽ ബുദ്ധിമുട്ടുന്നുണ്ട്. നിങ്ങൾ അത്തരത്തിലൊരാളാണെങ്കിൽ, നിരവധി ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങളുള്ള മൾബറി കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്തും.
Read More: ഏലയ്ക്കയുടെ ആരോഗ്യ ഗുണങ്ങൾ അറിയാം