/indian-express-malayalam/media/media_files/2025/11/14/breast-cancer-2025-11-14-14-08-30.jpg)
Source: Freepik
ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച്,സ്തനാർബുദം 2022 ൽ ലോകമെമ്പാടും 6,70,000 മരണങ്ങൾക്ക് കാരണമായി. പല സ്ത്രീകൾക്കും സ്തനാർബുദത്തെക്കുറിച്ചുള്ള അറിവ് പരിമിതമാണ്. ഇന്ത്യയിൽ സ്തനാർബുദത്തിന്റെ ശരാശരി പ്രായം 45 ആണ്. എന്നാൽ, 20 നും 30 നും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്കിടയിൽ കേസുകൾ വർധിച്ചുകൊണ്ടിരിക്കുകയാണ്.
ബിആർസിഎ1, ബിആർസിഎ2 പോലുള്ള ജനിതക മ്യൂട്ടേഷനുകൾ, കുടുംബ ചരിത്രം, ഉദാസീനമായ ജീവിതശൈലി, പൊണ്ണത്തടി, സമ്മർദം, വിവാഹവും പ്രസവവും വൈകിപ്പിക്കൽ എന്നിവ ചെറുപ്പത്തിൽ തന്നെ സ്തനാർബുദത്തിനുള്ള അപകട ഘടകങ്ങളാണ്. രോഗലക്ഷണങ്ങൾ നേരത്തെ കണ്ടെത്തുന്നതിനും ചികിത്സ ഉറപ്പാക്കുന്നതിനും സ്‌ക്രീനിങ്ങിലൂടെ രോഗം നേരത്തെ കണ്ടെത്തേണ്ടത് പ്രധാനമാണ്.
Also Read: ലാബിലേക്ക് ഓടേണ്ട, ബ്ലഡ് ഷുഗർ വീട്ടിൽ പരിശോധിക്കാം; എങ്ങനെ?
സ്തനാർബുദ സാധ്യത കുറയ്ക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, ഒഴിവാക്കേണ്ട രണ്ടു ഭക്ഷണങ്ങളുണ്ട്. ഓസ്‌ട്രേലിയയിലെ സ്തനാർബുദ, എൻഡോക്രൈൻ ശസ്ത്രക്രിയാ മേഖലയിൽ പ്രാക്ടീസ് ചെയ്യുന്ന സ്പെഷ്യലിസ്റ്റ് സർജനായ ഡോ. ക്രിസ്റ്റീൻ ലായ്, 'സ്തനാർബുദ സാധ്യത വർധിപ്പിക്കുന്ന' ഈ രണ്ട് ഭക്ഷണങ്ങളെക്കുറിച്ച് എടുത്തുകാണിച്ചിട്ടുണ്ട്. സംസ്കരിച്ച മാംസം കുറയ്ക്കുക, മദ്യം ഒഴിവാക്കുക എന്നിവ രോഗ സാധ്യത കുറയ്ക്കുന്നതിനുള്ള മാർഗമാണെന്ന് അവർ പറഞ്ഞു.
Also Read: അമിതമായ ഗ്രീൻ ടീയും, ചൂടുള്ള ചായയും: കുടലിനും കരളിനും ദോഷം; ഇവ ഒഴിവാക്കൂ
ഒരു ദിവസം ഒരു ഡ്രിങ്ക് കഴിക്കുന്നത് സ്തനാർബുദ സാധ്യത 7% കൂട്ടും
സംസ്കരിച്ച മാംസം (ബേക്കൺ, ഹാം, സോസേജുകൾ) ആർത്തവവിരാമത്തിനു ശേഷമുള്ള സ്ത്രീകളിൽ സ്തനാർബുദ സാധ്യത 9 ശതമാനം വർധിപ്പിക്കുന്നു. ഒരു ദിവസം ഓരോ 50 ഗ്രാമിനും (ഏകദേശം 2 കഷ്ണം ബേക്കൺ) കുടൽ കാൻസറിനുള്ള സാധ്യത 18 ശതമാനം കൂട്ടും. മദ്യം, ഒരു ദിവസം ഒരു ഡ്രിങ്ക് കഴിക്കുന്നത് വഴി സ്തനാർബുദ സാധ്യത 7 ശതമാനം കൂട്ടുന്നുവെന്ന് അവർ പറഞ്ഞു.
കാൻസർ സാധ്യതയുമായി ബന്ധപ്പെട്ട മറ്റ് ഭക്ഷണങ്ങൾ
ആഴ്ചയിൽ 700 ഗ്രാമിൽ കൂടുതൽ റെഡ് മീറ്റ് കഴിക്കുന്നത് കുടൽ കാൻസർ സാധ്യത വർധിപ്പിക്കുന്നു; ഓരോ അധിക 50 ഗ്രാം / ദിവസം സംസ്കരിച്ച മാംസം ഇത് 18 ശതമാനം വർധിപ്പിക്കുന്നു. അൾട്രാ-പ്രോസസ് ചെയ്ത ഭക്ഷണങ്ങൾ (നൂഡിൽസ്, ഫാസ്റ്റ് ഫുഡുകൾ, പഞ്ചസാര അടങ്ങിയ ധാന്യങ്ങൾ), അഡിറ്റീവുകൾ, കുറഞ്ഞ നാരുകൾ, അധിക സോഡിയം എന്നിവ ഉയർന്ന കാൻസർ സാധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നു.
Also Read: അത്താഴം വൈകിയാൽ പ്രമേഹം ഉറപ്പ്; ഈ സമയത്ത് കഴിച്ചാൽ രോഗം അകറ്റാം
പഞ്ചസാര പാനീയങ്ങൾ ശരീരഭാരം വർധിപ്പിക്കുന്നതിനും പൊണ്ണത്തടിക്കും കാരണമാകുന്നു, ഇത് നിരവധി കാൻസറുകൾക്കുള്ള അപകട ഘടകങ്ങളിലൊന്നാണ്. ഇത് എല്ലാം ഒഴിവാക്കണമെന്നല്ല. മറിച്ച് പച്ചക്കറികൾ കൂടുതലായി കഴിക്കുക, വീട്ടിൽ പാചകം ചെയ്ത ഭക്ഷണം കഴിക്കുക, ബാലൻസ് കണ്ടെത്തുക തുടങ്ങിയ ചെറുതും യാഥാർത്ഥ്യബോധമുള്ളതുമായ മാറ്റങ്ങൾ വരുത്തുന്നതിനെക്കുറിച്ചാണ് ചിന്തിക്കേണ്ടത്.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More: ഉറങ്ങുന്നതിന് മുൻപ് ഭക്ഷണം വേണ്ട, നടക്കാം; 12 കിലോ കുറച്ച യുവതി പങ്കുവച്ച രഹസ്യം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us