scorecardresearch

ഭക്ഷണത്തിൽനിന്നു തക്കാളി ഒഴിവാക്കാൻ പറ്റുമോ? പകരമെന്ത് ഉപയോഗിക്കാം?

തക്കാളി വില കുതിച്ചുയരുകയാണ്. ഭക്ഷണത്തിൽ തക്കാളിയ്ക്ക് പകരം എന്താണ് ഉപയോഗിക്കാൻ കഴിയുന്നത്?

തക്കാളി വില കുതിച്ചുയരുകയാണ്. ഭക്ഷണത്തിൽ തക്കാളിയ്ക്ക് പകരം എന്താണ് ഉപയോഗിക്കാൻ കഴിയുന്നത്?

author-image
Health Desk
New Update
tomatoes|nutritional requirements| blood cholesterol|

തക്കാളിയുടെ പോഷകഗുണങ്ങൾ അറിയാം

തക്കാളിയുടെ വില കുതിച്ചുയരുന്ന സാഹചര്യത്തിൽ, ഭക്ഷണങ്ങളിൽ തക്കാളി എങ്ങനെ ഉപയോഗിക്കുമെന്ന ആശങ്കയിലാണ് പലരും. ഉള്ളി പോലെ, തക്കാളിയും ഭക്ഷണങ്ങളിലെ പ്രധാന ഘടകമാണ്. അവയുടെ പോഷക ആവശ്യകതകളേക്കാൾ നിറവും സ്വാദും ഇതിന് കാരണമാണ്. മെഡിറ്ററേനിയൻ പാചകരീതിയിൽ നിന്ന് വ്യത്യസ്തമായിട്ടാണ് ഇവ ഇവിടെ ഉപയോഗിക്കുന്നത്.

Advertisment

പോഷകാഹാരത്തിന്റെ കാര്യത്തിൽ, തക്കാളിയുടെ കാര്യത്തിൽ നിങ്ങൾക്ക് കാര്യമായൊന്നും നഷ്ടപ്പെടുന്നില്ല. അവ മറ്റ് ഭക്ഷണ സ്രോതസ്സുകളിൽ നിന്നും ലഭിക്കാമെന്ന്, ന്യൂ ഡൽഹിയിലെ മാക്സ് സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിലെ ന്യൂട്രീഷൻ ആൻഡ് ഡയറ്ററ്റിക്സ് റീജിയണൽ ഹെഡ് റിതിക സമദ്ദർ പറയുന്നു.

ആദ്യം, തക്കാളിയുടെ പോഷകഗുണങ്ങൾ അറിയാം. രക്തത്തിലെ കൊളസ്‌ട്രോൾ, ട്രൈഗ്ലിസറൈഡുകൾ എന്നിവ നിയന്ത്രിക്കുന്ന ലൈക്കോപീൻ അവയിൽ ഉയർന്ന അളവിൽ അടങ്ങിയിട്ടുണ്ട്. കാൻസർ, ആന്റിഓക്‌സിഡന്റ്, ആൻറി-ഇൻഫ്ലമേറ്ററി, ആൻറി ഡയബറ്റിക് ഗുണങ്ങൾ ലൈക്കോപിന് ഉണ്ടെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.

മെഡിറ്ററേനിയൻ രാജ്യങ്ങളിൽ, തക്കാളിയും ഒലിവ് ഓയിലും കഴിക്കുന്നത് ലൈക്കോപീൻ ആഗിരണം വർധിപ്പിക്കാനാണ്. തക്കാളിയിൽ പൊട്ടാസ്യം, വൈറ്റമിൻ ബി, സി, ഇ എന്നിവയും ബീറ്റാ കരോട്ടിൻ, ല്യൂട്ടിൻ, ഫ്ലേവനോയ്ഡുകൾ, ഫിനോളിക് ആസിഡുകൾ, ടാന്നിൻ തുടങ്ങിയ ആന്റിഓക്‌സിഡന്റുകളും ധാരാളം അടങ്ങിയിട്ടുണ്ട്.

Advertisment

ഇതെല്ലാം മറ്റ് പല ഭക്ഷണ സ്രോതസ്സുകളിൽ നിന്നും ലഭിക്കും. തൈര്, പുളി, വിനാഗിരി, നെല്ലിക്ക, നാരങ്ങാനീര്, എന്നിവയാണ് തക്കാളിയുടെ സ്പഷ്ടമായ പകരക്കാർ. ഗ്രേവി നിറത്തിന്, ചിലർ അല്പം ബീറ്റ്റൂട്ട് ചതച്ചത് അല്ലെങ്കിൽ ചുവന്ന മുളക് ചേർക്കുന്നു.

രക്തത്തിൽ നിന്ന് വിഷവസ്തുക്കളെ നീക്കം ചെയ്യുന്ന ലൈക്കോപീൻ, എൽഡിഎൽ അല്ലെങ്കിൽ ചീത്ത കൊളസ്ട്രോളിന്റെ ഓക്സിഡേഷൻ തടയുകയും കോശങ്ങളിലെ ഓക്സിഡേറ്റീവ് കേടുപാടുകൾ കുറയ്ക്കുകയും ചെയ്യുന്നു. ലൈക്കോപീനിനായി, കാരറ്റ്, മാമ്പഴം, മുന്തിരിപ്പഴം, തണ്ണിമത്തൻ, പേരക്ക, ചുവന്ന കാബേജ് തുടങ്ങിയ നിറമുള്ള ഭക്ഷണങ്ങൾ കഴിക്കാം.

ഈ മറ്റ് സ്രോതസ്സുകളിലെ ലൈക്കോപീൻ കുറച്ച്കൂടെ ഗുണകരമാണ്. കാരണം ഉയർന്ന ചൂടിൽ തക്കാളി പാകം ചെയ്യുന്നത് ലൈക്കോപീൻ ഉള്ളടക്കം നഷ്ടപ്പെടുത്തുന്നു.

തൈര് ഒരു പ്രോബയോട്ടിക് ആണ്, കുറഞ്ഞ ഗ്ലൈസെമിക് ഇൻഡക്സും ഗ്ലൈസെമിക് ലോഡും ഉണ്ട്. എച്ച്ഡിഎൽ അല്ലെങ്കിൽ നല്ല കൊളസ്ട്രോൾ വർദ്ധിപ്പിക്കാനും അതുപോലെ രക്തസമ്മർദ്ദവും ഹൈപ്പർടെൻഷനും കുറയ്ക്കാനും ശരീരഭാരം കുറയ്ക്കാനും ഇത് സഹായിക്കുന്നു. പുളിയിൽ ഹൈഡ്രോക്‌സി സിട്രിക് ആസിഡ് ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് കാർബോഹൈഡ്രേറ്റുകളെ കൊഴുപ്പാക്കി മാറ്റുന്നതിന് കാരണമാകുന്ന എൻസൈമായ അമൈലേസിനെ തടഞ്ഞുകൊണ്ട് നിങ്ങളുടെ വിശപ്പ് കുറയ്ക്കുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരപ്പെടുത്തുകയും ചെയ്യുന്നു.

പുളിയിൽ അടങ്ങിയിരിക്കുന്ന ഫ്ലേവനോയ്ഡുകൾ എൽഡിഎൽ കുറയ്ക്കുകയും എച്ച്ഡിഎൽ വർദ്ധിപ്പിക്കുകയും ചെയ്യുന്നു. ഇതിലെ പൊട്ടാസ്യം ഉള്ളടക്കം രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കും.

വിനാഗിരിയുടെ ആരോഗ്യ ഗുണങ്ങളെക്കുറിച്ച് വീണ്ടും എടുത്ത് പറയേണ്ടതില്ല. ഒരു പാചക ഘടകമായി അതിന്റെ ഉപയോഗം തെളിയിക്കപ്പെട്ടിട്ടുണ്ട്. ഇത് ദഹനത്തെ വൈകിപ്പിക്കുന്നു, അത് രക്തത്തിലെ പഞ്ചസാരയുടെ വർദ്ധനവിനെ നിയന്ത്രിക്കുകയും സംതൃപ്തി വർദ്ധിപ്പിക്കുകയും ചെയ്യുന്നു. അതിനാൽ പ്രമേഹരോഗികൾക്ക് ഗുണകരമാണ്.

ഗ്ലൂക്കോസിന്റെ ഉത്പാദനം മന്ദഗതിയിലാക്കുകയോ ഇൻസുലിൻ പ്രതിരോധശേഷിയുള്ള ആളുകളിൽ ഇൻസുലിൻ കൂടുതൽ കാര്യക്ഷമമായി ഉപയോഗിക്കുന്നത് ഉറപ്പാക്കുകയോ ചെയ്യുക എന്നതാണ് ഇതിന്റെ മറ്റ് പ്രവർത്തനങ്ങൾ. വിനാഗിരി കൊഴുപ്പിന്റെ രാസവിനിമയത്തെ ബാധിക്കുന്നു.

വയറിലെ കൊഴുപ്പ് വികസിപ്പിക്കുന്നതിൽ നിന്ന് അസറ്റിക് ആസിഡ് അവയെ എങ്ങനെ സംരക്ഷിക്കുന്നുവെന്നും കരളിൽ കൊഴുപ്പ് അധികമായി സംഭരിക്കുന്നത് തടയുന്നുവെന്നും പഠനത്തിൽ കണ്ടെത്തിയിട്ടുണ്ട്. വിനാഗിരിയിൽ പോളിഫെനോൾ അടങ്ങിയിട്ടുണ്ട്, ഇത് കോശങ്ങളെ ഓക്സിഡേറ്റീവ് സമ്മർദ്ദത്തിൽ നിന്ന് സംരക്ഷിക്കുന്നു.

Health Tips Health

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: