ഇന്ന് ലോക ഹെപ്പറ്റെറ്റിസ് ദിനമായി ആചരിക്കുന്നു. മാരകമായ കരൾ രോഗങ്ങൾക്ക് കാരണമാകുന്ന വൈറസാണ് ഹെപ്പറ്റൈറ്റിസ്. 80 ശതമാനം ആളുകളും രോഗം തിരിച്ചറിയാത്തവരാണ്. എ, ബി, സി, ഇ എന്നിങ്ങനെ 4 തരം ഹെപ്പറ്റൈറ്റിസ് വൈറസുകളുണ്ട്. എ, ഇ വിഭാഗങ്ങളിൽ കാണുന്നത് മഞ്ഞപ്പിത്തമാണ്. എന്നാൽ ബി, സി വിഭാഗത്തിലുള്ള വൈറസുകളെ പേടിക്കണം. കരളിനെ ബാധിക്കുന്ന വൈറല്‍ അണുബാധയില്‍ ഏറ്റവും മാരകമാണ് ഇവ.

ചില ആഹാര പദാര്‍ത്ഥങ്ങള്‍ അമിതമായി ഭക്ഷണ ക്രമത്തിൽ ഉൾച്ചേർക്കുന്നത് കരള്‍ സംബന്ധമായ രോഗങ്ങള്‍ക്ക് കാരണമാകും. മധുരം അധികം കഴിക്കുന്നത് നിങ്ങളുടെ കരളിനെ മോശമായി ബാധിക്കും. ബ്ലഡ് ഷുഗര്‍ വര്‍ധിക്കാന്‍ അമിത മധുരം കാരണമാകും. ഇത് കരളിനെയും ബാധിക്കും. കരളില്‍ അമിതമായി കൊഴുപ്പ് അടിഞ്ഞുകൂടുമ്പോള്‍ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും. അതിനാല്‍ മധുരം വളരെ ക്രമീകരിക്കുകയാണ് കരളിന് സംരക്ഷണമേകാനുള്ള ഒരു വഴി.

Read Also: വീടും പരിസരവും കിണറും വൃത്തിയാക്കുന്ന രീതി

എനര്‍ജി ഡ്രിങ്കുകള്‍, ശീതളപാനീയങ്ങള്‍, കാര്‍ബണേറ്റഡ് ഡ്രിങ്ക്‌സ് എന്നിവയുടെ അമിത ഉപയോഗം കരളിന് ഗുരുതര പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും. ഇത്തരം പാനീയങ്ങളില്‍ വലിയ തോതില്‍ മധുരം അടങ്ങിയിട്ടുണ്ടാകും. ഇത്തരം പാനീയങ്ങള്‍ സ്ഥിരമായി കുടിക്കുന്നവരില്‍ കരള്‍ പ്രവര്‍ത്തനം മോശമാണെന്ന് പഠനങ്ങള്‍ ഉണ്ട്. ആരോഗ്യകരമായ കരളിന് ഇത്തരം പാനീയങ്ങളുടെ ഉപയോഗം കുറയ്ക്കുകയാണ് നല്ലത്.

ജങ്ക് ഫുഡുകളും പുറമേ നിന്ന് വാങ്ങുന്ന വറുത്തതും പൊരിച്ചതുമായ ഭക്ഷണ വിഭവങ്ങളും കരളിന് ദോഷമാണ്. ട്രാന്‍സ് ഫാറ്റ് നിറയുന്നതാണ് കരളിനെ ബാധിക്കുക. ഇത്തരം ഭക്ഷണ സാധനങ്ങള്‍ കഴിക്കുമ്പോള്‍ ശരീര ഭാരം വര്‍ധിക്കുകയും ഫാറ്റി ലിവര്‍ രോഗ സാധ്യത വര്‍ധിക്കുകയും ചെയ്യും.

ഫാറ്റി ലിവറിന്റെ പ്രധാന കാരണം മദ്യപാനമാണ്. ഒര തരത്തിലും മദ്യപാനം ആരോഗ്യത്തിന് ഗുണം ചെയ്യുന്നില്ല. കരളിനെയാണ് മദ്യപാനം ഏറ്റവും ആദ്യം ബാധിക്കുക. മദ്യപാനവും പുകവലിയും വലിയ ദൂഷ്യഫലങ്ങളുണ്ടാക്കും. ഇത് രണ്ടും പൂര്‍ണമായി ഉപേക്ഷിക്കുന്നതാണ് നല്ല ആരോഗ്യത്തിന് ആവശ്യം.

Read Also: മദ്യപാനം ഓര്‍മ്മശക്തി കൂട്ടുമെന്ന് പഠനം, പക്ഷെ…

രക്തത്തിൽനിന്ന്‌ വിഷപദാർഥങ്ങൾ അരിച്ചുമാറ്റുന്നത്‌ ഉൾപ്പെടെ 500-ലധികം സുപ്രധാന ധർമങ്ങൾ നിർവഹിക്കുന്ന ഒരു അവയവമാണ്‌ കരൾ. അതുകൊണ്ടുതന്നെ കരളിനെ ബാധിക്കുന്ന ഹെപ്പറ്റൈറ്റിസ്‌ എന്ന രോഗം ഒരു വ്യക്തിയിൽ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടാക്കും. അമിത മദ്യപാനവും വിഷവസ്‌തുക്കളുമായുള്ള സമ്പർക്കവും ഹെപ്പറ്റൈറ്റിസിന്‌ ഇടയാക്കിയേക്കാമെങ്കിലും ഒട്ടുമിക്കപ്പോഴും വൈറസുകളാണ്‌ രോഗത്തിന്റെ പ്രധാന കാരണക്കാർ. രോഗകാരികളായ അഞ്ചു വൈറസുകളെ ശാസ്‌ത്രജ്ഞർ ഇതുവരെ കണ്ടെത്തിയിട്ടുണ്ട്‌; ചുരുങ്ങിയത്‌ മൂന്നു വൈറസുകളെയെങ്കിലും ഇനിയും തിരിച്ചറിയാനുണ്ടെന്ന്‌ അവർ കരുതുന്നു.

പലരും രോഗബാധയുള്ള വിവരം തിരിച്ചറിയാതെ പോകുകയാണു പതിവ്‌. ഒരു പ്രത്യേകതരം പരിശോധനയിലൂടെ മാത്രമേ ഹെപ്പറ്റൈറ്റിസ്‌ ബി വൈറസിനെ കണ്ടുപിടിക്കാനാകൂ എന്നതാണ്‌ കാരണം. കരളിന്റെ പ്രവർത്തനം ശരിയായ രീതിയിലാണോ എന്ന്‌ അറിയാനായി സാധാരണ നടത്തുന്ന പരിശോധനകളുടെ റിസൽട്ടുപോലും ഇവരിൽ നോർമലായിരിക്കാം. അതുകൊണ്ട്‌ എച്ച്‌ബിവിയെ നിശബ്ദ കൊലയാളി എന്നു വിശേഷിപ്പിക്കാനാകും. രോഗബാധയുണ്ടായി വർഷങ്ങൾ കഴിഞ്ഞായിരിക്കാം ലക്ഷണങ്ങൾ പ്രകടമാകുന്നത്‌. എന്നാൽ അപ്പോഴേക്കും രോഗം പഴകി സിറോസിസോ കരൾ കാൻസറോ ആയി മാറാൻ സാധ്യതയുണ്ട്‌. എച്ച്‌ബിവി വാഹകരായ നാലിൽ ഒരാൾവീതം ഇങ്ങനെ മരിക്കുന്നതായി കാണുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook