/indian-express-malayalam/media/media_files/2025/03/25/EymsoEA0gHsVRjap1Rbh.jpg)
പ്രമേഹ നിയന്ത്രണത്തിന് സ്വീകരിക്കേണ്ട പ്രതിരോധമാർഗങ്ങൾ | ചിത്രം: ഫ്രീപിക്
/indian-express-malayalam/media/media_files/2025/03/25/tips-to-prevent-diabetes-at-30s-1-327242.jpg)
സമീകൃതാഹാരം കഴിക്കാം
പഴങ്ങൾ, പച്ചക്കറികൾ, മെലിഞ്ഞ പ്രോട്ടീനുകൾ, ധാന്യങ്ങൾ എന്നിവയുൾപ്പെടെയുള്ള സമീകൃതാഹാരം കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരമായി നിലനിർത്താൻ സഹായിക്കും. സംസ്കരിച്ച ഭക്ഷണങ്ങളും പഞ്ചസാര പാനീയങ്ങളും ഒഴിവാക്കുന്നത് നല്ല വ്യത്യാസം വരുത്തും.
/indian-express-malayalam/media/media_files/2025/03/25/tips-to-prevent-diabetes-at-30s-2-950460.jpg)
ശാരീരികമായി സജീവമായി തുടരാം
സ്ഥിരമായ വ്യായാമം പ്രമേഹ സാധ്യത കുറയ്ക്കും. ശാരീരിക പ്രവർത്തനങ്ങൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും മാനസികാവസ്ഥ മെച്ചപ്പെടുത്താനും സ്ട്രെസ് കുറയ്ക്കാനും സഹായിക്കുന്നു. പടികൾ കയറുക, ചെറിയ നടത്തം തുടങ്ങിയ ലളിതമായ ശാരീരിക പ്രവർത്തനങ്ങൾ സ്ട്രെസ് കുറയ്ക്കാൻ സഹായിക്കും.
/indian-express-malayalam/media/media_files/2025/03/25/tips-to-prevent-diabetes-at-30s-3-735613.jpg)
സമ്മർദ്ദം നിയന്ത്രിക്കാം
അമിതമായ മദ്യപാനം അല്ലെങ്കിൽ പുകവലി പോലുള്ള അനാരോഗ്യകരമായ ശീലങ്ങൾ ഒഴിവാക്കാൻ ശ്വസന വ്യായാമം അല്ലെങ്കിൽ യോഗ പോലുള്ളവ പരിശീലിക്കുക. പ്രമേഹം തടയാനും മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും.
/indian-express-malayalam/media/media_files/2024/12/16/good-sleep-ws-04.jpg)
മെച്ചപ്പെട്ട ഉറക്കം
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിൽ ഉറക്കം പ്രധാന പങ്ക് വഹിക്കുന്നു. മോശം ഉറക്കം ഇൻസുലിൻ പ്രതിരോധം വർധിപ്പിക്കുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. ഇത് ടൈപ്പ് 2 പ്രമേഹത്തിനുള്ള അപകട ഘടകമാണ്. മതിയായ ഉറക്കം ആരോഗ്യത്തിന് വളരെ പ്രധാനമാണ്.
/indian-express-malayalam/media/media_files/2025/03/25/tips-to-prevent-diabetes-at-30s-4-174765.jpg)
ആരോഗ്യ പരിശോധനകൾ
പ്രീ ഡയബറ്റിസ് നേരത്തെ കണ്ടെത്തുന്നത് ആരോഗ്യപ്രശ്നങ്ങൾ തടയാൻ സഹായിക്കും. ബ്ലഡ് ഷുഗർ പരിശോധന പോലുള്ള പതിവ് പരിശോധനകൾ നടത്തുക.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.