scorecardresearch

വർക്ക് ഫ്രം ഹോമിനിടയിൽ കണ്ണിന്റെ ആരോഗ്യം നിലനിർത്തുന്നതിനുള്ള ടിപ്‌സുകൾ

ഓരോ 15-20 മിനിറ്റിലും കുറച്ച് സെക്കൻഡ് കണ്ണുകൾ അടച്ച് സ്ക്രീനിൽ നോക്കാതെ വിശ്രമിക്കുക. ഓരോ രണ്ട് മണിക്കൂറിലും, നിങ്ങളുടെ കണ്ണുകൾക്ക് ചുറ്റുമുള്ള പേശികൾ മസാജ് ചെയ്യുക അല്ലെങ്കിൽ മുഖം കഴുകുക

eye health, health news, ie malayalam

കോവിഡ് വ്യാപനം ശക്തമായ സാഹചര്യത്തിൽ പല സംസ്ഥാനങ്ങളിലും ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. പലരും വീടിനുളളിൽ തന്നെ കഴിയുകയാണ്. മുൻപത്തെക്കാളും കൂടുതൽ സമയം മൊബൈൽ ഫോണിലും ലാപ്ടോപിലും ടിവിയിലും ചെലവിടുന്നു. ഈ പ്രവണത മാറ്റിയില്ലെങ്കിൽ നിങ്ങളുടെ കണ്ണുകൾക്ക് ഇത് ദോഷം ചെയ്യുമെന്ന് നേത്രരോഗവിദഗ്ദ്ധനും എൻറ്റോഡ് ഇന്റർനാഷണലിന്റെ മെഡിക്കൽ കൺസൾട്ടന്റുമായ ഡോ. അനുപ് രാജാധ്യാക്ഷ പറഞ്ഞു.

വീട്ടിലായിരിക്കുമ്പോൾ സ്‌ക്രീൻ ബ്രേക്ക് എടുക്കുക, കണ്ണിന്റെ ആരോഗ്യത്തിനുളള ഭക്ഷണം കഴിക്കുക, കമ്പ്യൂട്ടർ ഗ്ലാസുകൾ ധരിക്കുക തുടങ്ങിവയിലൂടെ കണ്ണുകളെ അനാവശ്യ സമ്മർദ്ദത്തിൽ നിന്ന് രക്ഷിക്കാൻ കഴിയുമെന്ന് അദ്ദേഹം വ്യക്തമാക്കി. ലോക്ക്ഡൗൺ സമയത്ത്, നിങ്ങളുടെ പ്രിയപ്പെട്ട വെബ് ഷോകൾ അമിതമായി കാണുന്നതും വീട്ടിലിരുന്ന് ജോലി ചെയ്യുന്നതും കാരണം സ്ക്രീൻ എക്സ്പോഷർ ഉയർന്നു. ഇലക്‌ട്രോണിക് ഉപകരണങ്ങളുടെ ദീർഘകാല ഉപയോഗം ഡ്രൈനെസ്, ചൊറിച്ചിൽ, ചുവപ്പ് എന്നിവയടക്കം പലതരം കണ്ണ് പ്രശ്‌നങ്ങൾക്കും കാരണമാകും.

Read More: കോവിഡിന് ശേഷമുള്ള അസ്വസ്ഥതകൾ മറികടക്കാൻ എളുപ്പ വഴികൾ

കണ്ണിന് ആരോഗ്യത്തിന് സ്വീകരിക്കേണ്ട മുൻകരുതലുകൾ

  1. നേത്രരോഗവിദഗ്ദ്ധരുടെ അഭിപ്രായത്തിൽ, ആരോഗ്യകരമായ ഭക്ഷണം മാത്രമാണ് കണ്ണിന്റെ ആരോഗ്യം പരിപാലിക്കാനുള്ള ഏക മാർഗം. വൈറ്റമിൻ ഗുളികകളേക്കാൾ ഭക്ഷണത്തിൽ നിന്ന് പോഷകാഹാരം നേടാൻ ശ്രമിക്കണമെന്നും അവർ നിർദേശിക്കുന്നു.
  2. പോഷകസമൃദ്ധമായ ഭക്ഷണം കഴിക്കുക. സ്പിനച്ച് അല്ലെങ്കിൽ കാലെ സാലഡ് ഉപയോഗിച്ച് ആരംഭിക്കുക. ഇലക്കറികളിൽ കാണപ്പെടുന്ന ല്യൂട്ടിൻ, സിയാക്സാന്തിൻ എന്നീ പോഷകങ്ങൾ നേത്രരോഗങ്ങൾ കുറയ്ക്കാൻ സഹായിക്കുമെന്ന് ഡോ. രാജാധ്യാക്ഷ പറഞ്ഞു. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിസിൻ പറയുന്നതനുസരിച്ച്, കാരറ്റ്, മധുരക്കിഴങ്ങ് എന്നിവയുൾപ്പെടെയുള്ള മഞ്ഞ, ഓറഞ്ച് നിറത്തിലുളള പച്ചക്കറികളിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ എ കണ്ണിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നു. നേന്ത്രപ്പഴം, മുന്തിരി, മാമ്പഴം എന്നിവയിൽ വിറ്റാമിൻ സി, മറ്റ് ആന്റിഓക്‌സിഡന്റുകൾ എന്നിവ അടങ്ങിയിട്ടുണ്ട്.
  3. ജോലിയിൽ നിന്ന് ഇടവേള എടുത്ത് നിങ്ങളുടെ സ്‌ക്രീൻ സമയം പരമാവധി കുറയ്ക്കുക. ഓരോ 15-20 മിനിറ്റിലും കുറച്ച് സെക്കൻഡ് കണ്ണുകൾ അടച്ച് സ്ക്രീനിൽ നോക്കാതെ വിശ്രമിക്കുക. ഓരോ രണ്ട് മണിക്കൂറിലും, നിങ്ങളുടെ കണ്ണുകൾക്ക് ചുറ്റുമുള്ള പേശികൾ മസാജ് ചെയ്യുക അല്ലെങ്കിൽ മുഖം കഴുകുക. നിങ്ങളുടെ കൈകൊണ്ട് കണ്ണുകൾ തിരുമ്മുന്നത് ഒഴിവാക്കുക.
  4. നല്ല ക്വാളിറ്റിയുളള കണ്ണടകൾ ഉപയോഗിക്കുക. സ്‌ക്രീനുകൾനിന് പുറപ്പെടുന്ന നീലവെളിച്ചം കണ്ണുകൾക്ക് ദോഷകരമാണ്, പ്രത്യേകിച്ചും ദീർഘനേരം കണ്ണുകൾ തുറന്നിരിക്കുകയാണെങ്കിൽ. കമ്പ്യൂട്ടർ ഗ്ലാസുകൾ, ബ്ലൂ-ലൈറ്റ്-ബ്ലോക്കിങ് ഗ്ലാസുകൾ ധരിക്കുക.
  5. കുടുംബവുമായും വളർത്തുമൃഗങ്ങളുമായും സമയം ചെലവിടുക. നിങ്ങളുടെ മാതാപിതാക്കളായാലും സഹോദരങ്ങളായാലും വളർത്തുമൃഗമായാലും കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുക. നിങ്ങളുടെ കമ്പ്യൂട്ടറിൽ നിന്നും ഡെസ്ക്ടോപ്പിൽ നിന്നും ഒരു ഇടവേള എടുക്കാൻ ഇത് സഹായിക്കും. നിങ്ങൾക്ക് ഒരു ഇൻഡോർ ഗെയിം കളിക്കുകയും ചെയ്യാം.

Stay updated with the latest news headlines and all the latest Health news download Indian Express Malayalam App.

Web Title: Tips for maintaining eye health amid work from home512747