Latest News
വിസ്മയയെ മര്‍ദിച്ചതായി കിരണിന്റെ മൊഴി; അറസ്റ്റ് രേഖപ്പെടുത്തി
വിഴിഞ്ഞത്ത് യുവതി മരിച്ച സംഭവം: മകള്‍ ആത്മഹത്യ ചെയ്യില്ലെന്ന് പിതാവ്
കവിയും ഗാനരചയിതാവുമായ പൂവച്ചല്‍ ഖാദര്‍ വിടവാങ്ങി
കോപ്പ അമേരിക്കയില്‍ അര്‍ജന്റീനക്ക് മൂന്നാം ജയം
കൂടുതല്‍ ഇളവുകള്‍; തീരുമാനം ഇന്ന് ചേരുന്ന അവലോകന യോഗത്തില്‍
അതിവേഗം വാക്സിനേഷന്‍; ഇന്നലെ കുത്തിവയ്പ്പെടുത്തത് 82.7 ലക്ഷം പേര്‍
42,640 പുതിയ കേസുകള്‍; 91 ദിവസത്തിനിടയിലെ കുറഞ്ഞ നിരക്ക്
ഇന്നും നാളെയും മഴ തുടരും; തീരദേശവാസികള്‍ ജാഗ്രത പാലിക്കണം

വർക്ക് ഫ്രം ഹോം, സ്മാർട്ട് ഫോൺ: കണ്ണുകളുടെ ആരോഗ്യം സംരക്ഷിക്കാനുള്ള മാർഗങ്ങൾ

സ്മാർട്ട്ഫോൺ, ലാപ്ടോപ് ഉപയോഗം കൂടുന്നത് കണ്ണുകളുടെ ആരോഗ്യത്തെ ബാധിക്കുന്നത് തടയാൻ സ്വീകരിക്കേണ്ട മാർഗങ്ങൾ

eye-healthy meals, eye care, eye health while working from home, wfh eyecare, wfh eye health, healthcare, indianexpress.com, IE MALAYALAM

കഴിഞ്ഞ കുറേ മാസങ്ങൾ നമ്മളാരും മുൻപ് പ്രതീക്ഷിക്കാത്ത തരത്തിലുള്ളവയായിരുന്നു എന്നത് സത്യമാണ്. പെട്ടെന്ന്, “സെൽഫ് ക്വാറന്റൈൻ”, “ആഗോള മഹാമാരി” തുടങ്ങിയ വാക്കുകൾ സാധാരണമായി, ഒരു ചെറിയ ചുമ പോലും ആളുകളെ പരിഭ്രാന്തിയിലാക്കി. സമ്പർക്കം കുറയ്ക്കാൻ വീടിനകത്ത് തന്നെ തുടരാൻ എല്ലാവരോടും അധികൃതർ ആവശ്യപ്പെട്ടു.

“വീട്ടിനകത്ത് കഴിയുന്നതോടെ ലാപ്ടോപ്പുകൾ, സ്മാർട്ട്ഫോണുകൾ, ടിവികൾ, ടാബ്ലറ്റുകൾ എന്നിവയുടെ ഉപഭോഗം ആളുകൾക്കിടയിൽ വർധിച്ചു. ഇവയുടെ വർധിച്ച ഉപയോഗം കണ്ണുകളുടെ ആരോഗ്യത്തെ ബാധിക്കും” ഇഎൻടിഒഡി ഇന്റർനാഷണലിന്റെ നേത്രരോഗവിദഗ്ദ്ധനും മെഡിക്കൽ കൺസൾട്ടന്റുമായ ഡോക്ടർ അനുപ് രാജാധ്യക്ഷ പറഞ്ഞു.

“നിങ്ങൾ വീട്ടിൽ കഴിയുമ്പോൾ ലാപ്ടോപ്പ് സ്മാർട്ട്ഫോൺ തുടങ്ങിയ സ്ക്രീനുകളിൽ നിന്ന് ബ്രേക്ക് എടുക്കുക, കണ്ണിനായി ആരോഗ്യകരമായ ഭക്ഷണം കഴിക്കുക, കമ്പ്യൂട്ടറിനായുള്ള ഗ്ലാസുകൾ ധരിക്കുക തുടങ്ങിയ നേത്ര-ആരോഗ്യപരമായ തന്ത്രങ്ങളും സാങ്കേതികതകളും ഉപയോഗിച്ച് അനാവശ്യ സമ്മർദ്ദത്തിൽ നിന്ന് നിങ്ങളുടെ കണ്ണുകളെ രക്ഷിക്കാൻ കഴിയും,” അദ്ദേഹം തുടർന്നു.

Read More: സോയബീൻസ് ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടത് എന്തു കൊണ്ട്?

ലോക്ക്ഡൗൺ സമയത്ത്, നിങ്ങളുടെ പ്രിയപ്പെട്ട സിനിമകളും സീരീസുകളും അമിതമായി കാണുന്നതും വീട്ടിൽ നിന്ന് ജോലി ചെയ്യുന്നത് കാരണവും സ്ക്രീനുകളിലേക്ക് നോക്കുന്നത് വർധിച്ചു. വരൾച്ച, ചൊറിച്ചിൽ, ചുവപ്പ് നിറം എന്നിവയടക്കം പലതരം നേത്ര പ്രശ്‌നങ്ങൾക്കും ഇലക്‌ട്രോണിക് ഉപകരണങ്ങളുടെ ദീർഘനേരത്തേക്കുള്ള ഉപയോഗം കാരണമാകും. അതുപോലെ തന്നെ കണ്ണുകളിലെ നനവ്, തലവേദന എന്നിവയും വരും.

നേത്ര ആരോഗ്യം നിലനിർത്താൻ നിങ്ങൾക്ക് ചെയ്യാവുന്ന ചില പ്രതിരോധ നടപടികൾ ഇതാ

ആഹാരം: നേത്രരോഗവിദഗ്ദ്ധരുടെ അഭിപ്രായത്തിൽ, ആരോഗ്യകരമായ ഭക്ഷണം മാത്രമാണ് നിങ്ങളുടെ കണ്ണിന്റെ ആരോഗ്യത്തെ പരിപാലിക്കുന്നതിനുള്ള ഏക മാർഗ്ഗം. വിറ്റാമിൻ ഗുളികകൾ പോലുള്ള ഗുളികകളേക്കാൾ ഭക്ഷണത്തിൽ നിന്ന് പോഷകാഹാരം നേടാൻ നിങ്ങൾ ശ്രമിക്കണമെന്നും അവർ നിർദ്ദേശിക്കുന്നു.

Read More: കണ്ണുകൾക്ക് നല്ലത്, വായ്നാറ്റം അകറ്റും; കൽക്കണ്ടത്തിന്റെ ആരോഗ്യ ഗുണങ്ങൾ

ഭക്ഷണ ക്രമീകരണം: “പോഷകസമൃദ്ധമായ ഭക്ഷണമാണ് വേണ്ടത്. വലിയ ചീര അല്ലെങ്കിൽ കെയ്ൽ ഉപയോഗിച്ചുള്ള സാലഡ് ഉപയോഗിച്ച് തയ്യാറാക്കുന്ന സാലഡ് കഴിച്ച് തുടങ്ങാം. പച്ച ഇലക്കറികളിൽ കാണപ്പെടുന്ന ല്യൂട്ടിൻ, സിയാക്സാന്തിൻ എന്നീ പോഷകങ്ങൾ നേത്രരോഗങ്ങൾ കുറയ്ക്കാൻ സഹായിക്കും,” ഡോ. രാജാധ്യാക്ഷ പറഞ്ഞു.

കാരറ്റ്, മധുരക്കിഴങ്ങ് എന്നിവയുൾപ്പെടെയുള്ള മഞ്ഞ, ഓറഞ്ച് നിറത്തിലുള്ള പച്ചക്കറികളിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ എ കണ്ണിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നുവെന്ന് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിസിൻ പറയുന്നു.

വാഴപ്പഴം, മുന്തിരി, മാമ്പഴം തുടങ്ങിയ പഴങ്ങളിൽ വിറ്റാമിൻ സി, മറ്റ് ആന്റിഓക്‌സിഡന്റുകൾ എന്നിവ അടങ്ങിയിട്ടുണ്ട്, ഇത് നേത്രരോഗങ്ങൾ തടയുന്നു.

കണ്ണുനീർ രൂപപ്പെടുന്നതിന് ഒമേഗ 3 എസ് മികച്ചതാണ്, ഇത് വരണ്ട കണ്ണുകളെ ശമിപ്പിക്കുന്നു, അതിനാൽ ഒമേഗ 3 എസ് അടങ്ങിയ മത്സ്യങ്ങൾ ഉത്തമ ഭക്ഷണത്തിന്റെ ഭാഗമായിരിക്കണം.

Read More: ദീര്‍ഘനേരമുള്ള ജോലി അപകടകരമെന്ന് ലോകാരോഗ്യ സംഘടന

സ്ക്രീനിലേക്ക് നോക്കുന്നതിൽ നിന്ന് ഇടവേളകൾ എടുക്കുക: “ഓരോ 15-20 മിനിറ്റിലും കുറച്ച് സെക്കൻഡ് കണ്ണുകൾ അടച്ച് ഒരു സ്‌ക്രീനിൽ നോക്കാതെ വിശ്രമിക്കുക. ഓരോ രണ്ട് മണിക്കൂറിലും, നിങ്ങളുടെ കണ്ണുകൾക്ക് ചുറ്റുമുള്ള പേശികൾ മസാജ് ചെയ്യുക അല്ലെങ്കിൽ മുഖം കഴുകുക. നിങ്ങളുടെ കൈകൊണ്ട് കണ്ണുകളിൽ തിരുമ്മുമന്നത് ഒഴിവാക്കുക. നിങ്ങളുടെ കണ്ണുകൾ വരണ്ടാൽ കണ്ണുചിമ്മുക,” ഡോ. രാജാധ്യാക്ഷ പറഞ്ഞു.

നിങ്ങൾ സ്‌ക്രീനുകളിൽ നോക്കിയിരിക്കാൻൻ പോകുകയാണെങ്കിൽ, ഒരു പുതിയ വ്യായാമ ദിനചര്യ പരിശീലിക്കുന്നതിലൂടെയോ അല്ലെങ്കിൽ ഒരു പുതിയ വൈദഗ്ദ്ധ്യം നേടുന്നതിലൂടെയോ അത് പരമാവധി പ്രയോജനപ്പെടുത്തുക. നിങ്ങളുടെ കമ്പ്യൂട്ടർ സമയം ഈ രീതിയിൽ നിയന്ത്രിക്കാൻ നിങ്ങൾക്ക് കഴിയും, മാത്രമല്ല നിങ്ങൾ മറ്റ് കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കും.

നീല വെളിച്ചത്തെ തടയുന്ന നല്ല നിലവാരമുള്ള കണ്ണടകൾ വാങ്ങുക: സ്‌ക്രീനുകൾ പുറപ്പെടുവിക്കുന്ന നീല വെളിച്ചം നമ്മുടെ കണ്ണുകൾക്ക് ദോഷകരമാണ്. പ്രത്യേകിച്ചും നിങ്ങൾ ദീർഘനേരം സ്ക്രീനിലേക്ക് നോക്കുകയാണെങ്കിൽ. ഇവ ലഘൂകരിക്കുന്നതിനുള്ള ഉപാധിയായി കമ്പ്യൂട്ടർ ഗ്ലാസുകൾ അഥവാ ബ്ലൂ-ലൈറ്റ്-ബ്ലോക്കിംഗ് ഗ്ലാസുകൾ ഉപയോഗിക്കാം.

Read More: പച്ചക്കറികൾ പച്ചയ്ക്ക് കഴിക്കുന്നതാണോ ജ്യൂസായി കുടിക്കുന്നതാണോ ശരീരത്തിന് നല്ലത്?

“എല്ലാ ഒപ്റ്റിക്കൽ സ്ക്രീനും പുറത്തുവിടുന്ന ഊർജം കൂടിയ ദൃശ്യപ്രകാശത്തെ (എച്ച്ഇവി) ഈ പ്രത്യേക ഗ്ലാസുകൾ തടയും. ബ്ലൂ-ലൈറ്റ്-ബ്ലോക്കിംഗ് ഗ്ലാസുകളുടെ ലെൻസുകൾ പലപ്പോഴും മഞ്ഞനിറത്തിലുള്ള ഷെയ്ഡിലാണ്. ഇത് നീല വെളിച്ചത്തെ നിർവീര്യമാക്കുകയും കണ്ണിന്റെ ബുദ്ധിമുട്ടും കേടുപാടുകളും കുറയ്ക്കുകയും ചെയ്യുന്നു. രാത്രി വൈകിയോ ഉറക്കസമയത്തിന് മുമ്പോ ഫോണോ ടാബ്ലറ്റോ കംപ്യൂട്ടറോ ഉപയോഗിക്കുമ്പോൾ ബ്ലൂലൈറ്റ് ബ്ലോക്കിങ് ലെൻസുകൾ നിർണായകമാണ്. കാരണം, രാത്രി വൈകി നിങ്ങളുടെ കണ്ണിലേക്ക് നീല വെളിച്ചം വരുന്നത് കൂടുതൽ വെല്ലുവിളിയാക്കും. കൂടാതെ, ഒരു നിയോൺ ലൈറ്റിന് കീഴിലോ ഇരുണ്ട സ്ഥലത്തോ ജോലിചെയ്യുന്നത് അത്ര നല്ലതല്ല. മങ്ങിയ വെളിച്ചത്തിൽ ജോലിചെയ്യുന്നതും വായിക്കുന്നതും കാഴ്ചയെ തകരാറിലാക്കും, ഇത് കണ്ണിന്റെ ബുദ്ധിമുട്ട് സൃഷ്ടിച്ചേക്കാം, ”ഡോ. രാജാധ്യക്ഷൻ വിശദീകരിച്ചു.

കുടുംബവുമായും വളർത്തുമൃഗങ്ങളുമായും ബന്ധപ്പെടുക: അവസാനമായി, നിങ്ങളുടെ മാതാപിതാക്കളോ സഹോദരങ്ങളോ ആകട്ടെ നിങ്ങളുടെ കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുക. അല്ലെങ്കിൽ നിങ്ങളുടെ വളർത്തുമൃഗത്തോടൊപ്പം. ഇതിലൂടെ നിങ്ങളുടെ കമ്പ്യൂട്ടറിൽ നിന്നും ഫോണിൽ നിന്നും ഒരു ഇടവേള നൽകാം.

Get the latest Malayalam news and Health news here. You can also read all the Health news by following us on Twitter, Facebook and Telegram.

Web Title: Tips for maintaining eye health amid work from home

Next Story
തൊണ്ടവേദനയും ജലദോഷവും? എളുപ്പത്തിൽ ആശ്വാസം നേടാംsore throat, medicine, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com