ജലദോഷമോ ചുമയോ ഉള്ളപ്പോൾ നമ്മുടെയൊക്കെ അമ്മയോ അമ്മൂമ്മമാരോ പല വീട്ടുവൈദ്യങ്ങളും പരീക്ഷിക്കാറുണ്ട്. ചില ആരോഗ്യ പ്രശ്നങ്ങളിൽനിന്നും രക്ഷ നേടാൻ ഇപ്പോഴും പലരും ഈ ഹാക്കുകൾ ഉപയോഗിക്കുന്നുണ്ട്. ചുമയിൽനിന്നും ആശ്വാസം നേടാനായി മൂന്നു വീട്ടുവൈദ്യങ്ങൾ പങ്കുവച്ചിരിക്കുകയാണ് ന്യൂട്രീഷ്യനിസ്റ്റ് നമാമി അഗർവാൾ.
വളരെ ഗുരുതരമല്ലാത്ത ആരോഗ്യപ്രശ്നങ്ങൾ പരിഹരിക്കുന്നതിന് വീട്ടിൽ തന്നെ എളുപ്പത്തിൽ ചെയ്യാവുന്ന ഈ പ്രതിവിധികൾ സഹായിക്കുമെന്ന് അവർ പറഞ്ഞു.
- ഉപ്പുവെള്ളം ഉപയോഗിച്ച് ഗാർഗിൾ ചെയ്യുക
ചുമ കുറയ്ക്കാനുള്ള ഒരു ലളിതമായ മാർഗം ഉപ്പുവെള്ളം ഉപയോഗിച്ച് കവിൾ കൊള്ളുകയാണെന്ന് നമാമി പറയുന്നു. ബാക്ടീരിയകളെ കൊല്ലുന്നതിനും വേദന കുറയ്ക്കുന്നതിനും ഫലപ്രദമാണ്. അര ടീസ്പൂൺ ഉപ്പ് ഒരു ഗ്ലാസ് ചെറുചൂടുള്ള വെള്ളത്തിൽ കലർത്തുക.
- ഇഞ്ചി വെള്ളം കുടിക്കുക
ചുമയുള്ളവരിൽ അത്ഭുതങ്ങൾ സൃഷ്ടിക്കാൻ ഇഞ്ചിക്ക് കഴിയും. ഇതിന്റെ ആന്റി ബാക്ടീരിയൽ, ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ ചുമയിൽ നിന്ന് മുക്തി നേടാൻ സഹായിക്കും.
- ബെറ്റാഡിൻ ഗാർഗിൾ
ബാക്ടീരിയകളെ കൊല്ലുന്നതിനും വേദന കുറയ്ക്കുന്നതിനും മ്യൂക്കസ് അയവുവരുത്തുന്നതിനും ഇത് ഫലപ്രദമാണെന്ന് നമാമി പറഞ്ഞു. ചുമ കൂടുന്നത് തടയാൻ ഈ മൂന്ന് ലളിതമായ വീട്ടുവൈദ്യങ്ങൾ പ്രയോഗിക്കുക.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.