scorecardresearch

Latest News

ശരീര ഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർ അറിഞ്ഞിരിക്കേണ്ട മൂന്നു കാര്യങ്ങൾ

അടുത്ത മാസം നിങ്ങളുടെ കസിന്റെ വിവാഹമാണ്, അപ്പോഴേക്കും 15 കിലോ കുറയ്ക്കാൻ കഴിഞ്ഞിരുന്നുവെങ്കിൽ എന്ന ചിന്ത കൊണ്ടു കാര്യമില്ല

weight loss, health, ie malayalam

ശരീര ഭാരം കുറയ്ക്കുന്നതും അത് നിലനിർത്തുന്നതും ചിലർക്കെങ്കിലും ബുദ്ധിമുട്ടേറിയ കാര്യമാണ്. ദിവസങ്ങൾക്കുള്ളിൽ ശരീര ഭാരം കുറയ്ക്കാമെന്ന് കരുതുന്നുവെങ്കിൽ തെറ്റി. ചിട്ടയായ ജീവിതശൈലിയും ശരിയായ ഡയറ്റും വ്യായാമവും ശരീര ഭാരം കുറയ്ക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നുണ്ട്.

ശരീര ഭാരം കുറയ്ക്കുന്നവർ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്. ഇതുമായി ബന്ധപ്പെട്ട മൂന്നു വസ്തുതകൾ ഇൻസ്റ്റഗ്രാം പോസ്റ്റിൽ വിശദീകരിച്ചിരിക്കുകയാണ് ന്യൂട്രീഷ്യനിസ്റ്റ് ഭക്തി കപൂർ.

പെട്ടെന്നു കുറയ്ക്കാൻ വഴികളില്ല

അടുത്ത മാസം നിങ്ങളുടെ കസിന്റെ വിവാഹമാണ്, അപ്പോഴേക്കും 15 കിലോ കുറയ്ക്കാൻ കഴിഞ്ഞിരുന്നുവെങ്കിൽ എന്ന ചിന്ത കൊണ്ടു കാര്യമില്ല, മാത്രമല്ല അത് സംഭവിക്കാൻ കഴിയുന്ന അത്ഭുത ചികിത്സകളൊന്നുമില്ല. ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുമ്പോൾ, ക്ഷമയോടെയിരിക്കാൻ പ്രയാസമാണ്. അതിനാൽ പെട്ടെന്ന് ഫലപ്രാപ്തി നേടാൻ എന്തെങ്കിലും പരീക്ഷിക്കാനുള്ള പ്രലോഭനം ഒഴിവാക്കുക. പട്ടിണി കിടന്നുള്ള ഭക്ഷണരീതികൾ ഉപാപചയ പ്രവർത്തനങ്ങളെ ബാധിക്കും. അവ ശരീരഭാരം കുറയ്ക്കാനുള്ള ശ്രമങ്ങളെ ഇല്ലാതാക്കും.

ഫാഡ് ഡയറ്റുകളും ഡയറ്റ് സപ്ലിമെന്റുകളും പ്രവർത്തിക്കില്ല

ഡയറ്റ് സപ്ലിമെന്റുകൾ എളുപ്പത്തിൽ ലഭിക്കുന്നതും ശരീരഭാരം കുറയ്ക്കാൻ പലരും ശുപാർശ ചെയ്യുന്നതുമാണ്. ഭക്ഷണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാതെ, കൊഴുപ്പ് ഇല്ലാതാക്കാനുള്ള മരുന്നുകളിൽ എല്ലാ പ്രതീക്ഷകളും വയ്ക്കുന്നത് ഫലം പൂജ്യമായിരിക്കും നൽകുക, അത്തരം സപ്ലിമെന്റുകളും ഫാഡ് ഡയറ്റുകളും ഭാവിയിൽ കൂടുതൽ ശരീര ഭാരം വർധിപ്പിക്കും.

ഇതൊരു ഭക്ഷണക്രമമല്ല, ജീവിതശൈലിയിലെ മാറ്റമാണ്

ശരീരഭാരം കുറയ്ക്കാനും അത് നിലനിർത്താനും ആഗ്രഹിക്കുന്നുവെങ്കിൽ, ലക്ഷ്യത്തിൽ എത്തുന്നതുവരെ ചിലപ്പോൾ മാസങ്ങളോ വർഷങ്ങളോ നിങ്ങളുടെ സ്വഭാവവും ശീലങ്ങളും മാറ്റേണ്ടതുണ്ട്. കാരണം, ഡയറ്റിൽ മാറ്റം വരുത്തുമ്പോൾ ശരീര ഭാരം പഴയപടിയിലേക്ക് എത്തുകയും നിങ്ങളുടെ അധ്വാനം പാഴായി പോവുകയും ചെയ്യും.

Read More: ഒഴിഞ്ഞ വയറുമായി യോഗ ചെയ്യാമോ?

Stay updated with the latest news headlines and all the latest Health news download Indian Express Malayalam App.

Web Title: Three hard truths about weight loss