scorecardresearch

Latest News

മലബന്ധം അകറ്റാൻ ഈ മൂന്നു ഭക്ഷണങ്ങൾ ഒഴിവാക്കൂ

മലബന്ധമുണ്ടെങ്കിലും ഇല്ലെങ്കിലും ചായ/കാപ്പി ഉപയോഗിച്ച് ദിവസം ആരംഭിക്കരുത്

gut health, health news, ie malayalam

കുഞ്ഞുങ്ങൾ മുതൽ വാർധക്യമായവർക്കു പോലും മലബന്ധ പ്രശ്നം ഉണ്ടാകാറുണ്ട്. വെള്ളത്തിന്റെയും നാരുകളുള്ള ഭക്ഷണത്തിന്റെയും കുറവ്, ചില രോഗങ്ങള്‍, ചില മരുന്നുകള്‍ എന്നിവയൊക്കെ മലബന്ധത്തിനു കാരണമാകാറുണ്ട്.

ദിവസേന മലവിസർജ്ജനം നടത്താൻ കഴിയുന്നില്ലെങ്കിൽ, ശരീരത്തിൽ എന്തോ കുഴപ്പമുണ്ടെന്ന് നിങ്ങൾ അറിയണമെന്ന് പറയുകയാണ് ആയുർവേദ ഡോ.ദിക്സ ഭാവ്സർ.

ചില ഭക്ഷണങ്ങൾ മലബന്ധത്തിന് കാരണമാകും. മലബന്ധമുള്ളവർ ഒഴിക്കേണ്ട മൂന്നു ഭക്ഷണങ്ങൾ എന്തൊക്കെയെന്നും എന്തുകൊണ്ടാണ് അവ കഴിക്കരുതെന്നും ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച പോസ്റ്റിൽ വിശദീകരിച്ചിരിക്കുകയാണ് ഡോ.ഭാവ്സർ.

  1. ജീരകം

ജീർണ (ദഹനം എന്നർത്ഥം) എന്ന വാക്കിൽ നിന്നാണ് ജീരകം ഉണ്ടായത്. ജീരക എന്നാൽ ‘ദഹിപ്പിക്കുന്നത്’ എന്നാണ് അർത്ഥമാക്കുന്നത്. ഇത് വയറിളക്കം, IBS എന്നിവയ്ക്ക് അത്ഭുതകരമാണ്, പക്ഷേ മലബന്ധത്തിന് അല്ല. അതിനാൽ മലബന്ധം ഉള്ളപ്പോൾ ജീരകം ഉപയോഗിക്കരുത്.

  1. തൈര്

തൈര് രുചി മെച്ചപ്പെടുത്തുന്നു, എന്നാൽ ചൂടാണ്, ദഹിക്കാൻ ബുദ്ധിമുട്ടാണ്. അതിനാൽ മലബന്ധമുണ്ടെങ്കിൽ, അത് ശമിക്കും വരെ തൈര് ഒഴിവാക്കുക.

  1. കഫീൻ

ദഹനവ്യവസ്ഥയിലെ പേശികളെ ഉത്തേജിപ്പിക്കാനും മലവിസർജ്ജനം എളുപ്പമാക്കാനും ഇതിന് കഴിയുമെന്ന് എല്ലാവരും വിശ്വസിക്കുന്നു. എന്നാൽ കഫീൻ (പ്രത്യേകിച്ച് അമിതമായ കഫീൻ) നിർജ്ജലീകരണത്തിന് കാരണമാകുകയും മലബന്ധത്തിലേക്ക് നയിക്കുകയും ചെയ്യും. അതിനാൽ മലബന്ധമുണ്ടെങ്കിൽ കഫീൻ ഉപഭോഗം ഒഴിവാക്കുക അല്ലെങ്കിൽ വളരെ കുറച്ച് മാത്രം.

മലബന്ധമുണ്ടെങ്കിലും ഇല്ലെങ്കിലും ചായ/കാപ്പി ഉപയോഗിച്ച് ദിവസം ആരംഭിക്കരുത്. പകരം ചെറുചൂടുള്ള വെള്ളമോ ഒരു ടീസ്പൂൺ പശു നെയ്യോ ഉപയോഗിച്ച് ദിവസം ആരംഭിക്കുക, പ്രത്യേകിച്ച് മലബന്ധമുണ്ടെങ്കിൽ.

മലബന്ധ പ്രശ്നം ഗുരുതരമാണെങ്കിൽ ഡോക്ടറെ സമീപിച്ച് കാരണം കണ്ടെത്തി ചികിത്സ തേടണമെന്നും ഡോ.ഭാവ്സർ നിർദേശിച്ചു.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Read More: രണ്ട് ചേരുവകൾ കൊണ്ടുള്ള ഈ പാനീയം മലബന്ധം എളുപ്പത്തിൽ അകറ്റും

Stay updated with the latest news headlines and all the latest Health news download Indian Express Malayalam App.

Web Title: Three foods to avoid for constipation