scorecardresearch
Latest News

കലോറി കൂടുമെന്ന് ടെൻഷൻ വേണ്ട; ശരീരഭാരം കുറയ്ക്കുവാനുള്ള മൂന്ന് ഫലപ്രദമായ മാർഗ്ഗങ്ങൾ

ശരീര ഭാരം കുറയ്ക്കുവാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ

ശരീരഭാരം കുറയ്ക്കുവാനുള്ള ശ്രമങ്ങൾക്കിടയിൽ, ശരീരത്തിലേക്ക് അധികമായി എത്തുന്ന കലോറിയെ കുറിച്ച് വ്യാകുലപ്പെടുന്നവരാണ് അധികവും. അവയുടെ അളവ് ശ്രദ്ധിക്കേണ്ടത് പ്രധാനമാണെങ്കിലും കലോറികളാണ് ഒരാളുടെ ശരീര ഭാരം കൂട്ടാനോ കുറയ്ക്കുവാനോ കാരണമെന്ന ധാരണ തെറ്റാണെന്നാണ് പറയുകയാണ് ന്യൂട്രീഷനിസ്റ്റ് ഭക്തി കപൂർ.

ഹോർമോണുകളിലും വിശപ്പിനും വ്യത്യസ്തതരമായ ഫലങ്ങളാണ് ഓരോ ആഹാര സാധനങ്ങളും നൽകുന്നത്, അതോടൊപ്പം തന്നെ എല്ലാ ഭക്ഷണങ്ങളിലും ഒരേ അളവിലല്ല കലോറികൾ നിർമിക്കപ്പെടുന്നത്. കഴിക്കുന്ന ആഹാരത്തിന്റെ ഒരു കലോറി പോലും കണക്കാക്കാതെ തന്നെ ശരീരഭാരം കുറയ്ക്കുവാനുള്ള ഒരുപാട് വഴികൾ സാധ്യമാണെന്നും ഭക്തി കപൂർ പറയുന്നു. ഹോർമോണുകളുടെയും വിശപ്പിന്റെയും തോത് നിർണ്ണയിക്കുകയും അതുവഴി അവയുടെ മെറ്റബോളിസം മെച്ചപ്പെടുത്തുകയാണ് വേണ്ടതെന്നും അവർ കൂട്ടിച്ചേർത്തു.

അങ്ങയെങ്കിൽ കലോറിയുടെ എണ്ണം കണക്കാക്കുന്നതിനു പകരം ശരീര ഭാരം കുറയ്ക്കുവാൻ എന്താണ് ചെയ്യേണ്ടത്? അതിനായി കപൂർ നിർദ്ദേശിച്ചിരിക്കുന്ന മൂന്ന് വഴികൾ താഴെ കൊടുക്കുന്നു.

ഭക്ഷണത്തിൽ പോർഷൻ കൺട്രോൾ അത്യാവശ്യമാണ്. ഭക്ഷണ ക്രമീകരണം ശ്രദ്ധിക്കുന്നവർക്ക് ഏറ്റവും ഫലപ്രദമാണിത്. ആഹാരത്തെ സമീകൃതമാക്കാനും ഈ രീതി സഹായിക്കും. എന്താണ് പോർഷൻ കൺട്രോൾ എന്നല്ലേ? ഒരു പ്ലേറ്റിൽ നമ്മൾ കഴിക്കുവാൻ എടുക്കുന്ന ആഹാരങ്ങളുടെ പോഷകഘടകം എങ്ങനെ വേണമെന്ന് നിർദ്ദേശിക്കുകയാണ് പോർഷൻ കൺട്രോൾ. ഓരോ നേരവും ഭക്ഷിക്കുന്ന ആഹാരത്തിന്റെ അളവ് ഒരിക്കലും അധികമാകാതെ ശ്രദ്ധിക്കുകയാണ് ഇവിടെ ചെയ്യുന്നത്.

ഒരുദാഹരണം നോക്കാം:

  • പ്രോട്ടീൻ അടങ്ങിയ ഭക്ഷണം: ഒരു പിടി
  • പച്ചക്കറികൾ: ഒരു പിടി
  • കാര്ബോഹൈഡ്രേറ്റ് അഥവാ അന്നജത്തിന്റെ അളവ് : ഒരു കൈക്കുമ്പിൾ
  • കൊഴുപ്പിന്റെ അളവ്: ഒരു തള്ളവിരലിന്റെ അത്രയും

പതുക്കെ കഴിക്കുകവും മതിയാകുമ്പോൾ നിർത്തുകയും ചെയ്യുക.
ഓരോ തവണ ആഹാരം ചവയ്ക്കുമ്പോഴും അവ പത്ത് തവണയിൽ കൂടുതൽ ചവച്ചരയ്ക്കുക. ധൃതി പിടിക്കാതെ സാവകാശത്തോടെ വേണം ഭക്ഷണം കഴിക്കുന്നത്. വയർ നിറഞ്ഞിരിക്കുമ്പോഴും പാത്രത്തിൽ ബാക്കി ആഹാരം ഉണ്ടെന്നുവെച്ച് അവ മുഴുവൻ കഴിക്കണമെന്നില്ലെന്നും കപൂർ കൂട്ടിച്ചേർത്തു.

ലളിതമായ മാറ്റങ്ങൾ
ഡയറ്റുകളിൽ ചെറിയ മാറ്റങ്ങൾ ഉണ്ടാക്കുന്നത് നിങ്ങളുടെ ശരീര ഭാരം കുറയ്ക്കുവാൻ സഹായകമാവും. താഴെ പറയുന്ന നിർദ്ദേശങ്ങൾ പാലിച്ചാൽ ഭക്ഷണത്തിലൂടെ കുറഞ്ഞ കലോറി മാത്രമേ ശരീരത്തിലെത്തൂ.

  • വലിയ കഷ്ണം ഇറച്ചി മാറ്റി ചെറിയ അളവിൽ വിളമ്പുക
  • അന്നജം അടങ്ങിയ ആഹാരങ്ങൾക്ക് പകരം പച്ചക്കറികൾ ഉൾപ്പെടുത്തുക.

Stay updated with the latest news headlines and all the latest Health news download Indian Express Malayalam App.

Web Title: Three effective ways to lose weight without counting calories