ഓറഞ്ച് പലർക്കും ഇഷ്ടപ്പെട്ടൊരു പഴവർഗമാണ്. ആരോഗ്യപരമായ പല ഗുണങ്ങളും ഓറഞ്ചിനുണ്ട്. ഓറഞ്ച് കഴിക്കുമ്പോൾ അതിന്റെ തൊലി പലപ്പോഴും ഉപേക്ഷിക്കുകയാണ് പതിവ്. പക്ഷേ ഓറഞ്ച് തൊലിയിൽ ആരോഗ്യകരമായ ചില ഘടകങ്ങളുണ്ട്. അപ്പോൾ നിങ്ങൾക്കൊരു സംശയം തോന്നിയേക്കാം. ഓറഞ്ചിന്റെ തൊലി കഴിക്കാമോ?. അതിനെക്കുറിച്ചാണ് ഇനി പറയുന്നത്.

Read Also: ഭക്ഷണത്തിൽനിന്നു പച്ചമുളക് ഒഴിവാക്കാൻ പാടില്ലാത്തത് എന്തുകൊണ്ട്?

ഓറഞ്ചിൽ വിറ്റാമിനുകൾ ധാരാളം അടങ്ങിയിട്ടുണ്ട്, ഇതിന്റെ തൊലിയിലും വിറ്റാമിൻ സി, ഫൈബർ, പോളിഫെനോൾസ് എന്നിവ അടങ്ങിയിരിക്കാമെന്ന് വിശ്വസിക്കപ്പെടുന്നു. ഹൃദയത്തിന്റെ ആരോഗ്യത്തിനും ദഹനവ്യവസ്ഥയ്ക്കും ഇത് സഹായിക്കും. അമിതവണ്ണം, അൽഷിമേഴ്സ് രോഗം, ടൈപ്പ് 2 പ്രമേഹം തുടങ്ങിയ രോഗങ്ങളെ തടയാനും അല്ലെങ്കിൽ നിയന്ത്രിക്കാനും പോളിഫെനോളുകൾക്ക് കഴിയുമെന്ന് വിശ്വസിക്കപ്പെടുന്നു. കൂടാതെ, തൊലിയിൽ ധാരാളം വിറ്റാമിൻ ബി 6, കാൽസ്യം, പ്രൊവിറ്റമിൻ എ, ഫോളേറ്റ് എന്നിവയും അടങ്ങിയിട്ടുണ്ട്.

ഇതെങ്ങനെ ഉപയോഗിക്കാം

തൊലി പലപ്പോഴും ഉപയോഗിക്കാറില്ല എന്നത് ഓർമിക്കുക, അതിനാൽ ഈ പുതിയ കാര്യവുമായി പൊരുത്തപ്പെടാൻ നിങ്ങളുടെ ശരീരത്തിന് സമയം കൊടുക്കുക. കത്തി അല്ലെങ്കിൽ പീലർ ഉപയോഗിച്ച് ചെറുതായി മുറിച്ച് സാലഡിൽ ചേർക്കാം. തൈര്, കേക്ക് എന്നിവയിലും നിങ്ങൾക്ക് തൊലിയുടെ ചെറിയ കഷണങ്ങൾ ചേർക്കാം. അതിനു മുൻപായി ഓറഞ്ച് വൃത്തിയായി കഴുകിയെന്ന് ഉറപ്പു വരുത്തുക.

തൊലി കഴിക്കുന്നതിനു മുൻപ് ശ്രദ്ധിക്കേണ്ടവ

  • ഇന്നു വിപണിയിൽ ലഭിക്കുന്ന ഓറഞ്ച് അടക്കമുളള പഴവർഗങ്ങളിലെല്ലാം അമിതമായി കീടനാശിനി പ്രയോഗിക്കുന്നുണ്ട്. അതിനാൽ തന്നെ നിങ്ങളുടെ പക്കലുളള ഓറഞ്ച് കീടനാശിനി പ്രയോഗിക്കാത്ത ശുദ്ധമായവയാണെന്ന് ഉറപ്പു വരുത്തിയതിനുശേഷം മാത്രമേ തൊലി കഴിക്കാവൂ.
  • കഴിക്കുന്നതിന് മുൻപ് ഓറഞ്ച് നന്നായി കഴുകി വൃത്തിയാക്കുക.
  • തൊലി വിഴുങ്ങാതെ ചെറിയ കഷ്‌ണങ്ങളാക്കി കഴിക്കുക. തൊലി വിഴുങ്ങിയാൽ ദഹിക്കാൻ പ്രയാസവുമാണ്. ശ്രദ്ധിച്ചില്ലെങ്കിൽ ദഹന സംബന്ധമായ പ്രശ്നങ്ങളുണ്ടാവാം.
  • തൊലി കഴിച്ച ആളുകൾ ഇതിന് അരോചകമായ രുചിയാണെന്ന് പറയുന്നു. ഇത് ചിലർക്ക് വെറുപ്പുളവാക്കാം.
  • ഓറഞ്ച് തൊലി നിങ്ങളുടെ ഭക്ഷണത്തിന്റെ പതിവ് ഭാഗമാക്കുന്നതിന് മുമ്പ് ഡോക്ടറുമായോ അല്ലെങ്കിൽ ഡയറ്റീഷ്യനുമായോ കൂടിയാലോചിക്കണം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook