scorecardresearch

കുറഞ്ഞ രക്തസമ്മർദ്ദം സാധാരണ നിലയിലാക്കാം, ഇതാ അത്ഭുതകരമായ ആയുർവേദ പ്രതിവിധി

രക്തസമ്മർദ്ദം സാധാരണ നിലയേക്കാൾ താഴുന്നത് ഹൈപ്പോടെൻഷന് കാരണമാകുന്നു

കുറഞ്ഞ രക്തസമ്മർദ്ദം സാധാരണ നിലയിലാക്കാം, ഇതാ അത്ഭുതകരമായ ആയുർവേദ പ്രതിവിധി

നിശബ്ദനായ കൊലയാളി എന്നാണ് ഹൈപ്പർ ടെൻഷനെ വിളിക്കുന്നത്. ഹൃദ്രോഗത്തിനു പിന്നിലെ പ്രധാന കാരണവും രക്തസമ്മര്‍ദ്ദം തന്നെയാണ്. രക്തസമ്മർദ്ദത്തിന്റെ സാധാരണ നില 120/80 ല്‍ താഴെയാണ്. രക്തസമ്മർദ്ദം സാധാരണ നിലയേക്കാൾ താഴുന്നത് ഹൈപ്പോടെൻഷന് കാരണമാകുന്നു. മങ്ങിയ കാഴ്ച, തലകറക്കം, ബോധക്ഷയം, ഓക്കാനം, എന്നിവയാണ് ലക്ഷണങ്ങൾ.

കുറഞ്ഞ രക്തസമ്മർദ്ദം മരുന്നുകളിലൂടെ സാധാരണ നിലയിലാക്കാമെന്ന് ഡോ. ദിക്സ ഭാവ്സർ സാവാലിയ അഭിപ്രായപ്പെട്ടു. ഹിമാലയൻ ഉപ്പ് (കൃത്യമായി പറഞ്ഞാൽ 2.4 ഗ്രാം) ചേർത്ത് ഒരു ഗ്ലാസ് വെള്ളം കുടിക്കുന്നത് കുറഞ്ഞ രക്തസമ്മർദ്ദം സാധാരണ നിലയിലാക്കാൻ സഹായിക്കുമെന്ന് അവർ പറഞ്ഞു.

“മൂന്ന് ദോഷങ്ങളെയും സന്തുലിതമാക്കുന്ന അപൂർവ മൂലകങ്ങളിൽ ഒന്നാണ് ഹിമാലയൻ ഉപ്പ്. ഇത് ഉപ്പുരസമുള്ളതും ചെറുതായി മധുരമുള്ളതും തണുപ്പുള്ളതും ദഹിക്കാൻ എളുപ്പമുള്ളതുമാണ്,” അവർ ഇൻസ്റ്റഗ്രാം പോസ്റ്റിൽ പറഞ്ഞു.

”ഹിമാലയൻ ഉപ്പ് ശരീരത്തിന്റെ സോഡിയം-അയൺ ബാലൻസും ദ്രാവക നിലയും മെച്ചപ്പെടുത്തുന്നു, ഇത് കുറഞ്ഞ രക്തസമ്മർദ്ദം സന്തുലിതമാക്കാൻ സഹായിക്കുന്നു. ആയുർവേദത്തിൽ, മഗ്നീഷ്യം, പൊട്ടാസ്യം, കാൽസ്യം എന്നിവയുൾപ്പെടെ 84 ഓളം ധാതുക്കൾ ഉള്ളതിനാൽ മറ്റു ഉപ്പിനെ അപേക്ഷിച്ച് ഹിമാലയൻ ഉപ്പ് മികച്ചതായി കണക്കാക്കപ്പെടുന്നു,” കേരള ആയുർവേദയിലെ ഡോ.അർച്ചന സുകുമാരൻ പറഞ്ഞു.

ഹിമാലയൻ ഉപ്പ് ദഹനത്തിന് നല്ലതാണ്, വിശപ്പ് മെച്ചപ്പെടുത്തുന്നു, കഫം സന്തുലിതമാക്കുന്നതിനാൽ ശ്വസന ആരോഗ്യത്തിന് ശുപാർശ ചെയ്യുന്നുവെന്നും അവർ അഭിപ്രായപ്പെട്ടു.

ഹിമാലയൻ ഉപ്പ് ചേർത്ത വെള്ളം കുടിക്കുന്നതിന്റെ ആരോഗ്യ ഗുണങ്ങൾ

രക്തസമ്മർദ്ദം നിയന്ത്രിക്കുന്നു: ഹിമാലയൻ ഉപ്പിൽ ഉയർന്ന പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്, ഇത് രക്തസമ്മർദ്ദം നിയന്ത്രിക്കാനും സന്തുലിതാവസ്ഥ നിലനിർത്താനും സഹായിക്കുന്നു.

ശരീരത്തിന് ജലാംശം നൽകുന്നു: ഹിമാലയൻ ഉപ്പ് ചേർത്ത് വെള്ളം കുടിക്കുന്നത് ശരീരത്തെ ജലാംശം നൽകുന്നതിനും നഷ്ടപ്പെട്ട ധാതുക്കൾ വീണ്ടും നിറയ്ക്കുന്നതിനും സഹായിക്കുന്നു.

ദഹനത്തെ പ്രോത്സാഹിപ്പിക്കുകയും ഉപാപചയപ്രവർത്തനം മെച്ചപ്പെടുത്തുകയും ചെയ്യുന്നു: ഹിമാലയൻ ഉപ്പ് ദഹന പ്രശ്നങ്ങൾക്കുള്ള മികച്ച വീട്ടുവൈദ്യമാണ്. ഒരു നുള്ള് ഹിമാലയൻ ഉപ്പും അയമോദകവും പെരുങ്കായവും കഴിക്കുന്നത് വയറുവേദന ഒഴിവാക്കാൻ സഹായിക്കുന്നു.

രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്നു: ഹിമാലയൻ ഉപ്പ് ചേർത്ത വെള്ളം പതിവായി കുടിക്കുന്നത് അവശ്യ വിറ്റാമിനുകളും ധാതുക്കളും പ്രദാനം ചെയ്യുകയും പ്രതിരോധശേഷി വർധിപ്പിക്കുകയും ചെയ്യുന്നു. എല്ലുകളെ ശക്തിപ്പെടുത്തുകയും ഇരുമ്പിന്റെ അംശം കാരണം വിളർച്ചയ്ക്ക് ഉപയോഗപ്രദവുമാണ്.

പിരിമുറുക്കം ഒഴിവാക്കുന്നു: ചെറിയ അളവിൽ കല്ലുപ്പ് സൂപ്പിൽ കഴിക്കുകയോ ചെറുചൂടുള്ള വെള്ളത്തിൽ കല്ല് ഉപ്പ് കലർത്തി കുളിക്കുകയോ ചെയ്യുന്നത് സമ്മർദ്ദം ഒഴിവാക്കുകയും നിങ്ങളുടെ തലച്ചോറിനെ സജീവമാക്കുകയും ചെയ്യും. ഇത് ശാന്തമായ പ്രഭാവം നൽകുകയും ശരീരത്തെയും മനസ്സിനെയും വിശ്രമിക്കുകയും നല്ല ഉറക്കത്തിലേക്ക് നയിക്കുകയും ചെയ്യുന്നു.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Stay updated with the latest news headlines and all the latest Health news download Indian Express Malayalam App.

Web Title: This wonderful ayurvedic remedy will help balance low blood pressure