തണുപ്പുകാലത്ത് പലവിധ ആരോഗ്യ പ്രശ്നങ്ങൾ കൊണ്ട് ബുദ്ധിമുട്ടുന്നവർ ഏറെയാണ്, പ്രത്യേകിച്ച്, രോഗപ്രതിരോധശേഷി കുറഞ്ഞവർ. ഇത്തരമൊരു സാഹചര്യത്തിൽ രോഗപ്രതിരോധശേഷി മെച്ചപ്പെടുത്തുന്നതിനും കാലാവസ്ഥ മാറ്റം മൂലള്ള രോഗങ്ങളെ അകറ്റി നിർത്തുന്നതിനും ചില സീസണൽ ഭക്ഷണങ്ങൾ കഴിക്കണം. ഈ ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് ചിന്തിച്ച് വിഷമിക്കേണ്ട.
ശൈത്യകാലത്ത് ശരീരത്തെ ആരോഗ്യകരമായി നിലനിർത്താൻ സഹായിക്കുന്ന ചില ഭക്ഷണങ്ങളെക്കുറിച്ച് ന്യൂട്രീഷ്യനിസ്റ്റ് അപൂർവ അഗർവാൾ ഇൻസ്റ്റഗ്രാം പോസ്റ്റിൽ വിശദീകരിച്ചിട്ടുണ്ട്.
നെയ്യ്
നെയ്യ് കലോറി കൂട്ടുമെന്നാകും നിങ്ങളുടെ ചിന്ത. എന്നാൽ ചെറിയ അളവിൽ കഴിക്കുന്നത് ചീത്ത കൊഴുപ്പുകളെ കുറയ്ക്കുകയും ശരീരത്തിന് ചെറുചൂട് നൽകാൻ സഹായിക്കുകയും ചെയ്യുന്നു.
ശർക്കര
ദഹനവ്യവസ്ഥയെ മെച്ചപ്പെടുത്തുക മാത്രമല്ല, നിങ്ങളെ ഊഷ്മളമായി നിലനിർത്താനും ശർക്കര സഹായിക്കും.
ചൂടുള്ള സൂപ്പ്
തണുപ്പു കാലത്ത് ഒരു വൈകുന്നേരം ചൂടുള്ള സൂപ്പ് കഴിക്കാൻ ആരാണ് ഇഷ്ടപ്പെടാത്തത്? തൽക്ഷണം ചെറുചൂട് ലഭിക്കുന്നതിനുള്ള മികച്ച മാർഗങ്ങളിലൊന്നാണിതെന്ന് അഗർവാൾ പറഞ്ഞു.
ഡ്രൈ ഫ്രൂട്സ്
ശൈത്യകാലത്തിന് അനുയോജ്യമായ മികച്ച ഭക്ഷണങ്ങളിൽ ഒന്നാണ് ഡ്രൈ ഫ്രൂട്സ്. ആപ്രിക്കോട്ട്, ഉണക്കിയ അത്തിപ്പഴം, ഈന്തപ്പഴം എന്നിവ സ്വാഭാവിക ചൂട് നൽകുമെന്ന് അഗർവാൾ പറഞ്ഞു.
കുങ്കുമപ്പൂ
ശരീരത്തിന് ചെറുചൂട് വേണമെന്ന് ആഗ്രഹിക്കുന്നുവെങ്കിൽ, കുങ്കുമപ്പൂ പാലിൽ തിളപ്പിച്ചതിനൊപ്പം ഉണക്കമുന്തിരി ചേർക്കുക.
ധാന്യങ്ങൾ
ബജ്റ, റാഗി തുടങ്ങിയ ധാന്യങ്ങൾ തീർച്ചയായും ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.
കറുവാപ്പട്ട
കറുവാപ്പട്ട ശരീരത്തിന്റെ മെറ്റബോളിസത്തെ പ്രോത്സാഹിപ്പിക്കുന്നു, തണുത്ത കാലാവസ്ഥയിൽ ചൂട് ഉൽപ്പാദിപ്പിക്കാൻ സഹായിക്കുന്നു. അതിനാൽ, നിങ്ങളുടെ ശൈത്യകാല ആരോഗ്യകരമായ ഭക്ഷണ പട്ടികയിൽ ഉൾപ്പെടുത്തുക.
എള്ള്
വിവിധ ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ അകറ്റി നിർത്താൻ എള്ള് സഹായിക്കും.
തുളസിയും ഇഞ്ചിയും
ഇഞ്ചിയും തുളസിയും ചേർത്ത ചായ എപ്പോഴെങ്കിലും ആസ്വദിച്ചിട്ടുണ്ടോ?. ഉത്തരം ഇല്ല എന്നാണെങ്കിൽ ഒരിക്കലെങ്കിലും കുടിച്ചു നോക്കുക.
തേൻ
ജലദോഷത്തിനും പനിക്കുമെതിരെ പോരാടുന്നതിന് തേൻ സഹായകകരമാണ്.
അതേസമയം, ഉയർന്ന കലോറി ഉള്ളതിനാൽ തേൻ മിതമായി കഴിക്കണമെന്ന് പോഷകാഹാര വിദഗ്ധയും ജീവിതശൈലി അധ്യാപികയുമായ കരിഷ്മ ചൗള നിർദേശിച്ചു. നട്സുകൾ, വിത്തുകൾ, ഉള്ളി, വെളുത്തുള്ളി, ആപ്പിൾ, മറ്റ് പഴങ്ങൾ, അസംസ്കൃത സാലഡുകൾ, മുളപ്പിച്ച പയർവർഗങ്ങൾ എന്നിവയും കഴിക്കാം.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.