scorecardresearch

കരൾ സുരക്ഷിതമാക്കാം; ഈ വൈറ്റമിൻ ഫാറ്റി ലിവർ രോഗം തടയും

കുടലിന്റെയും കരളിന്റെയും ആരോഗ്യത്തെ പിന്തുണയ്ക്കുന്നതും ഫാറ്റി ലിവർ രോഗത്തിൽ നിന്ന് സംരക്ഷിക്കാൻ സഹായിക്കുന്നതുമായ ഒരു അവശ്യ വൈറ്റമിനുണ്ട്

കുടലിന്റെയും കരളിന്റെയും ആരോഗ്യത്തെ പിന്തുണയ്ക്കുന്നതും ഫാറ്റി ലിവർ രോഗത്തിൽ നിന്ന് സംരക്ഷിക്കാൻ സഹായിക്കുന്നതുമായ ഒരു അവശ്യ വൈറ്റമിനുണ്ട്

author-image
Health Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Liver Foods

Source: Freepik

നിങ്ങൾ കഴിക്കുന്ന ഭക്ഷണം നിങ്ങളുടെ ദീർഘകാല ആരോഗ്യത്തിൽ നിർണായക പങ്ക് വഹിക്കുന്നു. അവയിലെ ഏറ്റവും ചെറിയ പോഷകങ്ങൾ പോലും ശക്തമായ സ്വാധീനം ചെലുത്തും. ചെറിയ അളവിൽ മാത്രമേ ആവശ്യമുള്ളൂവെങ്കിലും, ശരീരത്തിന്റെ സുപ്രധാന പ്രവർത്തനങ്ങൾ നിലനിർത്തുന്നതിന് വൈറ്റമിനുകൾ അത്യാവശ്യമാണ്, കൂടാതെ ശരീരത്തെ വിവിധ രോഗങ്ങളിൽ നിന്ന് സംരക്ഷിക്കാൻ സഹായിക്കുകയും ചെയ്യും.

Advertisment

ഫ്ലോറിഡയിൽ നിന്നുള്ള ഗ്യാസ്ട്രോഎൻട്രോളജിസ്റ്റ് ഡോ. ജോസഫ് സൽഹാബ്, കുടലിന്റെയും കരളിന്റെയും ആരോഗ്യത്തെ പിന്തുണയ്ക്കുന്നതും ഫാറ്റി ലിവർ രോഗത്തിൽ നിന്ന് സംരക്ഷിക്കാൻ സഹായിക്കുന്നതുമായ ഒരു അവശ്യ വൈറ്റമിനെക്കുറിച്ച് പറഞ്ഞിട്ടുണ്ട്. വൈറ്റമിൻ ഇ ആണത്. വൈറ്റമിൻ ഇ കുടലിന്റെയും കരളിന്റെയും ആരോഗ്യത്തെ എങ്ങനെ സഹായിക്കുമെന്ന് ഗ്യാസ്ട്രോഎൻട്രോളജിസ്റ്റ് ഇൻസ്റ്റഗ്രാം പോസ്റ്റിൽ വിശദീകരിച്ചിട്ടുണ്ട്. ഭക്ഷണ സ്രോതസുകൾ സപ്ലിമെന്റുകളേക്കാൾ ഗുണകരമാണോ, ഏതൊക്കെ വൈറ്റമിൻ ഇ അടങ്ങിയ ഭക്ഷണങ്ങളാണ് കഴിക്കേണ്ടത് എന്നൊക്കെ അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. 

Also Read: വയറിലെ കൊഴുപ്പ് ഉരുക്കാം, അരക്കെട്ട് ഒതുക്കി അഴകുള്ളതാക്കാം; ഈ വഴികൾ നോക്കൂ

വൈറ്റമിൻ ഇ പ്രധാനം എന്തുകൊണ്ട്?

ആവശ്യത്തിന് വൈറ്റമിൻ ഇ കിട്ടുന്ന ആളുകൾക്ക് കുടൽ രോഗങ്ങളും ഫാറ്റി ലിവർ രോഗങ്ങളും കുറവാണെന്ന് പഠനങ്ങൾ കാണിക്കുന്നുവെന്ന് ഡോ.സൽഹാബ് അഭിപ്രായപ്പെട്ടു. “വൈറ്റമിൻ ഇ ഒരു ശക്തമായ ആന്റിഓക്‌സിഡന്റായതിനാലാണിത്, കൂടാതെ ഓക്‌സിഡേറ്റീവ് സമ്മർദ്ദത്തിൽ നിന്ന് കരളിനെ സംരക്ഷിക്കുന്നു. ഇത് കരളിനെ സുഖപ്പെടുത്താനും നിങ്ങളുടെ പ്രതിരോധശേഷി വർധിപ്പിക്കാനും സഹായിക്കും.”

Advertisment

“ലോകമെമ്പാടുമുള്ള കരൾ രോഗത്തിന്റെ പ്രധാന കാരണം ഫാറ്റി ലിവർ രോഗമായിരിക്കും, കൂടാതെ എല്ലാ വർഷവും ഏറ്റവും കൂടുതൽ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾക്ക് ഇത് കാരണമാകും.” എന്നിരുന്നാലും, വൈറ്റമിൻ ഇ അടങ്ങിയ ഭക്ഷണങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്ന ആളുകൾക്ക് കരൾ രോഗ സാധ്യത കുറയുന്നുവെന്ന് റിപ്പോർട്ടുകൾ കാണിക്കുന്നു. വൈറ്റമിൻ ഇ അടങ്ങിയ സമീകൃതാഹാരം കരളിന്റെ ആരോഗ്യത്തിന് അത്യാവശ്യമാണ്.

Also Read: പ്രമേഹത്തിന് വില്ലൻ പഞ്ചസാരയല്ല; യഥാർത്ഥ കുറ്റവാളിയെ ചൂണ്ടിക്കാട്ടി ഗ്യാസ്ട്രോഎൻട്രോളജിസ്റ്റ്

ഭക്ഷണക്രമം - സപ്ലിമെന്റുകൾ

ഡോക്ടർ നിർദ്ദേശിക്കുന്നില്ലെങ്കിൽ, സപ്ലിമെന്റുകൾക്ക് പകരം വൈറ്റമിൻ ഇ അടങ്ങിയ ഭക്ഷണ സ്രോതസ്സുകൾ തിരഞ്ഞെടുക്കാൻ ഗ്യാസ്ട്രോഎൻട്രോളജിസ്റ്റ് നിർദേശിച്ചു. "ഡോക്ടറുടെ മേൽനോട്ടത്തിലും നിർദേശങ്ങളിലും ഒഴികെ, ഞാൻ വൈറ്റമിൻ ഇ സപ്ലിമെന്റുകൾ ഒഴിവാക്കുകയും നിങ്ങളുടെ ഭക്ഷണക്രമത്തിലൂടെ അത് ലഭിക്കാൻ ശ്രമിക്കുകയും ചെയ്യും. വൈറ്റമിൻ ഇ സപ്ലിമെന്റുകൾ ശരിയായി കഴിച്ചില്ലെങ്കിൽ, അവയ്ക്ക് കാര്യമായ പാർശ്വഫലങ്ങൾ ഉണ്ടാകാം."

Also Read: കൊഴുപ്പും മദ്യവും അല്ല; ഈ 2 പഴങ്ങളും ഹൃദയത്തിന് ഭീഷണി

വൈറ്റമിൻ ഇ സമ്പുഷ്ടമായ ഭക്ഷണങ്ങൾ

നട്സും സീഡ്സും: ബദാം, ഹാസൽനട്ട്സ്, നിലക്കടല, സൺഫ്ലവർ സീഡ്സ്, പംപ്കിൻ സീഡ്സ്, പൈൻ നട്സ്.

എണ്ണകൾ: ഒലിവ് ഓയിൽ.

ഇലക്കറികൾ: ചീര, സ്വിസ് ചാർഡ്, കാലെ, കോളാർഡ് ഗ്രീൻസ്, മസ്റ്റാർഡ് ഗ്രീൻസ്

പഴങ്ങൾ: അവക്കാഡോ, കിവി, മാമ്പഴം, ബ്ലാക്ക്ബെറി, പപ്പായ, റെഡ് ബെൽ പെപ്പർ

മത്സ്യം: സാൽമൺ, ട്രൗട്ട്.

ഈഭക്ഷണങ്ങളിൽ നിന്ന് നിങ്ങൾക്ക് വൈറ്റമിൻ ഇ (ഏകദേശം 15 മില്ലിഗ്രാം) ദിവസേന ലഭിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Read More: ഷാരൂഖിന് പ്രായം 60, മുടി നാച്യുറലാണോ? ഡെർമറ്റോളജിസ്റ്റിന്റെ മറുപടി

liver

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: