ഉദാസീനമായ ജീവിതശൈലി, ക്രമരഹിതമായ ഉറക്ക ശീലങ്ങൾ, അനാരോഗ്യകരമായ ഭക്ഷണങ്ങളുടെ ഉപയോഗം എന്നിവയെല്ലാം മലബന്ധത്തിനും മറ്റ് ദഹനപ്രശ്നങ്ങൾക്കും കാരണമാകും. മലബന്ധ പ്രശ്നം തുടർച്ചയായി നേരിടുന്നുവെങ്കിൽ ജീവിതശൈലിയിൽ മാറ്റങ്ങൾ വരുത്തേണ്ടത് അത്യാവശ്യമാണ്.
മലബന്ധം അകറ്റാൻ വീട്ടിൽ തന്നെ ചെയ്യാവുന്ന എളുപ്പ വഴി പങ്കുവച്ചിരിക്കുകയാണ് ഫിറ്റ്നസ് ട്രെയിനർ നിധി ഗുപ്ത. ഫിഗ്സ് അഥവാ അത്തിപ്പഴവും പാലും ഉപയോഗിച്ച് തയ്യാറാക്കുന്ന പാനീയം കുടിച്ചാൽ മലബന്ധം എളുപ്പത്തിൽ മാറ്റാം. ഒരു കപ്പ് പാലിൽ രണ്ടു അത്തിപ്പഴം ചേർത്ത് തിളപ്പിക്കുക. തണുക്കുമ്പോൾ അത്തിപ്പഴത്തോടു കൂടി കുടിക്കുക.
രാത്രിയിൽ ഭക്ഷണശേഷം ഈ പാനീയം കുടിക്കുന്നതാണ് നല്ലത്. മികച്ച ഫലം കിട്ടിനായി കുറച്ചു ദിവസം തുടർച്ചയായി കുടിക്കുക. അത്തിപ്പഴത്തിൽ ധാരാളം ഫൈബർ അടങ്ങിയിരിക്കുന്നതിനാൽ ദഹനത്തെ സഹായിക്കും.