scorecardresearch
Latest News

ശരീര ഭാരം കുറയ്ക്കണോ? ഉലുവ കഴിച്ചോളൂ

ശരീരഭാരം കുറയ്ക്കുന്നതിനു പുറമേ, ഉലുവയ്ക്ക് മറ്റ് നിരവധി ആരോഗ്യ ഗുണങ്ങളുണ്ട്

fenugreek seeds , health, ie malayalam

ധാതുക്കൾ, വിറ്റാമിൻ എ, ഡി, ഇരുമ്പ്, ലയിക്കാത്ത നാരുകൾ എന്നിവയാൽ സമ്പന്നമാണ് ഉലുവ. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനും ടെസ്റ്റോസ്റ്റിറോൺ വർധിപ്പിക്കാനും മുലയൂട്ടുന്ന സ്ത്രീകളിൽ പാൽ ഉൽപാദനം വർദ്ധിധിപ്പിക്കാനും ഇവ സഹായിക്കുന്നു. അതുപോലെ തന്നെ, ശരീര ഭാരം കുറയ്ക്കാനും ഉലുവ സഹായിക്കും.

പോഷകങ്ങൾ നിറഞ്ഞവയാണ് ഉലുവ. ചികിത്സാ, ഔഷധ ഗുണങ്ങളുള്ളതിനാൽ നൂറ്റാണ്ടുകളായി ഇന്ത്യയിൽ മാത്രമല്ല, പല ഏഷ്യൻ, യൂറോപ്യൻ രാജ്യങ്ങളിലും വ്യാപകമായി ഉപയോഗിച്ചുവരുന്നതായി ഹൈദരാബാദിലെ കെയർ ഹോസ്പിറ്റൽസിലെ സീനിയർ ഡയറ്റീഷ്യനും ന്യൂട്രീഷനിസ്റ്റുമായ സമീന അൻസാരി പറഞ്ഞു.

ലയിക്കാത്ത നാരുകളാൽ സമ്പന്നമായതിനാൽ ദഹനം മെച്ചപ്പെടുത്തുന്നതിനും സംതൃപ്തരാക്കുന്നതിനും ഉപാപചയം വർധിപ്പിക്കുന്നതിനും ശരീരത്തിൽ നിന്ന് വിഷവസ്തുക്കളെ പുറന്തള്ളുന്നതിനും സഹായിക്കുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിനും ഇത് മികച്ചതാണ്. ശരീരഭാരം കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട ആരോഗ്യകരമായ ഉപാപചയപ്രവർത്തനത്തിലേക്ക് നയിക്കുന്നു. കൂടാതെ, രക്തത്തിലെ ട്രൈഗ്ലിസറൈഡുകൾ, കൊളസ്ട്രോൾ, എൽഡിഎൽ എന്നിവയുടെ അളവ് കുറയ്ക്കാനും അധിക ശരീര ഭാരം കുറയ്ക്കാൻ സഹായിക്കുന്നുവെന്ന് അവർ ഇന്ത്യൻ എക്സ്പ്രസ് ഡോട് കോമിനോടു പറഞ്ഞു.

അമിതവണ്ണമുള്ളവരിൽ നടത്തിയ ചില പഠനങ്ങളിൽ ഉലുവ വെള്ളം കുടിച്ചതിന് ശേഷം വിശപ്പ് കുറയുകയും പൂർണ്ണത അനുഭവപ്പെടുകയും ശരീരഭാരം കുറയുന്നതിനും ഇടയാക്കിയെന്ന് കണ്ടെത്തി. ഈ കണ്ടെത്തലുകൾ സ്ഥിരീകരിക്കുന്നതിന് കൂടുതൽ പഠനങ്ങൾ ആവശ്യമാണെന്ന് നാനാവതി മാക്സ് സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിലെ ഡയറ്റ് ആൻഡ് ന്യൂട്രീഷൻ മേധാവി ഉഷാകിരൺ സിസോദിയ പറഞ്ഞു.

”ശരീരഭാരം കുറയ്ക്കുന്നതിനു പുറമേ, ഉലുവയ്ക്ക് മറ്റ് നിരവധി ആരോഗ്യ ഗുണങ്ങളുണ്ട്. ഉലുവ കാൻസറിനെ പ്രതിരോധിക്കുന്നതായി തെളിഞ്ഞിട്ടുണ്ട്. അവ കാൻസർ കോശങ്ങളുടെ വളർച്ചയെ തടസപ്പെടുത്തുന്നുവെന്നും ആന്റിഓക്‌സിഡന്റുകളാൽ സമ്പുഷ്ടമായതിനാൽ ശരീരത്തിൽ അടങ്ങിയിരിക്കുന്ന ഫ്രീ റാഡിക്കലുകളെ നീക്കം ചെയ്യാനും അതുവഴി കാൻസറിനെ തടയാനും സഹായിക്കുന്നുവെന്ന് ഗവേഷണങ്ങൾ തെളിയിച്ചിട്ടുണ്ട്. 4-ഹൈഡ്രോക്‌സി ഐസോലൂസിൻ സംയുക്തം ഉപയോഗിച്ച് ഉലുവ വിത്തുകളെ വിരുദ്ധ ബാഹ്യാവിഷ്ക്കാരമാക്കുന്നു, ഇത് മികച്ച പ്രതിരോധശേഷി ഉണ്ടാക്കാൻ സഹായിക്കുന്നു. വേദന ശമിപ്പിക്കാൻ ഇത് വളരെ നല്ലതാണ്, പ്രത്യേകിച്ച് ആർത്തവ സമയത്ത്. കൂടാതെ മുടി വളർച്ച വർധിപ്പിക്കാനും സഹായിക്കും,” അൻസാരി അഭിപ്രായപ്പെട്ടു.

ഉലുവ ശരീരഭാരം കുറയ്ക്കുന്നതിനുള്ള ഒരു മാന്ത്രിക പരിഹാരമല്ല, മികച്ച ഫലങ്ങൾക്കായി ആരോഗ്യകരമായ ഭക്ഷണക്രമവും പതിവ് വ്യായാമവും വേണം. ചില ഭക്ഷണങ്ങൾ ശരീരഭാരം കുറയ്ക്കാനുള്ള യാത്രയിൽ സഹായകരമാകുമെങ്കിലും ആരോഗ്യകരമായ ജീവിതശൈലിക്ക് പകരമാവില്ല എന്നത് ഓർത്തിരിക്കേണ്ടത് പ്രധാനമാണ്. പോഷകാഹാരങ്ങൾ അടങ്ങിയ ഭക്ഷണത്തോടൊപ്പം സജീവമായി തുടരുന്നതും മൊത്തത്തിലുള്ള ആരോഗ്യത്തിന് വേണ്ടത്ര വിശ്രമം എടുക്കേണ്ടതും പ്രധാനമാണെന്ന് ഉഷാകിരൺ പറഞ്ഞു.

ആരോഗ്യ ഗുണങ്ങൾ ഏറെയാണെങ്കിലും അമിതമായ അളവിൽ ഉലുവ കഴിക്കുന്നത് ദോഷകരമാണെന്ന് അൻസാരി വ്യക്തമാക്കി. അമിതമായ ഉപയോഗം വയറ്റിലെ അസ്വസ്ഥത, ശരീരവണ്ണം, ഹൈപ്പോഗ്ലൈസീമിയഎന്നിവയ്ക്ക് കാരണമാകും. ചിലർക്ക് അലർജിയുണ്ടാകാൻ സാധ്യതയുണ്ട്. അതിനാൽ, അവ കഴിക്കുന്നതിന് മുമ്പ് അലർജിയുണ്ടോയെന്ന് സ്വയം പരിശോധിക്കണം. മൊത്തത്തിൽ, ഉലുവ സൂപ്പർഫുഡ് ആണ്, അവ മിതമായ അളവിൽ ഉപയോഗിച്ചാൽ വലിയ ആരോഗ്യ ഗുണങ്ങളുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

Stay updated with the latest news headlines and all the latest Health news download Indian Express Malayalam App.

Web Title: This simple ingredient can help lose weight aid digestion