ആസിഡ് റിഫ്ലക്സ് മൂലമാണ് സാധാരണയായി അസിഡിറ്റിയും നെഞ്ചെരിച്ചിലും ഉണ്ടാകുന്നത്. ഇവയ്ക്ക് നിരവധി പ്രതിവിധികൾ ഇന്ന് ഓൺലൈനിൽ ലഭ്യമാണ്. എന്നാൽ ലൈഫ്‌സ്‌റ്റൈൽ കോച്ച് ലൂക്ക് കുട്ടീഞ്ഞോയുടെ ലളിതമായ ഈ പ്രതിവിധി വേഗത്തിൽ ഫലം നൽകും.
മിക്കവാറും എല്ലാ ഇന്ത്യൻ അടുക്കളകളിലും ലഭ്യമായ ചില ചേരുവകൾ ഉപയോഗിച്ച് അസിഡിറ്റിയിൽനിന്നും നെഞ്ചെരിച്ചിലിൽനിന്നും വെറും രണ്ടു മിനിറ്റിൽ ആശ്വാസം നേടാമെന്ന് അദ്ദേഹം പറഞ്ഞു. അയമോദകവും, പെരുജീരകവും ചേർത്ത ചെറുചൂടുവെള്ളം അസിഡിറ്റിയും നെഞ്ചെരിച്ചിലും അകറ്റും. അയമോദകവും, പെരുജീരകവും ദഹനപ്രക്രിയയ്‌ക്ക് ഗുണം ചെയ്യുന്നതിനാൽ ജനപ്രിയമാണ്.
അയമോദകത്തിൽ ഉയർന്ന അളവിൽ തൈമോൾ അടങ്ങിയിട്ടുണ്ട്, ഇത് ദഹന പ്രക്രിയ വേഗത്തിലാക്കുന്നു. പെരുംജീരകം സുഗന്ധവ്യഞ്ജനമായി ഉപയോഗിക്കാമെങ്കിലും ദഹന പ്രശ്‌നങ്ങൾക്കുള്ള പരിഹാരമായി നൽകാറുണ്ട്. മലബന്ധം ഉൾപ്പെടെ ഏതെങ്കിലും തരത്തിലുള്ള ദഹനപ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ പെരുംജീരകം സഹായിക്കും. പെരുംജീരകം ഒന്നുകിൽ ചവച്ചരച്ച് കഴിക്കാം, അല്ലെങ്കിൽ ഒരു കപ്പ് പെരുംജീരകം ഇട്ട ചായ കുടിക്കാം.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More: അടുക്കളയിലുള്ള ഈ ചേരുവ മാത്രം മതി, വയറിലെ അസ്വസ്ഥതകളെല്ലാം പമ്പ കടക്കും