തണുപ്പുകാലത്ത് ചുമയും ജലദോഷവും പിടിപെടുന്നത് സാധാരണമാണ്. കുറഞ്ഞ പ്രതിരോധശേഷിയുള്ള ആളുകളാണ് കൂടുതലും ഇതിന് ഇരകളാകുന്നത്. ശൈത്യകാലം തുടങ്ങുമ്പോൾ തന്നെ ജലദോഷം, പനി പോലുള്ളവ വരുന്നത് തടയാൻ അവർ പല മാർഗങ്ങൾ തേടുന്നു.
ചുമയും ജലദോഷവും ചികിത്സിക്കുന്നതിനുള്ള ഏറ്റവും നല്ല പ്രതിവിധിയാണ് ഇഞ്ചി ചായ. എല്ലാ ഇന്ത്യൻ അടുക്കളയിലും എളുപ്പത്തിൽ ലഭ്യമാണ് ഇഞ്ചി. ഇഞ്ചിയിലെ ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ തൊണ്ടവേദനയ്ക്ക് പെട്ടെന്ന് ആശ്വാസം നൽകും.
ഒരു ചെറിയ കഷ്ണം ഇഞ്ചി വായിൽ വയ്ക്കുക. കുറച്ച് നേരം ചവച്ചശേഷം അതിന്റെ നീര് വിഴുങ്ങുക. നിങ്ങൾക്ക് ഈ രുചി ഇഷ്ടപ്പെട്ടേക്കില്ല, പക്ഷേ ഇത് തീർച്ചയായും ഗുണം ചെയ്യും. കുറച്ച് സമയത്തിനുള്ളിൽ, തൊണ്ടയിലെ വേദന ശമിക്കുകയും കൂടുതൽ സുഖം തോന്നുകയും ചെയ്യും.
ജലദോഷം അകറ്റാനും ഇഞ്ചി സഹായിക്കും. ഒരു കഷണം ഇഞ്ചി ഒന്നുകിൽ അരിഞ്ഞെടുക്കാം അല്ലെങ്കിൽ അരച്ചെടുക്കാം. ഒരു കപ്പ് ചെറുചൂടുള്ള വെള്ളത്തിൽ ഇട്ട് അഞ്ച് മിനിറ്റ് കാത്തിരിക്കുക. ഇഞ്ചി പിഴിഞ്ഞെടുത്ത് ചൂടുവെള്ളം കുടിക്കുക. ദിവസവും മൂന്നോ അതിലധികമോ കപ്പ് കുടിക്കാം. രുചി വേണമെങ്കിൽ ഒരു സ്പൂൺ തേൻ ചേർക്കാം.
ചായയാണ് ഇഷ്ടമെങ്കിൽ ജലദോഷവും ചുമയും ചികിത്സിക്കുന്നതിനുള്ള മറ്റൊരു ഫലപ്രദമായ മാർഗമാണിത്. ഇഞ്ചി ചായ ഏറ്റവും മികച്ച ചായകളിൽ ഒന്നാണ്, കൂടാതെ നിരവധി ആരോഗ്യ ഗുണങ്ങളുമുണ്ട്.
ജലദോഷത്തെ ചികിത്സിക്കാൻ മാത്രമല്ല, ഓക്കാനം ഒഴിവാക്കാനും വീക്കം കുറയ്ക്കാനും ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾക്കെതിരെ പോരാടാനും രക്തചംക്രമണം മെച്ചപ്പെടുത്താനും സഹായിക്കുന്നു. അതിനാൽ, ചൂടുള്ള ഒരു കപ്പ് ഇഞ്ചി ചായ കുടിക്കുകയും അതിന്റെ വിവിധ ആരോഗ്യ ഗുണങ്ങൾ നേടുകയും ചെയ്യുക.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.