scorecardresearch

ബിപി ഉയരും, ശരീര ഭാരവും കൊളസ്ട്രോളും നിയന്ത്രണം വിടും; രാവിലത്തെ ഈ ശീലം ഒഴിവാക്കൂ

ഈ ശീലം ഹൃദയ സംബന്ധമായ അസുഖങ്ങൾക്കുള്ള ഉയർന്ന അപകടസാധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും എല്ലാ കാരണങ്ങളാലും മരണ സാധ്യത വർധിപ്പിക്കുമെന്നും പഠനങ്ങൾ കാണിക്കുന്നു

ഈ ശീലം ഹൃദയ സംബന്ധമായ അസുഖങ്ങൾക്കുള്ള ഉയർന്ന അപകടസാധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും എല്ലാ കാരണങ്ങളാലും മരണ സാധ്യത വർധിപ്പിക്കുമെന്നും പഠനങ്ങൾ കാണിക്കുന്നു

author-image
Health Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
BP weight loss

Source: Freepik

പ്രഭാതഭക്ഷണം ഒഴിവാക്കുന്നത് അത്ര കുഴപ്പമുള്ള കാര്യമല്ലെന്ന് തോന്നിയേക്കാം. എന്നാൽ, ഈ ശീലം ദീർഘനാൾ തുടരുന്നത് ആരോഗ്യത്തിന് ദോഷം ചെയ്യും.  അപ്പോളോയിലെ ന്യൂറോളജിസ്റ്റ് ഡോ.സുധീർ കുമാറിന്റെ അഭിപ്രായത്തിൽ, ദിവസത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഭക്ഷണം പതിവായി ഒഴിവാക്കുന്നത് ശരീര ഭാരം, രക്തസമ്മർദം, പഞ്ചസാരയുടെ അളവ്, കൊളസ്ട്രോൾ അളവ് എന്നിവയെ നിശബ്ദമായി ബാധിക്കും. എന്നാൽ, ഇന്റർമിറ്റന്റ് ഫാസ്റ്റിങ് കുഴപ്പക്കാരനല്ല. 

Advertisment

Also Read: ഷുഗറും തലവേദനയും കൂട്ടും; പ്രമേഹം, മൈഗ്രെയ്ൻ ഉള്ളവർ ഒഴിവാക്കേണ്ട പഴങ്ങൾ ഏതൊക്കെ?

118,000-ത്തിലധികം ആളുകളെ ഉൾപ്പെടുത്തി നടത്തിയ പഠനത്തിൽ, പതിവായി പ്രഭാതഭക്ഷണം ഒഴിവാക്കുന്നവരിൽ മെറ്റബോളിക് സിൻഡ്രോം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് കണ്ടെത്തി. അമിതവണ്ണം, ഉയർന്ന രക്തസമ്മർദം, രക്തത്തിലെ പഞ്ചസാരയുടെ വർധനവ്, ഉയർന്ന കൊളസ്ട്രോൾ എന്നിവയുൾപ്പെടെയുള്ള ഒരു കൂട്ടം രോഗാവസ്ഥകൾ. ഈ പഠനം നേരിയ ഒരു ബന്ധം മാത്രമേ കാണിക്കുന്നുള്ളൂ, നേരിട്ട് രോഗാവസ്ഥയ്ക്ക് കാരണമാകുമെന്ന് പറയുന്നില്ലെന്നത് ശ്രദ്ധിക്കേണ്ടതാണ്. ദീർഘകാല ഉപാപചയ പ്രശ്നങ്ങളിൽ നിന്ന് രക്ഷ നേടാൻ സമീകൃത പ്രഭാതഭക്ഷണം സഹായിക്കുമെന്ന് ഗവേഷകർ അഭിപ്രായപ്പെട്ടു.

എന്നിരുന്നാലും, ഉറക്കക്കുറവ്, വ്യായമ കുറവ്, അല്ലെങ്കിൽ ക്രമരഹിതമായ ഭക്ഷണക്രമം പിന്തുടരുന്നവരും പ്രഭാതഭക്ഷണം ഒഴിവാക്കുന്നവരുമായ വ്യക്തികൾക്കാണ് ഈ അപകടസാധ്യത പ്രധാനമായും ബാധകമാകുന്നത്. ഇന്റർമിറ്റന്റ് ഫാസ്റ്റിങ്ങോ സമയബന്ധിതമായ ഭക്ഷണക്രമമോ, ഗുണനിലവാരമുള്ള ഭക്ഷണക്രമമോ പരിശീലിക്കുന്നവർക്ക് ഈ അപകടസാധ്യതകൾ നേരിടേണ്ടിവരില്ല.

Advertisment

Also Read: ജിമ്മില്ല, കഷ്ടപ്പാടുകളില്ല; ജാൻവി കപൂറിന്റെ ഈയൊരു ശീലം മതി, വണ്ണം കുറയ്ക്കാം

യുഎസിൽ നിന്നും ജപ്പാനിൽ നിന്നുമുള്ള ഗവേഷണങ്ങളെ അടിസ്ഥാനമാക്കി നാഷണൽ ലൈബ്രറി ഓഫ് മെഡിസിനിൽ പ്രസിദ്ധീകരിച്ച ഒരു പഠനം, പ്രഭാതഭക്ഷണം ഒഴിവാക്കുന്നത് ഹൃദയ സംബന്ധമായ അസുഖങ്ങൾക്കുള്ള ഉയർന്ന അപകടസാധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും എല്ലാ കാരണങ്ങളാലും മരണ സാധ്യത വർധിപ്പിക്കുമെന്നും കാണിക്കുന്നു. 

8 മണിക്കൂർ അടിസ്ഥാനമാക്കി ഇന്റർമിറ്റന്റ് ഫാസ്റ്റിങ് പിന്തുടരുന്നവർക്ക്, അതായത് രാവിലെ 8 മുതൽ വൈകുന്നേരം 4 മണിക്കൂള്ളിൽ ഒരു ദിവസത്തെ ഭക്ഷണം അവസാനിപ്പിക്കുന്നത് ഉപാപചയ പ്രവർത്തനത്തിന് അൽപ്പം മികച്ചതായി കാണപ്പെടുന്നു. ഇത് ശരീരത്തിന് ഭക്ഷണം ദഹിക്കാൻ ആവശ്യമായ സമയം അനുവദിക്കുന്നു. 

Also Read: ബിപിയും ഹൃദ്രോഗങ്ങളും വിട്ടൊഴിയും; ഈ 3 ഭക്ഷണങ്ങൾ പടിക്ക് പുറത്താക്കൂ

ഡോ. സുധീർ കുമാറിന്റെ അഭിപ്രായത്തിൽ, പതിവായി പ്രഭാതഭക്ഷണം ഒഴിവാക്കുന്നത് ഉയർന്ന ഉപാപചയ അപകടസാധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇന്റർമിറ്റന്റ് ഫാസ്റ്റിങ് ദോഷകരമല്ലെന്നും, അങ്ങനെ ചെയ്യുന്നവർ നേരത്തെ ഭക്ഷണം കഴിക്കുന്നതിന് മുൻഗണന നൽകുന്നതാണ് നല്ലതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സമീകൃത ഭക്ഷണം, സ്ഥിരമായ ഉറക്കം, പതിവ് വ്യായാമം എന്നിവയും അത്യാവശ്യമാണെന്ന് അദ്ദേഹം വ്യക്തമാക്കി.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Read More: രാവിലെ മുട്ട, ഉച്ചയ്ക്ക് ചിക്കനോ മത്സ്യമോ, 7 മണിക്ക് അത്താഴം; 64 ലും സുനിൽ ഷെട്ടി ഫിറ്റ്

Health Tips

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: