scorecardresearch

മഴക്കാലത്തെ ദഹനപ്രശ്‌നങ്ങൾ അകറ്റാം ഇങ്ങനെ

അസംസ്കൃത പച്ചക്കറികൾക്ക് പകരം ആവിയിൽ വേവിച്ച പച്ചക്കറികൾ കഴിക്കുക

അസംസ്കൃത പച്ചക്കറികൾക്ക് പകരം ആവിയിൽ വേവിച്ച പച്ചക്കറികൾ കഴിക്കുക

author-image
Health Desk
New Update
perfumes pcos, pcos, pcos synthetic fragrance, pcos triclosan, triclosan fragrance, triclosan health, triclosan hormone activities, pcos tips, pcos health, women health, lifestyle

പ്രതീകാത്മക ചിത്രം

ചുട്ടുപൊള്ളുന്ന ചൂടിൽ നിന്ന് മൺസൂൺ വളരെ ആശ്വാസം നൽകുമെന്നതിൽ തർക്കമില്ല. എന്നാൽ മഴക്കാലം ഒരാളുടെ ആരോഗ്യത്തെ, പ്രത്യേകിച്ച് ദഹനവ്യവസ്ഥയെ ബാധിക്കുമെന്നതും സത്യമാണ്. ഗ്യാസ്, അസിഡിറ്റി, വയറുവേദന, ഓക്കാനം, ഛർദ്ദി, വയറുവേദന, മലബന്ധം, ഗ്യാസ്ട്രൈറ്റിസ്, കുടൽ സംവേദനക്ഷമത പ്രശ്നങ്ങൾ എന്നിവ മഴക്കാലത്ത് വർധിക്കുന്നു.

Advertisment

“ഒരുപാട് ഭക്ഷണം കഴിക്കുന്നത് ദഹനത്തെ മന്ദീഭവിപ്പിക്കുകയും അസിഡിറ്റി, ദഹനക്കേട് എന്നിവയിലേക്ക് നയിക്കുകയും ചെയ്യുന്നു. കൂടാതെ, തെരുവുകളിൽ നിന്ന് ഭക്ഷണമോ ജ്യൂസോ കഴിക്കുന്നത് വയറ്റിലെ അണുബാധയ്ക്ക് കാരണമാകും. കാരണം ഇവ തയ്യാറാക്കാൻ ഉപയോഗിക്കുന്ന വെള്ളത്തിൽ ബാക്ടീരിയ ഉണ്ടായേക്കാം, ”അപ്പോളോ സ്പെക്ട്ര ഡൽഹിയിലെ പ്രമേഹം, തൈറോയ്ഡ്, മെറ്റബോളിക് ഡിസോർഡേഴ്സ് എന്നിവയിൽ വിദഗ്ധനായ ഡോ.ത്രിഭുവൻ ഗുലാത്തി പറഞ്ഞു.

സീൽ ചെയ്ത കുപ്പികളും വാട്ടർ പ്യൂരിഫയറുകളും ഒഴികെയുള്ള ഉറവിടങ്ങളിൽ നിന്നുള്ള വെള്ളം കുടിക്കുന്നതും വയറിളക്കത്തിന് കാരണമാകും. ഭക്ഷ്യവിഷബാധയ്‌ക്കൊപ്പം കുടലിലെ ഗ്യാസ്‌ട്രോഎൻറൈറ്റിസിനും കാരണമാകുമെന്ന് വിദഗ്ധർ കൂട്ടിച്ചേർത്തു.

അതുപോലെ, മഴക്കാലത്ത് നിങ്ങളുടെ ദഹനവ്യവസ്ഥയെ പരിപാലിക്കുന്നതിനുള്ള ചില ടിപ്പുകൾ അദ്ദേഹം പട്ടികപ്പെടുത്തി.

Advertisment

ആഹാരത്തിൽ പ്രോബയോട്ടിക്‌സ് ഉൾപ്പെടുത്തുക: തൈര്, മോര്, ചീസ് കെഫീർ, സോയാബീൻ എന്നിവ തിരഞ്ഞെടുക്കുക. ദഹനവ്യവസ്ഥയിൽ പ്രവർത്തിക്കുകയും പ്രതിരോധശേഷി വർദ്ധിപ്പിക്കുകയും ചെയ്യുന്ന നല്ല ബാക്ടീരിയകളാൽ പ്രോബയോട്ടിക്കുകൾ നിറഞ്ഞിരിക്കുന്നു.

ജലീകരണം പ്രധാനമാണ്: ശരീരത്തിൽ നിന്ന് വിഷവസ്തുക്കളെ നീക്കം ചെയ്യാനും ദഹനവ്യവസ്ഥയെ ആരോഗ്യകരമായി നിലനിർത്താനും വെള്ളത്തിന് കഴിയും.

അസംസ്കൃത പച്ചക്കറികൾ ഒഴിവാക്കുക: അസംസ്കൃത പച്ചക്കറികൾക്ക് പകരം ആവിയിൽ വേവിച്ചതോ തിളപ്പിച്ചതോ ആയ പച്ചക്കറികൾ കഴിക്കുക. കാരണം അവയിൽ ബാക്ടീരിയകളും വൈറസുകളും അടങ്ങിയേക്കാം ഇത് വയറ്റിലെ പ്രശ്നങ്ങൾക്ക് കാരണമാകും.

തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കുക: ടാപ്പ് വെള്ളം കുടിക്കുന്നത് ഒഴിവാക്കുക. മൺസൂൺ കാലത്ത് ജോലിക്ക് പോകുമ്പോൾ ഒരു കുപ്പി വെള്ളവും കൂടെ കൊണ്ടുപോകാൻ ശ്രമിക്കുക.

സീഫുഡിൽനിന്നു നിന്ന് വിട്ടുനിൽക്കുക: മഴക്കാലത്ത് വെള്ളം മലിനമാകാനുള്ള സാധ്യത വളരെ കൂടുതലാണ്.

പച്ച പച്ചക്കറികളോട് നോ പറയുക: ഇലക്കറികളിൽ എല്ലാ പ്രധാന പോഷകങ്ങളും അടങ്ങിയിട്ടുണ്ട്. പക്ഷേ, ഈർപ്പവും രോഗാണുക്കളെ ക്ഷണിച്ചുവരുത്തുമെന്നതിനാൽ മഴക്കാലത്ത് അവ ശുപാർശ ചെയ്യുന്നില്ല.

“ടൈഫോയിഡും മറ്റ് ജലജന്യ രോഗങ്ങളും മഴക്കാലത്ത് വളരെ സാധാരണമാണ്. അതിനാൽ, ഈ സീസണിൽ ശരിയായി കഴുകിയതും വീട്ടിൽ പാകം ചെയ്തതുമായ ഭക്ഷണം മാത്രമേ കഴിക്കാവൂ, ”ഡോ.ത്രിഭുവൻ നിർദേശിച്ചു.

Health Tips Monsoon Health

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: