scorecardresearch

ദഹനപ്രശ്‌നങ്ങൾ അകറ്റി നിർത്താം, ഈ നുറുങ്ങു വഴികൾ നോക്കൂ

പൈപ്പിലെ വെള്ളം കുടിക്കുന്നത് ഒഴിവാക്കുക. ജോലിക്ക് പോകുമ്പോൾ തിളപ്പിച്ചാറിയ ഒരു കുപ്പി വെള്ളവും കൂടെ കൊണ്ടുപോകാൻ ശ്രമിക്കുക

gut health, health news, ie malayalam

ചുട്ടുപൊള്ളുന്ന ചൂടിൽ നിന്ന് മൺസൂൺ ആശ്വാസം നൽകുമെന്നത് നിഷേധിക്കാനാവില്ല. എന്നാൽ മഴക്കാലം ഒരാളുടെ ആരോഗ്യത്തെ, പ്രത്യേകിച്ച് ദഹനവ്യവസ്ഥയെ ബാധിക്കുമെന്നതും സത്യമാണ്. അതുപോലെ, ഗ്യാസ്, അസിഡിറ്റി, വയറുവേദന, ഓക്കാനം, ഛർദ്ദി, മലബന്ധം, ഗ്യാസ്ട്രൈറ്റിസ് എന്നിവ മഴക്കാലത്ത് വർധിക്കുന്നു.

”കനത്ത ഭക്ഷണങ്ങൾ കഴിക്കുന്നത് ദഹനത്തെ മന്ദീഭവിപ്പിക്കുകയും അസിഡിറ്റി, ദഹനക്കേട് എന്നിവയിലേക്ക് നയിക്കുകയും ചെയ്യുന്നു. കൂടാതെ, വഴിയോരങ്ങളിൽ നിന്ന് ജ്യൂസ് പോലുള്ളവ കഴിക്കുന്നത് വയറ്റിലെ അണുബാധയ്ക്ക് കാരണമാകും, കാരണം ഇവ തയ്യാറാക്കാൻ ഉപയോഗിക്കുന്ന വെള്ളത്തിൽ ബാക്ടീരിയ ഉണ്ടായിരിക്കാം, ”അപ്പോളോ സ്പെക്ട്ര ഡൽഹിയിലെ ഡോ.ത്രിഭുവൻ ഗുലാത്തി പറഞ്ഞു.

മഴക്കാലത്ത് ദഹനപ്രശ്നങ്ങൾ അകറ്റി നിർത്താൻ ചില നുറുങ്ങു വഴികളും ഡോക്ടർ നിർദേശിച്ചിട്ടുണ്ട്.

  • ഭക്ഷണത്തിൽ പ്രോബയോട്ടിക്സ് ഉൾപ്പെടുത്തുക: തൈര്, മോര്, സോയാബീൻ എന്നിവ തിരഞ്ഞെടുക്കുക. ദഹനവ്യവസ്ഥയെ മെച്ചപ്പെടുത്തുകയും പ്രതിരോധശേഷി വർധിപ്പിക്കുകയും ചെയ്യുന്ന നല്ല ബാക്ടീരിയകളാൽ പ്രോബയോട്ടിക്കുകൾ നിറഞ്ഞിരിക്കുന്നു
  • ജലാംശം പ്രധാനമാണ്: ശരീരത്തിൽ നിന്ന് വിഷവസ്തുക്കളെ നീക്കം ചെയ്യാനും ദഹനവ്യവസ്ഥയെ ആരോഗ്യകരമായി നിലനിർത്താനും വെള്ളത്തിന് കഴിയും.
  • അസംസ്‌കൃത പച്ചക്കറികൾ ഒഴിവാക്കുക: അസംസ്‌കൃത പച്ചക്കറികൾക്ക് പകരം ആവിയിൽ വേവിച്ചതോ പുഴുങ്ങിയതോ ആയ പച്ചക്കറികൾ കഴിക്കുക. കാരണം, അവയിൽ ബാക്ടീരിയകളും വൈറസുകളും അടങ്ങിയിട്ടുണ്ട്. ഇത് വയറ്റിലെ പ്രശ്‌നങ്ങൾക്ക് ഇടയാക്കും.
  • തിളപ്പിച്ചാറിയ വെള്ളം കുടിക്കുക: പൈപ്പിലെ വെള്ളം കുടിക്കുന്നത് ഒഴിവാക്കുക. മൺസൂൺ കാലത്ത് ജോലിക്ക് പോകുമ്പോൾ തിളപ്പിച്ചാറിയ ഒരു കുപ്പി വെള്ളവും കൂടെ കൊണ്ടുപോകാൻ ശ്രമിക്കുക.
  • കടൽവിഭവങ്ങളിൽ നിന്ന് വിട്ടുനിൽക്കുക: മഴക്കാലത്ത് വെള്ളം മലിനമാകാനുള്ള സാധ്യത വളരെ കൂടുതലാണ്, നിങ്ങൾ കഴിക്കുന്ന മത്സ്യം വയറിളക്കം ഉണ്ടാക്കിയേക്കാം.
  • ഗ്രീൻ പച്ചക്കറികളോട് നോ പറയുക: ഇലക്കറികളിൽ എല്ലാ പ്രധാന പോഷകങ്ങളും അടങ്ങിയിട്ടുണ്ടെന്നതുകൊണ്ട് കാര്യവുമില്ല. ഈർപ്പവും രോഗാണുക്കളെ ക്ഷണിച്ചുവരുത്തുമെന്നതിനാൽ മഴക്കാലത്ത് അവ ശുപാർശ ചെയ്യുന്നില്ല.

”ടൈഫോയിഡും മറ്റ് രോഗങ്ങളും മഴക്കാലത്ത് വളരെ സാധാരണമാണ്. അതിനാൽ, ഈ സീസണിൽ വീട്ടിൽ പാകം ചെയ്ത ഭക്ഷണം മാത്രമേ കഴിക്കാവൂ,” ഡോ ഗുലാത്തി ഉപദേശിച്ചു.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Read More: മലബന്ധം അകറ്റാൻ ഈ മൂന്നു ഭക്ഷണങ്ങൾ ഒഴിവാക്കൂ

Stay updated with the latest news headlines and all the latest Health news download Indian Express Malayalam App.

Web Title: This monsoon keep digestive issues at bay with these expert tips