/indian-express-malayalam/media/media_files/uploads/2022/12/sleep.jpg)
പ്രതീകാത്മക ചിത്രം
നിങ്ങളുടെ പങ്കാളി ഒപ്പം ഉള്ളപ്പോൾ സാധാരണയിൽനിന്നു വ്യത്യസ്തമായി നന്നായി ഉറങ്ങാറുണ്ടോ? അത് നിങ്ങളുടെ ശ്രദ്ധയിൽപെട്ടിട്ടുണ്ടോ? എന്താണ് അതിന് പിന്നിലെ കാരണം? അതു വെറും യാദൃശ്ചികതയല്ല, പിന്നിൽ ഒരു ശാസ്ത്രമുണ്ട്.
സ്നേഹനിധിയായ പങ്കാളിയുടെ അരികിൽ എന്തുകൊണ്ടാണ് നല്ല ഉറക്കം ലഭിക്കുന്നതെന്ന് പറയുകയാണ് പോഷകാഹാര വിദഗ്ധനായ റൂബിയോ ഫ്യൂർട്ടെ. “നിങ്ങളുടെ പങ്കാളിയ്‌ക്കൊപ്പം ഗുണനിലവാരമുള്ള സമയം ചെലവഴിക്കാമെന്ന ആശയത്തെ ഗവേഷണം പിന്തുണയ്ക്കുന്നു. ഇത് നിങ്ങളുടെ മനസ്സിലും ശരീരത്തിലും ശാന്തമായ പ്രഭാവം കൊണ്ടുവരുന്നു. നിങ്ങളുടെ പ്രിയപ്പെട്ടവരുടെ സാന്നിധ്യത്തിലായിരിക്കുമ്പോൾ, 'ഫീൽ ഗുഡ്' കെമിക്കൽസ് എന്നറിയപ്പെടുന്ന ഓക്സിടോസിൻ, സെറോടോണിൻ എന്നിവയുടെ റിലീസ് ചെയ്യുകയും അത് വിശ്രമത്തിന്റെയും സംതൃപ്തിയുടെയും അവസ്ഥയ്ക്ക് കാരണമാകുകയും ചെയ്യുന്നു.
വൈകാരിക ബന്ധങ്ങൾ വളർത്തുന്നതിലും സമ്മർദ്ദം കുറയ്ക്കുന്നതിലും ഈ രാസവസ്തുക്കളുടെ ശക്തി നിരവധി പഠനങ്ങൾ വെളിപ്പെടുത്തിയിട്ടുണ്ടെന്നും റൂബിയോ പറയുന്നു. " ലവ് ഹോർമോൺ എന്ന് വിളിക്കപ്പെടുന്ന ഓക്സിടോസിൻ സാമൂഹിക ബന്ധവും വിശ്വാസവുമായി ബന്ധപ്പെട്ടിരിക്കുന്നു," റൂബിയോ വിശദീകരിക്കുന്നു.
ഇതിനുപിന്നിലെ കാരണങ്ങളെക്കുറിച്ച് ഫോർട്ടിസ് ഹോസ്പിറ്റൽ മുളുന്ത്, ഫോർട്ടിസ് ഹിരാനന്ദാനി ഹോസ്പിറ്റൽ വാഷി എന്നിവിടങ്ങളിലെ കൺസൾട്ടന്റ് സൈക്യാട്രിസ്റ്റ് ഡോ. കേദാർ റ്റിൽവെ പറയുന്നു.
“ചില ശാരീരിക പ്രക്രിയകളെ പുനഃസ്ഥാപിക്കാൻ സഹായിക്കുന്ന ഒരു സജീവമായ ശാരീരിക പ്രക്രിയയാണ് ഉറക്കം. സുരക്ഷിതവും ശാന്തവുമായ അന്തരീക്ഷത്തിൽ നാം സ്വാഭാവികമായും നന്നായി ഉറങ്ങും. അതുപോലെ, നിങ്ങളുടെ പങ്കാളിയുടെ സാന്നിദ്ധ്യം നിങ്ങളെ നന്നായി ഉറങ്ങാൻ സഹായിക്കും. സ്നേഹപൂർവമായ ബന്ധം മെച്ചപ്പെട്ട ഉറക്കചക്രത്തിലേക്ക് നയിക്കും," ഡോ. കേദാർ പറഞ്ഞു.
നമ്മുടെ പങ്കാളിയുടെ അരികിൽ സുരക്ഷിതത്വം അനുഭവിക്കുന്നതിനാൽ അത് ഓക്‌സിടോസിൻ അല്ലെങ്കിൽ ലവ് ഹോർമോണിന്റെ പ്രകാശനത്തിന് കാരണമാകുന്നു എന്ന വസ്തുതയാണ് ഇതിന് കാരണമെന്ന് ഡോ. കേദാർ പറഞ്ഞു.
“നിങ്ങളുടെ പങ്കാളിയോട് നിങ്ങൾക്കുള്ള സുരക്ഷിതത്വ ബോധവും വിശ്വാസവും അതിനുള്ള ശരിയായ അന്തരീക്ഷം സൃഷ്ടിക്കുന്നതിൽ അത്യന്താപേക്ഷിതമാണ്. പങ്കാളി അടുത്തുള്ളതിനാൽ നിങ്ങൾക്ക് ശാന്തവും കരുതലും സുരക്ഷിതത്വവും അനുഭവപ്പെടുന്നു. ഇത് വിശ്രമിക്കാനും ഹൈപ്പർവിജിലൻസ് കുറയ്ക്കാനും നിങ്ങളെ അനുവദിക്കുന്നു. ഇവ സെറോടോനെർജിക്, ഡോപാമിനേർജിക്, അഡ്രിനെർജിക് റിസപ്റ്റർ സിസ്റ്റങ്ങളുടെ മികച്ച നിയന്ത്രണം ഉറപ്പാക്കുകയും ഇത് മികച്ച ഉറക്കത്തിന് കാരണമാകുകയും ചെയ്യുന്നു,” ഡോ. കേദാർ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.
സ്‌നേഹവും വിശ്വസ്തയുമുള്ള ബന്ധത്തിന്റെ ആരോഗ്യ ഗുണങ്ങൾ
നിങ്ങൾക്ക് നല്ല ഉറക്കം ലഭിക്കുന്നതിനു പുറമേ, സ്‌നേഹവും വിശ്വസ്തയും ഉള്ള ബന്ധത്തിന് മറ്റ് ആരോഗ്യപരമായ ഗുണങ്ങളുണ്ട്. ശാരീരികവും മാനസികവുമായ ഗുണങ്ങൾ ഇവ നൽകുന്നു. ഡോ. കേദാറിന്റെ അഭിപ്രായത്തിൽ ആരോഗ്യകരമായ പ്രണയബന്ധം നിങ്ങളുടെ മാനസികാരോഗ്യത്തിനും ശുചിത്വത്തിനുമുള്ള ഘടകമാണ്.
“ഏത് സാഹചര്യത്തെയും മികച്ച രീതിയിൽ നേരിടാൻ നിങ്ങളെ സഹായിക്കുന്ന ഒരു സ്ഥിരമായ പിന്തുണാ സംവിധാനം ലഭിക്കുന്നു. ആരോഗ്യം നിലനിർത്താൻ പരസ്പരം പ്രചോദിപ്പിക്കാൻ കൂടുതൽ സാധ്യതയുള്ളതിനാൽ ഇത് മികച്ച ആരോഗ്യവുമായും ബന്ധപ്പെട്ടിരിക്കുന്നു. മിക്ക ജീവിതശൈലി രോഗങ്ങളും കൈകാര്യം ചെയ്യുന്നതിനാൽ ഈ രീതി പ്രയോജനകരമാണ്, ”ഡോ.കേദാർ പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.