നട്സ് കഴിച്ച് ഒരു ദിവസം തുടങ്ങണമെന്ന് പറയുന്നതിന്റെ കാരണം ഇതാണ്

പോഷകസമൃദ്ധവുമായ ഭക്ഷണങ്ങൾ കഴിച്ച് ഒരു ദിവസം ആരംഭിക്കണം. ഇതിനായി കുതിർത്ത ബദാം, വാൽനട്ട് എന്നിവയാണ് ബത്ര നിർദേശിച്ചത്

nuts, health, ie malayalam

ആരോഗ്യകരമായ ഭക്ഷണം കഴിച്ചുകൊണ്ടാവണം ഓരോരുത്തരും ഒരു ദിവസം തുടങ്ങേണ്ടത്. അതുപോലെ, രാവിലെ ഫൈബറും ആന്റിഓക്‌സിഡന്റുകളും നിറഞ്ഞ ഭക്ഷണം കഴിക്കുന്നതുപോലെ മറ്റൊന്നില്ല. ഇതിന് എന്താണ് ചെയ്യേണ്ടതെന്ന് ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ വിശദീകരിച്ചിരിക്കുകയാണ് ന്യൂട്രീഷ്യണലിസ്റ്റ് ലവ്‌നീത് ബത്ര.

”പ്രഭാതങ്ങൾക്ക് നിങ്ങളുടെ ദിവസം നല്ലതാക്കാനോ മോശമാക്കാനോ സാധിക്കും, അല്ലേ? രാവിലെ നിങ്ങളുടെ എനർജി അനുസരിച്ചായിരിക്കും ആ ദിവസം മുഴുവൻ എങ്ങനെ എന്നുളളത്, അതിനാൽ നല്ലൊരു ദിവസം ലഭിക്കാൻ നിങ്ങളുടെ പ്രഭാതം പുതുമയുള്ളതും സന്തോഷകരവും ആരോഗ്യകരവുമായിരിക്കണം. എന്റെ ഒരു ദിവസം നട്സ് കഴിച്ചുകൊണ്ടാണ് തുടങ്ങുന്നത്. അതെനിക്ക് ഊർജവും ദിവസം മുഴുവൻ നല്ല രീതിയിൽ പ്രവർത്തിക്കാൻ സഹായിക്കുകയും ചെയ്യുന്നു” ബത്ര പറഞ്ഞു.

ലളിതമായി പറഞ്ഞാൽ, കനത്ത ഭക്ഷണം തിരഞ്ഞെടുക്കുന്നതിനുപകരം, മിതമായതും പോഷകസമൃദ്ധവുമായ ഭക്ഷണങ്ങൾ കഴിച്ച് ഒരു ദിവസം ആരംഭിക്കണം. ഇതിനായി കുതിർത്ത ബദാം, വാൽനട്ട് എന്നിവയാണ് ബത്ര നിർദേശിച്ചത്.

കുതിർത്ത ബദാം

ബദാമിൽ പ്രോട്ടീൻ, വിറ്റാമിൻ ഇ, മഗ്നീഷ്യം എന്നിവ അടങ്ങിയിട്ടുണ്ട്. രാവിലെ ബദാം കഴിച്ചാൽ ഓർമ്മശക്തി വർധിക്കാനും ദഹനം മെച്ചപ്പെടുത്താനും കൊളസ്ട്രോൾ കുറയ്ക്കാനും സഹായിക്കും. കുതിർത്ത ബദാം ഏറെ നല്ലതാണ്, കാരണം തൊലിയിൽ ടാന്നിൻസ് അടങ്ങിയിട്ടുണ്ട്, ഇത് ബദാംപരിപ്പിൽനിന്നും പോഷകങ്ങൾ പുറത്ത് പോകുന്നത് തടയുന്നു.

കുതിർത്ത വാൽനട്ട്

നട്സുകളുടെ രാജാവായ വാൽനട്ടിൽ ആന്റിഓക്സിഡന്റുകൾ, പ്രോട്ടീൻ, ആരോഗ്യകരമായ കൊഴുപ്പുകൾ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. തലച്ചോറിന്റെ പ്രവർത്തനം മെച്ചപ്പെടുത്താൻ സഹായിക്കുന്നതിനാൽ അവയെ ‘ബ്രെയിൻ ഫുഡ്’ എന്ന് വിളിക്കുന്നു. കൂടാതെ, വാൽനട്ട് കാൽസ്യം, പൊട്ടാസ്യം, ഇരുമ്പ്, ചെമ്പ്, സിങ്ക് എന്നിവയുടെ നല്ല ഉറവിടമാണ്. വാൽനട്ട് കുതിർത്ത് കഴിക്കുന്നത് ഉപാപചയ പ്രവർത്തനം വർധിപ്പിക്കുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുകയും ശരീരഭാരം കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു.

Read More: ബദാം, പരിപ്പ്, കടല കുതിർത്ത് കഴിച്ചാലുളള ആരോഗ്യ ഗുണങ്ങൾ

Get the latest Malayalam news and Health news here. You can also read all the Health news by following us on Twitter, Facebook and Telegram.

Web Title: This is why you should start your mornings with nuts

Next Story
ഗ്രീൻ ടീ കുടിക്കാനുളള മികച്ച സമയം എപ്പോൾ? ശരീര ഭാരം കുറയ്ക്കാൻ എത്ര​ അളവ് കുടിക്കണം?green tea, health, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com