scorecardresearch

നേരത്തെ അത്താഴം കഴിച്ചശേഷം വിശക്കാറുണ്ടോ? ഈ ടിപ്‌സുകൾ സഹായിക്കും

നിങ്ങൾക്ക് ശരിക്കും വിശക്കുന്നുണ്ടെങ്കിൽ, ഉറങ്ങുന്നതിനുമുമ്പ് ഒരു ഗ്ലാസ് പാൽ കുടിക്കുക

നേരത്തെ അത്താഴം കഴിച്ചശേഷം വിശക്കാറുണ്ടോ? ഈ ടിപ്‌സുകൾ സഹായിക്കും

നേരത്തെ അത്താഴം കഴിച്ചശേഷം, വിശപ്പ് സഹിക്കാനാവാതെ അർധ രാത്രിയിൽ ഫ്രിഡ്ജ് തുറക്കാറുണ്ടോ?. പലർക്കും ഉത്തരം അതെ എന്നായിരിക്കും. ചിപ്സ്, പോപ്കോൺ, ചോക്ലേറ്റ്, അല്ലെങ്കിൽ വറുത്ത ഭക്ഷണങ്ങളിലേക്കായിരിക്കും നിങ്ങൾ എത്തിനിൽക്കുക. അത്താഴത്തിന് ശേഷം വിശപ്പ് തോന്നുന്നത് തികച്ചും സാധാരണമാണ്. ആ ആഗ്രഹങ്ങളെ നിങ്ങൾ എങ്ങനെ തൃപ്തിപ്പെടുത്തുന്നു എന്നതാണ് പ്രധാനമെന്ന് ഡയറ്റീഷ്യൻ സിമ്രത് കതൂരിയ പറയുന്നു.

”വിശപ്പ് തോന്നുമ്പോഴെല്ലാം ഒരു പാക്കറ്റ് ചിപ്സ്, ഒരു കഷ്ണം പിസ, പോപ്കോൺ, ഒരു ചോക്ലേറ്റ് ബാർ, അല്ലെങ്കിൽ കുറച്ച് മധുരപലഹാരങ്ങൾ എന്നിവ കഴിക്കുന്ന ശീലമുണ്ടോ?. ഈ ലഘുഭക്ഷണങ്ങൾ അനാരോഗ്യകരമാണെന്നും അവ ശരീരഭാരം വർധിപ്പിക്കുന്നതിന് കാരണമാകുമെന്നും അവ ഒഴിവാക്കേണ്ടതാണെന്നും നമുക്കറിയാം. ആരോഗ്യകരവും പോഷകപ്രദവും കൂടുതൽ നേരം വയറു നിറയ്‌ക്കുന്നതുമായ ലഘുഭക്ഷണങ്ങൾ കഴിക്കുന്നതാണ് ഉചിതം,” അവർ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

അത്താഴത്തിനുശേഷമുള്ള വിശപ്പ് ഒഴിവാക്കാനുള്ള ചില ടിപ്സുകളും അവർ പറഞ്ഞിട്ടുണ്ട്.

  • ഉറങ്ങാൻ പോകുന്നതിന് ഒരു മണിക്കൂർ മുമ്പ് ലഘുഭക്ഷണം കഴിക്കുക. ഇതിലൂടെ ഭക്ഷണം എളുപ്പത്തിൽ ദഹിക്കും.
  • കാർബോഹൈഡ്രേറ്റ്, കൊഴുപ്പ്, പ്രോട്ടീൻ എന്നിവ അടങ്ങിയ സമീകൃത ലഘുഭക്ഷണം കഴിക്കുക. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് സന്തുലിതമാക്കുകയും രാത്രി മുഴുവൻ വയർ നിറയ്ക്കുകയും ചെയ്യും.
  • ഉറങ്ങുന്നതിനു തൊട്ടുമുൻപ് വലിയ രീതിയിൽ ലഘുഭക്ഷണം കഴിക്കുന്നത് ഒഴിവാക്കണം. ഉറക്കസമയത്തെ ലഘുഭക്ഷണം ഒരു ഭക്ഷണമായി കണക്കാക്കുന്നത് ആരോഗ്യകരമല്ലെന്ന് അവർ പറഞ്ഞു.
  • അത്താഴം ഒരിക്കലും ഒഴിവാക്കരുത്.

ബെംഗളൂരുവിലെ അപ്പോളോ ഹോസ്പിറ്റൽസിലെ ചീഫ് ക്ലിനിക്കൽ ഡയറ്റീഷ്യൻ ഡോ.പ്രിയങ്ക റോത്തഗി ദി ഇന്ത്യൻ എക്സ്പ്രസ് ഡോട് കോമിനോട് ഇതുമായി ബന്ധപ്പെട്ട ചില കാര്യങ്ങൾ വിശദീകരിച്ചു.

  • ഫൈബറും പ്രോട്ടീനും ധാരാളമായി അടങ്ങിയ ഭക്ഷണങ്ങൾ ഉൾപ്പെടുത്തുക, കാരണം അവ ദഹിപ്പിക്കാൻ കൂടുതൽ സമയമെടുക്കും. സലാഡുകൾ, മുട്ട, ചിക്കൻ, പയർ, തിന തുടങ്ങിയവയാണ് ഈ ഭക്ഷണങ്ങളിൽ ചിലത്.
  • പച്ചക്കറികളും പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങളും കൂടുതൽ കഴിക്കുക. കാർബോഹൈഡ്രേറ്റുകളുടെ ഭാഗത്തിന്റെ അളവ് കുറയ്ക്കുക. ഉദാഹരണത്തിന്, റൊട്ടിയുടെയും അരിയുടെയും അളവ് കുറയ്ക്കുക, പരിപ്പിന്റെയും പച്ചക്കറികളുടെയും ഭാഗത്തിന്റെ വലുപ്പം വർധിപ്പിക്കുക.
  • അത്താഴത്തിന് ലളിതമായ കാർബോഹൈഡ്രേറ്റുകളും മധുരമുള്ള ഇനങ്ങളും കഴിക്കുന്നത് ഒഴിവാക്കുക.
  • നിങ്ങൾക്ക് ശരിക്കും വിശക്കുന്നുണ്ടെങ്കിൽ, ഉറങ്ങുന്നതിനുമുമ്പ് ഒരു ഗ്ലാസ് പാൽ കുടിക്കുക. എന്നാൽ, ഉയർന്ന പഞ്ചസാരയുള്ള ഭക്ഷണങ്ങൾ കഴിക്കുന്നത് ഒഴിവാക്കുക.
  • ഭക്ഷണത്തിനുപുറമെ, അത്താഴത്തിനു ശേഷമുള്ള വിശപ്പിലേക്ക് നയിക്കുന്ന മറ്റ് ചില ഘടകങ്ങൾ ഇവയാണ്: ഉയർന്ന സമ്മർദ്ദം, ഉയർന്ന രക്തത്തിലെ പഞ്ചസാരയുടെ അളവ്, വളരെ വേഗത്തിൽ ഭക്ഷണം കഴിക്കൽ, ഭക്ഷണം കഴിക്കുമ്പോൾ ശ്രദ്ധ തിരിയുക.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Stay updated with the latest news headlines and all the latest Health news download Indian Express Malayalam App.

Web Title: This is why you could be feeling hungry after having an early dinner