scorecardresearch

എത്ര ശ്രമിച്ചിട്ടും ശരീരഭാരം കുറയുന്നില്ലേ? ഇതാവാം കാരണം

രാവിലെയോ വൈകുന്നേരമോ ഉള്ള നടത്തം, ശരിയായ ഉറക്കം തുടങ്ങിയ ലളിതമായ ജീവിതരീതികളിലൂടെ ശരീരഭാരം കുറയ്ക്കാൻ കഴിയുമെന്ന് വിദഗ്ധർ പറയുന്നു

രാവിലെയോ വൈകുന്നേരമോ ഉള്ള നടത്തം, ശരിയായ ഉറക്കം തുടങ്ങിയ ലളിതമായ ജീവിതരീതികളിലൂടെ ശരീരഭാരം കുറയ്ക്കാൻ കഴിയുമെന്ന് വിദഗ്ധർ പറയുന്നു

author-image
Health Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Belly Fat | Health | Health News

പ്രതീകാത്മക ചിത്രം

ആരോഗ്യകരമായ ജീവിതശൈലിയെക്കുറിച്ച് സംസാരിക്കുമ്പോൾ, പോഷകാഹാരം കഴിക്കുക, പതിവായി വ്യായാമം ചെയ്യുക, കൃത്യസമയത്ത് ഉറങ്ങുക, ചില ശീലങ്ങൾ പിന്തുടരുക എന്നിവയുടെ പ്രാധാന്യം എപ്പോഴും എല്ലാവരും എടുത്ത് പറയാറുണ്ട്. എന്നാൽ അതിൽ വിട്ടുപോകുന്ന ഒരു പ്രധാനകാര്യമുണ്ട്.

Advertisment

നമ്മുടെ സമ്മർദ്ദത്തിന്റെ അളവ് നിയന്ത്രിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് സാധാരണയായി സംസാരിക്കാറില്ല. എന്നിരുന്നാലും, ഒരാളുടെ ശരീരത്തിന്റെ മെറ്റബോളിസം എങ്ങനെ പ്രവർത്തിക്കുന്നു എന്നതിൽ സമ്മർദ്ദം ഒരു വലിയ പങ്ക് വഹിക്കുന്നുണ്ടെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു.

"നിർഭാഗ്യവശാൽ ശരീരഭാരം വർദ്ധിക്കുന്നതിനുള്ള കാരണങ്ങളിൽ ഏറ്റവും കുറച്ച് സംസാരിക്കുന്നത് ഇവയെപ്പറ്റിയാണ് ഏറ്റവും കുറവ് സംസാരിക്കുന്നത്," ഇതേക്കുറിച്ച് കൂടുതൽ വിശദീകരിച്ചുകൊണ്ട്, പോഷകാഹാര വിദഗ്ധനായ നിധി എസ് ഇൻസ്റ്റാഗ്രാമിൽ സ്ട്രെസ് ഏറ്റവും പ്രസക്തമായ ഒന്നാണെന്ന് പരാമർശിക്കുന്നു.

“നമ്മൾ ഡയറ്റിംഗ്, വ്യായാമം, ശരീരഭാരം കുറയ്ക്കാൻ ജലാംശം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു, പക്ഷേ മിക്ക കേസുകളിലും അവയുടെ മൂലകാരണമായ സമ്മർദ്ദം നീക്കാൻ പ്രവർത്തിക്കുന്നില്ല,”വിദഗ്ധ പറയുന്നു.

എന്നാൽ സമ്മർദ്ദം ഭാരത്തെ എങ്ങനെ ബാധിക്കുന്നു?

വിദഗ്ധയുടെ അഭിപ്രായത്തിൽ, സമ്മർദ്ദത്തിലായിരിക്കുമ്പോൾ നമ്മൾ:

Advertisment
  • കൂടുതൽ കഴിക്കുന്നു
  • നമ്മുടെ ഉറക്കത്തെ ബാധിക്കുകയും പലപ്പോഴും ഉത്കണ്ഠാകുലരാകുകയും ചെയ്യുന്നു
  • വ്യായാമങ്ങൾ ചെയ്യുന്നില്ല, അല്ലെങ്കിൽ ചെയ്താലും ശരിയായ രീതിയിൽ ആകുന്നില്ല

“മുകളിൽ പറഞ്ഞവയെല്ലാം ചേർന്ന് ശരീരഭാരം വർദ്ധിപ്പിക്കുന്നു. പിരിമുറുക്കമുള്ള മനസ്സ് കാരണം ശരീരത്തിൽ ഉണ്ടാകുന്ന വിവിധ വിഷവസ്തുക്കളെ പ്രത്യേകം പരാമർശിക്കേണ്ടതില്ല, ”നിധി പറയുന്നു.

അതെങ്ങനെ സംഭവിക്കുന്നു?

"സ്ട്രെസ് ഹോർമോൺ" എന്ന കോർട്ടിസോൾ പിരിമുറുക്കത്തിലോ സമ്മർദ്ദകരമായ സാഹചര്യങ്ങളിലോ ഉയരുന്നു. “ഈ ഹോർമോൺ നമ്മുടെ ശരീരത്തിലെ കാർബോഹൈഡ്രേറ്റുകളും കൊഴുപ്പ് രാസവിനിമയവും വർദ്ധിപ്പിക്കുകയും ഊർജ്ജ കുതിച്ചുചാട്ടം സൃഷ്ടിക്കുകയും അത് അമിതമായി ഭക്ഷണം കഴിക്കുന്നതിന് കാരണമാകുന്നു. കോർട്ടിസോൾ നമ്മുടെ ശരീരത്തിലെ കലോറിയുടെ അളവ് കുറയ്ക്കുകയും ശരീരഭാരം വർദ്ധിപ്പിക്കുകയും ചെയ്യുന്നു,” ഫിസിക്കോ ഡയറ്റ് ക്ലിനിക്കിന്റെ സ്ഥാപകയായ ഡയറ്റീഷ്യൻ വിധി ചൗള പറയുന്നു.

ജോലിസ്ഥലത്തെ സമ്മർദ്ദം, ബന്ധങ്ങളിലെ പ്രശ്‌നങ്ങൾ, അല്ലെങ്കിൽ "കുട്ടികളെ എല്ലാ ദിവസവും സ്‌കൂളിലേക്ക് ഒരുക്കുന്നത്, അവരുടെ പരീക്ഷകൾ മുതലായവ പോലുള്ള ലളിതമായ കാര്യങ്ങൾ" ഉൾപ്പെടെ പല കാര്യങ്ങളും സമർദ്ദത്തിന് കാരണമായേക്കാം.

നിധിയുടെ അഭിപ്രായത്തിൽ സമർദ്ദം കുറയ്ക്കാൻ സഹായിക്കുന്ന ചില നുറുങ്ങുകൾ

  • നിങ്ങൾക്ക് പ്രധാനപ്പെട്ട കാര്യങ്ങൾ തിരിച്ചറിയുകയും അവയിൽ നിങ്ങളുടെ മനസ്സും സമയവും നിക്ഷേപിക്കുക. നിങ്ങളുടെ ജീവിതത്തെ കാര്യമായി ബാധിക്കാത്ത കാര്യങ്ങൾ ഉപേക്ഷിക്കുക. പരിമിതമായ ഊർജ്ജമേ ഉള്ളൂ അത് വിവേകത്തോടെ ചെലവഴിക്കുക.
  • ഒരു ​​നല്ല സപ്പോർട്ട് സിസ്റ്റം നിർമ്മിക്കുക, അതിനായി കുറച്ചധികം ചെലവായാലും.
  • പഠനത്തിനായി സമയം ചെലവഴിക്കുന്നത് ഉറപ്പാക്കുക.
  • ലളിതമായ കാര്യങ്ങൾ മുൻകൂട്ടി ആസൂത്രണം ചെയ്യുക (നിങ്ങളുടെ ഭക്ഷണം, വിനോദ സമയം, കുടുംബത്തോടൊപ്പം ചെലവഴിക്കുന്ന സമയം). മികച്ച ആസൂത്രണം മറ്റ് ശീലങ്ങളെ തുരത്തുന്നു.
  • ഒരാൾക്ക് മാനസികാവസ്ഥയെ തൃപ്തിപ്പെടുത്താനോ സ്വയം ശാന്തമാക്കാനോ ജങ്ക് ഫുഡ് ആവശ്യമില്ല. “നിങ്ങളുടെ വികാരങ്ങൾ നിയന്ത്രിക്കാനും ആരോഗ്യകരമായ സാലഡ് അല്ലെങ്കിൽ ഫ്രൂട്ട് ബൗൾ കഴിക്കാനും ശ്രമിക്കുക. ഇല്ലെങ്കിൽ, എയർ പോപ്പ്ഡ് പോപ്‌കോൺ, നട്‌സ് തുടങ്ങിയ ആരോഗ്യകരമായ മറ്റ് ലഘുഭക്ഷണങ്ങൾ കഴിക്കാം,” വിധി പറഞ്ഞു.
  • പോസിറ്റീവ് വ്യക്തികളുമായി ബന്ധം നിലനിർത്തുക.
  • ഇല്ല എന്ന് പറയാൻ പഠിക്കുക. നിങ്ങൾ ഇല്ല എന്ന് പറയുമ്പോൾ, മറ്റ് പല കാര്യങ്ങളിലും നിങ്ങൾ അതെ എന്ന് പറയുകയാണെന്ന് ഓർമ്മിക്കുക.
  • ചെറിയ കാര്യങ്ങളെ അഭിനന്ദിക്കുക. ചെയ്യുന്ന നല്ല കാര്യങ്ങൾക്ക് പോലും.

ഇതിൽ കൂടുതൽ എന്ത് ചെയ്യാം?

യോഗ ഓഫ് ഇമ്മോർട്ടൽസിന്റെ സ്ഥാപകൻ ഇഷാൻ ശിവാനന്ദ് പറയുന്നതനുസരിച്ച്, സമ്മർദ്ദം കുറയ്ക്കുന്നതിനും ധ്യാനം വ്യക്തിയെ സഹായിക്കും.

“ശാരീരികമായി, മെഡിറ്റേഷൻ രക്തസമ്മർദ്ദം കുറയ്ക്കുന്നു. രോഗപ്രതിരോധ സംവിധാനത്തിന്റെ ആരോഗ്യം ശക്തിപ്പെടുത്തുന്നു, ഹോർമോൺ ബാലൻസ് നിലനിർത്താൻ സഹായിക്കുന്നു. വൈജ്ഞാനികമായി, പ്രോട്ടോക്കോളുകൾ വികാരങ്ങളെ നിയന്ത്രിക്കാനും ആസക്തിക്കെതിരെ പോരാടാനും സ്വയം അവബോധം വികസിപ്പിക്കാനും ഉറക്കം മെച്ചപ്പെടുത്താനും സഹായിക്കുന്നു. സംയോജിത മെഡിറ്റേഷൻ പ്രോട്ടോക്കോളുകൾ ഫലപ്രദമാണ്, ഒരാളുടെ ദൈനംദിന ഷെഡ്യൂളുകളിൽ നിർബന്ധമായും ഉൾപ്പെടുത്തേണ്ടതുണ്ട്,” ഇഷാൻ പറഞ്ഞു.

രാവിലെയോ വൈകുന്നേരമോ നടത്തം, ശരിയായ ഉറക്കം, വീട്ടിൽ സമീകൃതാഹാരം കഴിക്കുക, ഉയർന്ന പഞ്ചസാരയോ ലവണങ്ങളോ അടങ്ങിയ ജങ്ക് ഫുഡ് ഒഴിവാക്കുക തുടങ്ങിയ ലളിതമായ ശീലങ്ങൾ ശരീരഭാരം വർദ്ധിപ്പിക്കാനുള്ള സാധ്യതയും മറ്റ് വിട്ടുമാറാത്ത പ്രശ്നങ്ങളും കുറയ്ക്കുമെന്ന് വിദഗ്ധർ പറഞ്ഞു.

Health Tips Weight Loss Health

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: