scorecardresearch

ഡോക്ടർമാർ ലഞ്ച് ബോക്സിൽ എന്തൊക്കെയാണ് കൊണ്ടുപോകുന്നത്?

ഡോക്ടർമാർ ആയതിനാൽ ഉറപ്പായും ആരോഗ്യകരമായ എന്തെങ്കിലും ആയിരിക്കുമെന്നതാകും നമ്മുടെ മിക്കവരുടെയും മനസിൽ ആദ്യം വരുന്ന ചിന്ത

ഡോക്ടർമാർ ആയതിനാൽ ഉറപ്പായും ആരോഗ്യകരമായ എന്തെങ്കിലും ആയിരിക്കുമെന്നതാകും നമ്മുടെ മിക്കവരുടെയും മനസിൽ ആദ്യം വരുന്ന ചിന്ത

author-image
Health Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Lunch Box

Source: Freepik

ഡോക്ടർമാർ അവരുടെ ലഞ്ച് ബോക്സുകളിൽ എന്താണ് കൊണ്ടുപോകാൻ ഇഷ്ടപ്പെടുന്നതെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?. ഉറപ്പായും ആരോഗ്യകരമായ എന്തെങ്കിലും ആയിരിക്കുമെന്നതാകും നമ്മുടെ മിക്കവരുടെയും മനസിൽ ആദ്യം വരുന്ന ചിന്ത. അടുത്തിടെ ചർമ്മത്തിന്റെ ആരോഗ്യം നിലനിർത്താൻ ടിഫിനിൽ എന്താണ് കൊണ്ടുപോകുന്നതെന്ന് ജനറൽ ഫിസിഷ്യൻ ഡോ.അമിത് ലാല ഖൊമാനെ ഇൻസ്റ്റാഗ്രാമിൽ ഡെർമറ്റോളജിസ്റ്റ് ഡോ.സുപ്രിയ ദേശ്മുഖിനോട് ചോദിച്ചു.

Advertisment

Also Read: രാത്രിയിൽ 5-6 മണിക്കൂർ മാത്രമാണോ ഉറക്കം? ഈ 2 രോഗങ്ങൾ പിടിപെടാം

ബേക്ക്ഡ് ഫിഷ് , വെള്ളരിക്ക, തക്കാളി, കാരറ്റ്, ബ്ലൂബെറി, തൈര്, ഫ്ളാക്സ് സീഡ്സ് എന്നിവ ചേർത്ത സാലഡ് ഇതൊക്കെ  തനിക്ക് വളരെ ഇഷ്ടമാണെന്ന് ഡോ.ദേശ്മുഖ് വെളിപ്പെടുത്തി. "മൾട്ടിഗ്രെയിൻ റൊട്ടി, ഡ്രൈ ഫ്രൂട്ട്‌സും നട്‌സും ചേർത്ത കോക്ടെയ്ൽ, ബ്രോക്കോളി, കാരറ്റ്, വെള്ളരിക്ക എന്നിവ ചേർത്ത സാലഡ്, അമരയ്ക്ക സബ്‌സി" എന്നിവയാണ് തന്റെ പാത്രത്തിൽ ഉണ്ടായിരിക്കുകയെന്ന് അവർ പറഞ്ഞു.

Also Read: ഭക്ഷണം കഴിഞ്ഞ് വെറും 10 മിനിറ്റ് നടക്കാം, ഈ 6 ഗുണങ്ങൾ ഉറപ്പ്

അവയുടെ ആരോഗ്യ ഗുണങ്ങൾ അറിയാം

മത്സ്യം, വെള്ളരിക്ക, കാരറ്റ്, തക്കാളി എന്നിവ ചേർത്ത സലാഡുകൾ, ഫ്ളാക്സ് സീഡ്സ്, തൈര്, ബ്ലൂബെറി, തിന, സോയാബീൻ, നട്സ്, ഒമേഗ-3 സമ്പുഷ്ടമായ സ്രോതസുകൾ, ബ്രോക്കോളി തുടങ്ങിയ ഭക്ഷണങ്ങൾ ദീർഘകാല ആരോഗ്യത്തിൽ നിർണായക പങ്ക് വഹിക്കുന്നുണ്ടെന്ന് ജയ്പൂരിലെ സികെ ബിർള ഹോസ്പിറ്റൽസിലെ ഡയറ്റെറ്റിക്സ് വിഭാഗം മേധാവി ഡോ.അൻഷു ചതുർവേദി ഇന്ത്യൻ എക്സ്പ്രസ് ഡോട് കോമിനോട് പറഞ്ഞു. അവയുടെ പോഷക ഗുണങ്ങളിൽ മാത്രമല്ല, വിവിധ ശരീര പ്രവർത്തനങ്ങളെ എങ്ങനെ സഹായിക്കുന്നുവെന്നതിലും അവ പ്രധാന പങ്ക് വഹിക്കുന്നതായി അദ്ദേഹം അഭിപ്രായപ്പെട്ടു. 

Advertisment
  • മത്സ്യവും മറ്റ് ഒമേഗ-3-സമ്പന്നമായ ഭക്ഷണങ്ങളും വീക്കം കുറയ്ക്കാൻ സഹായിക്കുകയും ഹൃദയത്തിന്റെയും തലച്ചോറിന്റെയും ആരോഗ്യത്തെ പിന്തുണയ്ക്കുകയും ചെയ്യുന്നു. ഇവ ജീവിതശൈലിയുമായി ബന്ധപ്പെട്ട അപകടസാധ്യതകളുള്ള ആളുകൾക്ക് പ്രധാനമാണ്.
  • വെള്ളരിക്ക, കാരറ്റ്, തക്കാളി എന്നിവ അടങ്ങിയ സാലഡുകൾ ശരീരത്തിലെ ജലാംശം, നാരുകൾ, ആന്റിഓക്‌സിഡന്റുകൾ എന്നിവ വർധിപ്പിക്കുകയും ദഹനത്തെ സഹായിക്കുകയും ശരീരത്തെ ഓക്‌സിഡേറ്റീവ് സമ്മർദത്തെ ചെറുക്കാൻ സഹായിക്കുകയും ചെയ്യുന്നു.
  • ഫ്ളാക്സ് സീഡ്, നട്സ്, സോയാബീൻ എന്നിവ പ്രോട്ടീനിന്റെയും ആരോഗ്യകരമായ കൊഴുപ്പിന്റെയും മികച്ച സസ്യ അധിഷ്ഠിത ഉറവിടങ്ങളാണ്. ഇത് ഹോർമോൺ ബാലൻസ്, പേശികളുടെ നന്നാക്കൽ, ഉപാപചയ സ്ഥിരത എന്നിവ നിലനിർത്താൻ സഹായിക്കുന്നു.
  • ബ്ലൂബെറിയും ബ്രോക്കോളിയും ആന്റിഓക്‌സിഡന്റുകളും മൈക്രോ ന്യൂട്രിയന്റുകളും നൽകുന്നു. ഇത് പ്രതിരോധശേഷി ശക്തിപ്പെടുത്തുകയും വിട്ടുമാറാത്ത രോഗങ്ങളുടെ ആഘാതം കുറയ്ക്കുകയും ചെയ്യുന്നു.
  • കുടലിന്റെ ആരോഗ്യത്തെ തൈര് പിന്തുണയ്ക്കുന്നു.
  • ഉയർന്ന അളവിൽ നാരുകളും ഗ്ലൈസെമിക് സൂചികയും ഉള്ളതിനാൽ, രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരമായി നിലനിർത്താനും ഭാരം നിയന്ത്രിക്കാനും മില്ലറ്റുകൾ സഹായിക്കുന്നു.

"അമരയ്ക്കയിൽ ഫോളേറ്റ്, വൈറ്റമിൻ ബി എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് തലച്ചോറിന്റെ പ്രവർത്തനത്തെ പിന്തുണയ്ക്കുന്നു. യുവത്വവും ആരോഗ്യകരവുമായ ചർമ്മം നിലനിർത്താൻ സഹായിക്കുന്ന ആന്റിഓക്‌സിഡന്റ് ഗുണങ്ങളും ഇവയിലുണ്ട്. ഇവയിൽ നാരുകൾ ധാരാളം അടങ്ങിയിട്ടുണ്ട്, ഇത് ദഹനത്തെ സഹായിക്കുന്നു, മലബന്ധം തടയുന്നു, രക്തത്തിലെ പഞ്ചസാരയുടെ അളവ് സാധാരണ നിലയിലാക്കുന്നു, ഇത് കുടലിന്റെ ആരോഗ്യത്തിന് അനുയോജ്യമാക്കുന്നു," ബെംഗളൂരുവിലെ ആസ്റ്റർ വൈറ്റ്ഫീൽഡ് ആശുപത്രിയിലെ ചീഫ് ക്ലിനിക്കൽ ഡയറ്റീഷ്യൻ വി.വീണ പറഞ്ഞു. 

Also Read: പാവയ്ക്ക ജ്യൂസ് കുടിച്ചല്ല, പ്രമേഹം മാറ്റാൻ ഈ വഴികൾ നോക്കൂ

ഇതിലെ പൊട്ടാസ്യം അളവ് രക്തസമ്മർദം നിയന്ത്രിക്കാനും, ചീത്ത കൊളസ്ട്രോൾ (എൽഡിഎൽ) കുറയ്ക്കാനും, ഹൃദ്രോഗ സാധ്യത കുറയ്ക്കാനും, രക്തചംക്രമണം മെച്ചപ്പെടുത്താനും സഹായിക്കുന്നുവെന്ന് അവർ വ്യക്തമാക്കി. "ഈ ഭക്ഷണങ്ങൾ മിതമായ അളവിൽ ഉൾപ്പെടുത്തുന്ന ഒരു ഭക്ഷണക്രമം ഊർജ നില വർധിപ്പിക്കുക മാത്രമല്ല, പ്രതിരോധശേഷി മെച്ചപ്പെടുത്തുകയും നിരവധി സാംക്രമികേതര രോഗങ്ങളുടെ സാധ്യത കുറയ്ക്കുകയും ചെയ്യും," വീണ പറഞ്ഞു. 

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Read More: പ്രായത്തിന് അനുസരിച്ച് ഒരാൾ എത്ര അളവ് ടൂത്ത് പേസ്റ്റ് ഉപയോഗിക്കണം?

Health Tips

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: