scorecardresearch

ദഹനത്തിനും ശരീര ഭാരം കുറയ്ക്കുന്നതിനുമുള്ള സൂപ്പർ ഫുഡ്

രാത്രി മുഴുവൻ കുതിർത്ത മുനക്ക വെള്ളം കുടിക്കുന്നത് അസിഡിറ്റി, നെഞ്ചെരിച്ചിൽ എന്നിവയിൽ നിന്ന് ആശ്വാസം നൽകും

munakka, health, ie malayalam

ഉണക്ക മുന്തിരി വിവിധ തരമുണ്ട്. അവയിലൊന്നാണ് മുനക്ക. വലിപ്പം കൂടിയ ഉണക്ക മുന്തിരിയാണ് മുനക്ക. ഇവ ആരോഗ്യത്തിന് വളരെ നല്ലതാണ്. ഇരുമ്പ് ധാരാളമടങ്ങിയ ഈ ഡ്രൈ ഫ്രൂട്ട് പലരും പതിവായി കഴിക്കുന്നതിൽ അതിശയിക്കാനില്ല. ചില രോഗങ്ങളിൽ നിന്ന് കരകയറുന്നവർക്ക് ഭക്ഷണത്തിന്റെ ഭാഗമായി ഇത് ശുപാർശ ചെയ്യാറുണ്ട്. കുതിർത്ത മുനക്ക അസിഡിറ്റി അകറ്റുകയും ദഹനപ്രവർത്തനത്തെ സുഗമമാക്കുകയും ചെയ്യുന്നു.

ദഹനത്തിനും ശരീര ഭാരം കുറയ്ക്കുന്നതിനുമുള്ള സൂപ്പർ ഫുഡാണ് മുനക്കയെന്ന് ഡയറ്റീഷ്യൻ മാക് സിങ് ഇൻസ്റ്റഗ്രാം പോസ്റ്റിൽ പറഞ്ഞു. മുനക്കയുടെ ആരോഗ്യ ഗുണങ്ങളെക്കുറിച്ചും വിശദീകരിച്ചിട്ടുണ്ട്.

ശരീര ഭാരം കുറയ്ക്കാൻ സഹയിക്കും

മുനക്കയിൽ അടങ്ങിയിരിക്കുന്ന ലയിക്കുന്ന നാരുകൾ ദഹനത്തെ മന്ദീഭവിപ്പിച്ച് വിശപ്പ് ശമിപ്പിക്കുന്നതിനാൽ അമിതമായി ഭക്ഷണം കഴിക്കുന്നതിൽ നിന്ന് തടയുന്നു. കൊഴുപ്പ് കത്തിക്കുന്ന ലെപ്റ്റിൻ എന്ന ഹോർമോണും മുനക്കയിലുണ്ട്.

ഉയർന്ന രക്തസമ്മർദ്ദം നിയന്ത്രിക്കുന്നു

മുനക്കയിൽ റെസ്‌വെറാട്രോൾ എന്ന സംയുക്തം അടങ്ങിയിട്ടുണ്ട്. ഇതൊരു ആന്റിഓക്‌സിഡന്റാണ്, മാത്രമല്ല കോശങ്ങളിലെ വീക്കം തടയുകയും ചെയ്യുന്നു. ധമനികളിൽ അടിഞ്ഞുകൂടിയ പ്ലേഗ് നീക്കം ചെയ്യാൻ റെസ്‌വെറാട്രോൾ സഹായിക്കുന്നു. അതിലൂടെ എൽഡിഎൽ അല്ലെങ്കിൽ ചീത്ത കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കുന്നു.

അസിഡിറ്റി / ഗ്യാസ്ട്രൈറ്റിസ് നിയന്ത്രിക്കുന്നു

രാത്രി മുഴുവൻ കുതിർത്ത മുനക്ക വെള്ളം കുടിക്കുന്നത് അസിഡിറ്റി, നെഞ്ചെരിച്ചിൽ എന്നിവയിൽ നിന്ന് ആശ്വാസം നൽകും. ഇതിന് ആമാശയത്തെ തണുപ്പിക്കുന്ന ഫലവുമുണ്ട്.

പല്ലിന്റെ ആരോഗ്യം നിലനിർത്തുന്നു

മുനക്കയുടെ ആന്റിസെപ്റ്റിക്, ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ മോണയുടെ വീക്കം നിയന്ത്രിക്കാനും അൾസർ സുഖപ്പെടുത്താനും സഹായിക്കുന്നു. 5-7 മുനക്കകൾ ചവയ്ക്കുന്നത് ദന്ത ബാക്ടീരിയകളുടെ വളർച്ചയെ നിയന്ത്രിക്കുകയോ അവയെ കൊല്ലുകയോ ചെയ്യുന്നതിനാൽ വായ്നാറ്റം അകറ്റാൻ സഹായിക്കുന്നു.

അനീമിയയെ അകറ്റി നിർത്തുന്നു

ഫോളേറ്റ്, ഇരുമ്പ്, വിറ്റാമിൻ ബി എന്നിവയാൽ സമ്പുഷ്ടമായതിനാൽ, രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് മെച്ചപ്പെടുത്തുന്നതിലൂടെ സ്ത്രീകളിലെ വിളർച്ച, പ്രത്യേകിച്ച് ഇരുമ്പിന്റെ കുറവുള്ള വിളർച്ച ചികിത്സിക്കാൻ മുനക്ക സഹായിക്കുന്നു.

പുരുഷന്മാരിൽ പ്രത്യുൽപാദനശേഷി വർധിപ്പിക്കുന്നു

ബീജങ്ങളുടെ എണ്ണം മെച്ചപ്പെടുത്തുന്നതിലൂടെ പുരുഷന്മാരിൽ പ്രത്യുൽപാദനക്ഷമത മെച്ചപ്പെടുത്തുന്നു. രാത്രിയിൽ ചൂടുള്ള മുനക്ക പാൽ ഉദ്ധാരണക്കുറവ് പരിഹരിക്കാൻ സഹായിക്കുന്നു.

എല്ലുകളുടെ ആരോഗ്യം പ്രോത്സാഹിപ്പിക്കുന്നു

ആർത്രൈറ്റിസ് അല്ലെങ്കിൽ ഓസ്റ്റിയോ ആർത്രൈറ്റിസ് ഉണ്ടെങ്കിൽ, കാൽസ്യം, മഗ്നീഷ്യം, ഫോളേറ്റ്, പൊട്ടാസ്യം തുടങ്ങിയ ധാതുക്കളുടെ കലവറയായ മുനക്ക കഴിക്കുന്നത് നല്ലതാണ്. ഇത് അസ്ഥികളുടെ സാന്ദ്രത വർദ്ധിപ്പിക്കാൻ സഹായിക്കുന്നു.

മുനക്ക മുടിയുടെയും ചർമ്മത്തിന്റെയും ആരോഗ്യത്തിനും ഗുണം ചെയ്യുമെന്നും കാൻസർ വിരുദ്ധ ഗുണങ്ങളുണ്ടെന്നും ബിഎച്ച്എംഎസ് പോഷകാഹാര വിദഗ്ധയും ഡയറ്റീഷ്യനുമായ ഡോ.സ്മൃതി ജുൻജുൻവാല പറഞ്ഞു. മുനക്ക സ്ഥിരമായി കഴിക്കുന്നത് മുടിക്കും ചർമ്മത്തിനും നല്ലതാണ്. ഇതിൽ ധാരാളം ആന്റിഓക്‌സിഡന്റുകൾ ഉണ്ട്. തിളങ്ങുന്ന ചർമ്മത്തിന്റെയും തിളക്കമുള്ള മുടിയുടെയും പ്രധാന ഘടകമായ വിറ്റാമിൻ സി അടങ്ങിയിട്ടുണ്ടെന്ന് അവർ പറഞ്ഞു.

മുനക്ക ആരൊക്കെ കഴിക്കാൻ പാടില്ല?

  1. പ്രമേഹരോഗികൾ മുനക്ക കഴിക്കുന്നത് ഒഴിവാക്കണം. അവയിൽ പ്രകൃതിദത്തമായ മോണോസാക്രറൈഡുകൾ (ഗ്ലൂക്കോസ്, ഫ്രക്ടോസ്) കൂടുതലാണ്. ഇത് ഉയർന്ന ജിഐ (ഗ്ലൈസെമിക് ഇൻഡക്സ്) ഭക്ഷണമാക്കി മാറ്റുന്നു. മാത്രമല്ല, പെട്ടെന്നുള്ള പഞ്ചസാരയുടെ വർധനവിന് കാരണമാകുന്നു.
  2. ഹൃദയ സംബന്ധമായ പ്രശ്നങ്ങൾ ഉള്ളവർ അല്ലെങ്കിൽ ആന്റി പ്ലേറ്റ്‌ലെറ്റ് ഗുണമുള്ള ഏതെങ്കിലും മരുന്നുകൾ കഴിക്കുന്നവർ ഇത് ഒഴിവാക്കണം.
  3. ഗർഭിണികളോ മുലയൂട്ടുന്നവരോ ആണെങ്കിൽ മുനക്ക കഴിക്കുന്നതിന് മുമ്പ് ഡോക്ടറെ സമീപിക്കുക.

Stay updated with the latest news headlines and all the latest Health news download Indian Express Malayalam App.

Web Title: This is the ultimate superfood for digestion and weight loss