ഫിറ്റ്നസും സജീവമായ ഒരു ജീവിതശൈലിയും നാമോരുത്തരെയും ആരോഗ്യത്തോടെ നിലനിർത്തുന്നതിൽ ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ട്. ശരിയായ തരത്തിലുള്ള വ്യായാമങ്ങൾ ചെയ്യുന്നതിനുപുറമേ, അവ ചെയ്യുന്നതിന് അനുയോജ്യമായ സമയവുമുണ്ട്. മിക്ക ആളുകളും അവർക്ക് സൗകര്യപ്രദമായ സമയത്താണ് വ്യായാമം ചെയ്യുന്നത്. എന്നാൽ, ആയുർവേദപ്രകാരം വ്യായാമം ചെയ്യുന്നതിന് ശരിയായ സമയമുണ്ട്. അതിലൂടെ പരമാവധി പ്രയോജനം നേടാനാകും.
ആയുർവേദ അധ്യാപകയായ നിധി പാണ്ഡ്യ ബൻഷാലി ഇൻസ്റ്റഗ്രാം പോസ്റ്റിൽ ഇതിനെക്കുറിച്ച് വിശദീകരിച്ചിട്ടുണ്ട്. ”വ്യായാമം ദിവസാവസാനത്തെ ഒരു ചലനമാണ്, അതിനാൽ ഇത് വാതത്തെ കൂടുതൽ വഷളാക്കുന്നു. അധികമായി ചെയ്യുമ്പോൾ ആ വാതത്തിന് വരൾച്ച, ഉത്കണ്ഠ, അമെനോറിയ, കൂടാതെ ഉറക്കമില്ലായ്മ എന്നിവയിലേക്ക് നയിക്കാൻ കഴിയും.”
അതിനർഥം വൈകുന്നേരം വ്യായാമം ചെയ്യരുതെന്നാണോ?. അതെ. എന്നാൽ ഒരു ചെറിയ നടത്തം അല്ലെങ്കിൽ പാർക്കിലെ ചെറിയ നടത്തമൊന്നും ദോഷകരമല്ലെന്നും അവർ അഭിപ്രായപ്പെട്ടു. രാവിലെ 6 നും 10 നും ഇടയിലാണ് വ്യായാമം ചെയ്യുന്നതിന് അനുയോജ്യമായ സമയം. ഈ സമയങ്ങളിൽ വ്യായാമം ചെയ്യുന്നത് നിങ്ങളെ ഉണർത്തുകയും നിങ്ങളുടെ അഗ്നിയെ ഉണർത്തുകയും ദിവസത്തിന് ഉത്തേജനം നൽകുകയും ചെയ്യും.
മറ്റു ചില കാര്യങ്ങളും ഡോ.ബൻഷാലി ലിസ്റ്റ് ചെയ്തിട്ടുണ്ട്
- വ്യായാമത്തിന് മുമ്പ് ഭക്ഷണം കഴിക്കുന്നില്ലെന്ന് ഉറപ്പാക്കുക.
- ശ്വാസം മുട്ടുമ്പോഴും വിയർക്കുമ്പോഴും തണുത്ത വെള്ളം കുടിക്കരുത്.
- നിങ്ങളുടെ ശേഷിയുടെ പകുതി വരെ വ്യായാമം ചെയ്യുക (അർധ ശക്തി വ്യയാമം).
- നല്ല കൊഴുപ്പുകൾ ഉൾപ്പെടുത്തുന്നത് ഉറപ്പാക്കുക.
- വേനൽക്കാലത്തെക്കാൾ ശീതകാലത്ത് കൂടുതൽ വ്യായാമം ചെയ്യാം.
“കഫ സമയം രാവിലെ 6-10 മുതൽ വൈകുന്നേരം വരെ, വ്യായാമത്തിന് അനുയോജ്യമാണെന്ന് ആയുർവേദം ശുപാർശ ചെയ്യുന്നു,” ലിവ്‌ലോങ്ങിലെ ബിഎഎംഎസും പോഷകാഹാര വിദഗ്ധനുമായ ഡോ. യോഗിനി പാട്ടീൽ പറഞ്ഞു.
“അതിരാവിലെ തന്നെ വ്യായാമം ചെയ്യാനാണ് ആയുർവേദം ഉപദേശിക്കുന്നത്. കുറഞ്ഞത് രണ്ട് ഗ്ലാസ് വെള്ളമെങ്കിലും കുടിച്ച് കുടൽ വൃത്തിയാക്കിയ ശേഷം 20 മിനിറ്റ് കഴിഞ്ഞ് രാവിലെ വ്യായാമം ചെയ്യാൻ ശ്രമിക്കുക. അടുത്ത 45 മിനിറ്റ് നേരത്തേക്ക് ഒന്നും കഴിക്കരുത്. ശരീരത്തിൽ ജലാംശം നിലനിർത്താൻ വെള്ളം കുടിക്കാം. എള്ളെണ്ണ ശരീരത്തിലുടനീളം ചെറുതായി പുരട്ടുക. ഇത് ശരീരം ചൂടാക്കാൻ സഹായിക്കുന്നു. നിങ്ങളുടെ യോഗാചാര്യ/ ഗുരു നിർദേശിച്ച പ്രകാരം യോഗ/വ്യായാമ ദിനചര്യകൾ അനുഷ്ഠിക്കുക,” ജുവേന ഹെർബൽസ് സിഇഒ മേധാ സിങ് പറഞ്ഞു.