Latest News

ആയുർവേദ പ്രകാരം ഉണരാനുള്ള ഏറ്റവും നല്ല സമയം ഇതാണ്

ഹിന്ദു പുണ്യഗ്രന്ഥങ്ങൾ അനുസരിച്ച്, ബ്രഹ്മ മുഹൂർത്തത്തിൽ ഒരാൾ ഉണരണമെന്ന് വിശ്വസിച്ചിരുന്നു

yoga, meditation, ie malayalam
പ്രതീകാത്മര

നമ്മുടെയൊക്കെ വീട്ടിലെ പ്രായമായവർ സൂര്യാസ്തമയത്തിനു മുൻപു തന്നെ ഉറക്കമുണരാറുണ്ട്. വീട്ടിലെ ജോലികൾ ചെയ്തു തീർക്കാൻ ഇതിലൂടെ അവർക്ക് കൂടുതൽ സമയം ലഭിക്കുന്നു. ഈ സമയം കൂടുതൽ ഊർജസ്വലതയോട അവർക്ക് കാര്യങ്ങൾ ചെയ്യാനാകും. പക്ഷേ ഉറക്കം ഉണരുന്നതിന് നല്ല സമയമുണ്ടോ?

ഇതിനെക്കുറിച്ച് ആയുർവേദ ഡോക്ടർ ഡിക്സ ഭാവ്സർ ഇൻസ്റ്റഗ്രാമിൽ എഴുതിയിട്ടുണ്ട്. പുരാതന കാലത്ത്, ഹിന്ദു പുണ്യഗ്രന്ഥങ്ങൾ അനുസരിച്ച്, ബ്രഹ്മ മുഹൂർത്തത്തിൽ ഒരാൾ ഉണരണമെന്ന് വിശ്വസിച്ചിരുന്നതായി അവർ പറഞ്ഞു. സൂര്യോദയത്തിന് 1 മണിക്കൂർ 36 മിനിറ്റ് മുമ്പ് ആരംഭിച്ച് 48 മിനിറ്റ് മുമ്പ് അവസാനിക്കുന്ന ഒരു ശുഭകാലമാണ് ബ്രഹ്മ മുഹൂർത്തമെന്ന് അവർ വിശദീകരിച്ചു.

ബ്രഹ്മ മുഹൂർത്തതിൽ എഴുന്നേറ്റാൽ ഉണ്ടാകുന്ന നേട്ടങ്ങളെക്കുറിച്ചും ഭാവ്സർ പറഞ്ഞിട്ടുണ്ട്.

Read More: ദിവസം മുഴുവൻ ഊർജത്തോടെ തുടരാൻ ഈ ഭക്ഷണങ്ങൾ കഴിക്കാം

  • ജ്ഞാനം ലഭിക്കും
  • മെമ്മറിയും ഏകാഗ്രതയും മെച്ചപ്പെടുത്തും
  • മാനസികാരോഗ്യം മെച്ചപ്പെടുത്തും
  • പ്രവർത്തനക്ഷമത മെച്ചപ്പെടുത്തും

ധ്യാനിക്കുന്നതിനും ആത്മീയ പുസ്‌തകങ്ങൾ വായിക്കുന്നതിനും ചില ചലനങ്ങൾക്കും (വ്യായാമം) ഏറ്റവും അനുയോജ്യമായ സമയമാണിതെന്നും ഡോ.ഭാവ്സർ പറഞ്ഞു.

ഒരാൾ എപ്പോൾ ഉണരണം?

ബ്രഹ്മ മുഹൂർത്തം മുതൽ സൂര്യോദയം വരെയുള്ള ഏത് സമയത്തും എഴുന്നേൽക്കുന്നതാണ് നല്ലത്. സൂര്യൻ ഉദിക്കുന്നതിനുമുമ്പ് ഉണരുന്നതാണ് നല്ലത്, അത് മനസിന് സമാധാനവും സന്തോഷവും നൽകും. അതിനു കഴിഞ്ഞില്ലെങ്കിൽ സൂര്യൻ ഉദിച്ച ഉടൻ ഉണരുക, പക്ഷേ സൂര്യോദയത്തിനു ശേഷമല്ലെന്ന് അവർ പറഞ്ഞു.

Get the latest Malayalam news and Health news here. You can also read all the Health news by following us on Twitter, Facebook and Telegram.

Web Title: This is the best time to wake up according to ayurveda519506

Next Story
വാക്സിൻ പുരുഷന്മാരിലും സ്ത്രീകളിലും വന്ധ്യതയ്ക്ക് കാരണമായതായി ശാസ്ത്രീയ തെളിവുകളില്ല: ആരോഗ്യ മന്ത്രാലയം
The moderation of comments is automated and not cleared manually by malayalam.indianexpress.com