scorecardresearch
Latest News

എത്ര ശ്രമിച്ചിട്ടും ശരീര ഭാരം കുറയുന്നില്ലെന്ന പരാതിയുണ്ടോ? ഈ ഒരു കാരണം അറിഞ്ഞിരിക്കുക

പലപ്പോഴും നമ്മൾ ഈ കാരണത്തെക്കുറിച്ച് സംസാരിക്കാൻ മറന്നുപോകുന്നു

എത്ര ശ്രമിച്ചിട്ടും ശരീര ഭാരം കുറയുന്നില്ലെന്ന പരാതിയുണ്ടോ? ഈ ഒരു കാരണം അറിഞ്ഞിരിക്കുക

ആരോഗ്യകരമായ ജീവിതശൈലിയെക്കുറിച്ച് പറയുകയാണെങ്കിൽ പോഷകങ്ങളടങ്ങിയ ഭക്ഷണം കഴിക്കുക, ദിവസവും വ്യായാമം ചെയ്യുക, കൃത്യ സമയത്ത് ഉറങ്ങുക, ചില നല്ല ശീലങ്ങൾ പിന്തുടരുക ഇവയൊക്കെ ഉൾക്കൊണ്ടിരിക്കണം. എന്നാൽ, പലപ്പോഴും നമ്മൾ സമ്മർദത്തെക്കുറിച്ച് സംസാരിക്കാൻ മറന്നുപോകുന്നു. ഒരാളുടെ ശരീരത്തിന്റെ ഉപാപചയ പ്രവർത്തനങ്ങളിൽ സമ്മർദം ഒരു വലിയ പങ്ക് വഹിക്കുന്നുണ്ടെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു.

നിർഭാഗ്യവശാൽ ശരീരഭാരം വർധിപ്പിക്കുന്നതിനുള്ള കാരണങ്ങളെക്കുറിച്ച് ഏറ്റവും കുറവ് സംസാരിക്കപ്പെടുന്ന ഒന്നാണ് സമ്മർദമെന്ന് ന്യൂട്രീഷ്യനിസ്റ്റ് നിധി.എസ് ഇൻസ്റ്റഗ്രാം പോസ്റ്റിൽ പറയുന്നു. ”നമ്മളിൽ പലരും ശരീര ഭാരം കുറയ്ക്കാൻ ഡയറ്റിൽ ശ്രദ്ധിക്കുന്നു, വ്യായാമം ചെയ്യുന്നു, നിർജലീകരണം ഉണ്ടാകാതെ ശ്രദ്ധിക്കുന്നു, എന്നാൽ അതിന്റെ മൂലകാരണം മറന്നു പോകുന്നു, സമ്മർദം ആണത്,” അവർ ഇൻസ്റ്റഗ്രാമിൽ എഴുതി.

സമ്മർദം ഉണ്ടാകുമ്പോൾ എന്തൊക്കെയാണ് സംഭവിക്കുന്നത് എന്നതിനെക്കുറിച്ചും അവർ വിശദീകരിച്ചിട്ടുണ്ട്.

  • കൂടുതൽ ഭക്ഷണം കഴിക്കും
  • ഉറക്കത്തെ ബാധിക്കുകയും പലപ്പോഴും ഉത്കണ്ഠാകുലരായിരിക്കുകയും ചെയ്യും
  • വ്യയാമം ചെയ്യിയില്ല. ചെയ്താൽ തന്നെ ശരിയായ രീതിയിലായിരിക്കില്ല

ഇത് സംഭവിക്കുന്നത് എങ്ങനെ?

സ്ട്രെസ് ഹോർമോൺ ആയ കോർട്ടിസോൾ പിരിമുറുക്കത്തിലോ സമ്മർദകരമായ സാഹചര്യങ്ങളിലോ കൂടുതൽ ഉത്പാദിപ്പിക്കപ്പെടുന്നുവെന്ന് ഫിസിക്കോ ഡയറ്റ് ക്ലിനിക്കിന്റെ സ്ഥാപകനായ ഡയറ്റീഷ്യൻ വിധി ചൗള പറഞ്ഞു. ഈ ഹോർമോൺ ശരീരത്തിലെ കാർബോഹൈഡ്രേറ്റുകളും ഫാറ്റ് മെറ്റബോളിസവും വർധിപ്പിക്കുകയും അമിതമായി ഭക്ഷണം കഴിക്കുന്നതിന് കാരണമായ ഭക്ഷണ ആസക്തിയിലേക്ക് നയിക്കുകയും ചെയ്യുന്നു. കോർട്ടിസോൾ നമ്മുടെ ശരീരത്തിലെ കലോറിയുടെ അളവ് കുറയ്ക്കുകയും ശരീരഭാരം വർധിപ്പിക്കുകയും ചെയ്യുന്നുവെന്ന് അവർ അഭിപ്രായപ്പെട്ടു.

ജോലിസ്ഥലത്തെ സമ്മർദം, കുടുംബബന്ധങ്ങളിലെ പ്രശ്‌നങ്ങൾ, അല്ലെങ്കിൽ കുട്ടികളെ എല്ലാ ദിവസവും സ്‌കൂളിലേക്ക് വിടാൻ ഒരുക്കുന്നത്, അവരുടെ പരീക്ഷകൾ മുതലായവ പോലുള്ള ലളിതമായ കാര്യങ്ങൾ ഉൾപ്പെടെ വിവിധ കാരണങ്ങളാൽ സമ്മർദം ഉണ്ടാകാം.

മാനസികാവസ്ഥയെ തൃപ്തിപ്പെടുത്താനോ സ്വയം ശാന്തമാക്കാനോ ഒരാൾക്ക് ജങ്ക് ഫുഡ് ആവശ്യമില്ലെന്ന് ചൗള പറയുന്നു. നിങ്ങളുടെ വികാരങ്ങൾ നിയന്ത്രിക്കാൻ ആരോഗ്യകരമായ സാലഡ് അല്ലെങ്കിൽ ഫ്രൂട്ട് ബൗൾ കഴിക്കാനും ശ്രമിക്കുക. ഇല്ലെങ്കിൽ, എയർ പോപ്പ്ഡ് പോപ്‌കോൺ, മഖാനാസ്, നട്‌സ് തുടങ്ങിയ ആരോഗ്യകരമായ മറ്റ് ലഘുഭക്ഷണങ്ങൾ കഴിക്കാമെന്നും അവർ അഭിപ്രായപ്പെട്ടു.

രാവിലെയോ വൈകുന്നേരമോ നടത്തം, ശരിയായ ഉറക്ക ഷെഡ്യൂൾ, വീട്ടിൽ തയ്യാറാക്കിയ സമീകൃതാഹാരം കഴിക്കുക, ഉയർന്ന പഞ്ചസാരയോ ഉപ്പോ അടങ്ങിയ ജങ്ക് ഫുഡ് ഒഴിവാക്കുക തുടങ്ങിയ ലളിതമായ ശീലങ്ങൾ ശരീരഭാരം കൂട്ടാനുള്ള സാധ്യതയും മറ്റ് വിട്ടുമാറാത്ത പ്രശ്നങ്ങളും കുറയ്ക്കുമെന്ന് വിദഗ്ധർ പറഞ്ഞു.

Stay updated with the latest news headlines and all the latest Health news download Indian Express Malayalam App.

Web Title: This is probably why you are unable to lose weight