scorecardresearch

ഒരു ദിവസം എത്ര സ്റ്റെപ്സ് നടക്കണം?

10,000 സ്റ്റെപ്സുകൾ പൊതുവെ പറയാറുണ്ടെങ്കിലും പ്രായത്തിന് അനുസരിച്ച് ഇതിൽ വ്യത്യാസം വരാം

10,000 സ്റ്റെപ്സുകൾ പൊതുവെ പറയാറുണ്ടെങ്കിലും പ്രായത്തിന് അനുസരിച്ച് ഇതിൽ വ്യത്യാസം വരാം

author-image
Health Desk
New Update
health

നടത്തം ആരോഗ്യത്തിന് ഗുണകരമാണ്

ആരോഗ്യം മെച്ചപ്പെടുത്തുന്നതിനുള്ള സിംപിൾ മാർഗമാണ് നടത്തം. ഒരു ദിവസം 10,000 സ്റ്റെപ്സ് നടക്കണമെന്നാണ് പൊതുവേ പറയാറുള്ളത്. എന്നാൽ, ശരിക്കും എത്രയാണ് നടക്കേണ്ടത്?. മുഷീറാബാദിലെ കെയർ ഹോസ്പിറ്റലിലെ ഡോ. മൊയ്‌നുദ്ദീൻ ഇതിനെക്കുറിച്ച് വിശദീകരിച്ചിട്ടുണ്ട്. 10,000 സ്റ്റെപ്സുകൾ പൊതുവെ പറയാറുണ്ടെങ്കിലും പ്രായത്തിന് അനുസരിച്ച് ഇതിൽ വ്യത്യാസം വരാമെന്ന് അദ്ദേഹം പറഞ്ഞു.

Advertisment

60 വയസിനു താഴെയുള്ളവർ പരമാവധി ആരോഗ്യ ആനുകൂല്യങ്ങൾക്കും മരണസാധ്യത കുറയ്ക്കുന്നതിനും ദിവസവും 8,000 മുതൽ 10,000 സ്റ്റെപ്സ് നടക്കണം. 60 കഴിഞ്ഞവർ പ്രതിദിനം പ്രതിദിനം 6,000 മുതൽ 8,000 സ്റ്റെപ്സ് നടക്കണമെന്നും ഡോക്ടർ നിർദേശിച്ചു. ഹൃദ്രോഗം, ഉയർന്ന രക്തസമ്മർദ്ദം, ആർത്രൈറ്റിസ്, പ്രമേഹം തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾ എന്തെങ്കിലും ഉള്ളവർ നടക്കുന്നതിനു മുൻപായി ഡോക്ടറോട് നിർദേശം തേടാനും അദ്ദേഹം ആവശ്യപ്പെട്ടു.

അമേരിക്കൻ ഹാർട്ട് അസോസിയേഷന്റെ അഭിപ്രായത്തിൽ, ദിവസവും 30 മിനിറ്റ് മിതമായ തീവ്രതയുള്ള നടത്തം ആരോഗ്യത്തെ മെച്ചപ്പെടുത്തും. ദിവസവും നടന്നാലുള്ള ഗുണങ്ങളെക്കുറിച്ച് ഡോ.മൊയ്നുദ്ദീൻ വിശദീകരിച്ചിട്ടുണ്ട്.

ശരീരഭാരം നിയന്ത്രിക്കുന്നു: പതിവ് നടത്തം ശരീരഭാരം കുറയ്ക്കാനും ആരോഗ്യകരമായ ശരീരഭാരം നിലനിർത്താനും സഹായിക്കുന്നു.

Advertisment

ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നു: നടത്തം ഹൃദയത്തെ ശക്തിപ്പെടുത്തുകയും രക്തചംക്രമണം മെച്ചപ്പെടുത്തുകയും മൊത്തത്തിലുള്ള ഹൃദയാരോഗ്യം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.

പേശികളെ ശക്തിപ്പെടുത്തുന്നു: നടത്തം പേശികളുടെ ശക്തി വർധിപ്പിക്കാനും നിലനിർത്താനും ശാരീരിക ശേഷി വർധിപ്പിക്കാനും സഹായിക്കുന്നു.

സമ്മർദം കുറയ്ക്കുന്നു: സ്ട്രെസ് ഹോർമോണുകൾ കുറയ്ക്കാനും വിശ്രമം പ്രോത്സാഹിപ്പിക്കാനും മാനസികാവസ്ഥ മെച്ചപ്പെടുത്താനും നടത്തം സഹായിക്കുന്നു.

Read More

Health

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: