scorecardresearch
Latest News

ഹൃദയസ്തംഭനം, സ്ട്രോക്ക്, ടൈപ്പ് 2 പ്രമേഹം എന്നിവ വർധിക്കാനുള്ള കാരണങ്ങൾ ഇവയാകാം

അമിതശരീരഭാരം, ഉദാസീനമായ ജീവിതശൈലി, പ്രമേഹം, ഹൃദ്രോഗം എന്നിവയുടെ കുടുംബ ചരിത്രമുള്ള, 40 വയസ്സിനു മുകളിലുള്ളവർക്ക് ഇത്തരം അവസ്ഥകൾക്ക് സാധ്യത കൂടുതലാണ്

Smoking and spine health, Back pain and smoking, Relationship between smoking and slip disc, Osteoporosis and smoking,
പ്രതീകാത്മക ചിത്രം

മെറ്റബോളിക് സിൻഡ്രോം എന്നത് ഒരുമിച്ച് സംഭവിക്കുന്ന രോഗാവസ്ഥകളുടെ ഒരു കൂട്ടമാണ്. ഇവ ഹൃദ്രോഗം, സ്ട്രോക്ക്, ടൈപ്പ് 2 പ്രമേഹം എന്നിവയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. “വർധിച്ച രക്തസമ്മർദ്ദം, ഉയർന്ന രക്തത്തിലെ പഞ്ചസാര, അരക്കെട്ടിന് ചുറ്റുമുള്ള അധിക കൊഴുപ്പ്, അസാധാരണമായ കൊളസ്ട്രോൾ, ട്രൈഗ്ലിസറൈഡ് അളവ്” എന്നിവ ഈ അവസ്ഥകളിൽ ഉൾപ്പെടുന്നതായി മയോ ക്ലിനിക്ക് അഭിപ്രായപ്പെടുന്നു.

എന്നിരുന്നാലും, ഈ അവസ്ഥകളിൽ ഒന്ന് മാത്രമുള്ളവർക്ക് മെറ്റബോളിക് സിൻഡ്രോം ഉണ്ടെന്ന് പറയാൻ കഴിയില്ല. മുകളിൽ സൂചിപ്പിച്ച മൂന്നോ അതിലധികമോ അവസ്ഥകൾ ഉള്ളവരെയാണ് മെറ്റബോളിക് സിൻഡ്രോമിൽ പറയുന്നത്.

“മെറ്റബോളിക് സിൻഡ്രോം എന്നത് ഇത്തരത്തിൽ ഒരുമിച്ചുണ്ടാകുന്ന രോഗാഅവസ്ഥകളുടെ ഒരു കൂട്ടമാണ്. ഇത് ഹൃദ്രോഗം, സ്ട്രോക്ക്, പ്രമേഹം എന്നിവയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. ഇനിപ്പറയുന്ന മൂന്ന് മെഡിക്കൽ അവസ്ഥകളെങ്കിലും ഇതിന് കാരണമാണ്: വയറിലെ അമിതകൊഴുപ്പ്, ഉയർന്ന രക്തസമ്മർദ്ദം, രക്തത്തിലെ ഉയർന്ന പഞ്ചസാര നില, ഉയർന്ന ട്രൈഗ്ലിസറൈഡുകൾ, കുറഞ്ഞ എച്ച്ഡിഎൽ കൊളസ്ട്രോളിന്റെ അളവ്,” ഹൈദരാബാദിലെ ബഞ്ചാര ഹിൽസിലെ കെയർ ഹോസ്പിറ്റലിലെ ഇന്റേണൽ മെഡിസിൻ, സീനിയർ കൺസൾട്ടന്റ് ഡോ. പ്രശാന്ത് ചന്ദ്ര എൻവൈ ഇന്ത്യൻ എക്സ്പ്രസ് ഡോട്ട് കോമിനോട് പറഞ്ഞു.

മെറ്റബോളിക് സിൻഡ്രോമിന്റെ കാരണങ്ങൾ

മെറ്റബോളിക് സിൻഡ്രോമിന്റെ യഥാർഥ കാരണം അറിയില്ലെങ്കിലും, “ഇത് ഇൻസുലിൻ പ്രതിരോധവുമായി ബന്ധപ്പെട്ടിരിക്കുന്നതായി കരുതപ്പെടുന്നു. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്ന ഹോർമോണായ ഇൻസുലിനിനോട് ശരീരം ശരിയായി പ്രതികരിക്കാത്ത അവസ്ഥയാണ്,” ഡോ. പ്രശാന്ത് പറഞ്ഞു.

“അമിതശരീരഭാരം, വ്യായമത്തിന്റെ അഭാവം, പഞ്ചസാരയും കൊഴുപ്പും അടങ്ങിയ ഭക്ഷണക്രമം എന്നിവ മെറ്റബോളിക് സിൻഡ്രോമിന്റെ വികാസത്തിന് കാരണമാകുന്ന മറ്റ് ഘടകങ്ങളാണ്,” അദ്ദേഹം പറയുന്നു.

മെറ്റബോളിക് സിൻഡ്രോം വരാനുള്ള സാധ്യത ആർക്കാണ്?

അമിതശരീരഭാരമുള്ള, ഉദാസീനമായ ജീവിതശൈലിയും, പ്രമേഹം, ഹൃദ്രോഗം എന്നിവയുടെ കുടുംബ ചരിത്രമുള്ള, 40 വയസ്സിനു മുകളിലുള്ളവർക്ക് ഇത്തരം അവസ്ഥകൾക്ക് സാധ്യത കൂടുതലാണെന്ന് വിദഗ്ധൻ പറയുന്നു.

മെറ്റബോളിക് സിൻഡ്രോമിനുള്ള ചികിത്സ

മെറ്റബോളിക് സിൻഡ്രോമിനുള്ള ചികിത്സയിൽ, ശരീരഭാരം കുറയ്ക്കുക, വ്യായമ പ്രവർത്തനങ്ങൾ വർദ്ധിപ്പിക്കുക, പഞ്ചസാരയും കൊഴുപ്പും കുറഞ്ഞ ആരോഗ്യകരമായ ഭക്ഷണക്രമം എന്നിവ പോലുള്ള ജീവിതശൈലി മാറ്റങ്ങൾ ഉൾപ്പെട്ടേക്കാം. ഉയർന്ന രക്തസമ്മർദ്ദം, രക്തത്തിലെ ഉയർന്ന പഞ്ചസാരയുടെ അളവ്, കൊളസ്ട്രോളിന്റെ ഉയർന്ന അളവ് എന്നിവ നിയന്ത്രിക്കാൻ മരുന്നുകൾ നിർദ്ദേശിക്കപ്പെടാം.

“മെറ്റബോളിക് സിൻഡ്രോം ഗുരുതരമായ ഒരു അവസ്ഥയാണ്. അതിന് നിരന്തരമായ വൈദ്യസഹായം ആവശ്യമാണ്. മെറ്റബോളിക് സിൻഡ്രോം ഉള്ള ആളുകൾ അവരുടെ അവസ്ഥ നിരീക്ഷിക്കുന്നതിനും ആരോഗ്യപ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നതിനും വിദഗ്ധരെ സമീപിക്കണം,” ഡോ.പ്രശാന്ത് പറഞ്ഞു.

ആരോഗ്യകരമായ ഭക്ഷണക്രമം (പഞ്ചസാരയും കൊഴുപ്പും കുറഞ്ഞതും വ്യായാമ പ്രവർത്തനങ്ങൾ വർദ്ധിപ്പിക്കുന്നതും) ഹൃദ്രോഗം, സ്ട്രോക്ക്, പ്രമേഹം എന്നിവയുടെ സാധ്യത കുറയ്ക്കാൻ സഹായിക്കും. പുകവലി ഉപേക്ഷിക്കുകയും മദ്യപാനം പരിമിതപ്പെടുത്തുകയും വേണം അദ്ദേഹം പറയുന്നു.

ജീവിതശൈലി മാറ്റങ്ങൾ

ജീവിതശൈലിയിലെ മാറ്റങ്ങൾ തീർച്ചയായും മെറ്റബോളിക് സിൻഡ്രോം നിയന്ത്രിക്കാൻ സഹായിക്കുമെന്ന് സർ എച്ച്എൻ റിലയൻസ് ഫൗണ്ടേഷൻ ഹോസ്പിറ്റൽ ആൻഡ് റിസർച്ച് സെന്ററിലെ എൻഡോക്രൈനോളജി വിഭാഗത്തിലെ എൻഡോക്രൈനോളജി കൺസൾട്ടന്റ് ഡോ. ഡേവിഡ് പറയുന്നു. ഭക്ഷണക്രമം, വ്യായാമം, ജനിതക പ്രശ്നങ്ങൾ എന്നിവ മെറ്റബോളിക് സിൻഡ്രോമിന് കാരണമാകുന്നു.

രോഗനിർണയത്തിലെ നാല് പ്രധാന കാര്യങ്ങൾ

  • സമീകൃതമായ പോഷകാഹാരം കഴിക്കുക. പഞ്ചസാര, ശർക്കര, തേൻ അടിസ്ഥാനമാക്കിയുള്ള ഉൽപ്പന്നങ്ങൾ പോലുള്ള ലളിതമായ കാർബോഹൈഡ്രേറ്റുകൾ ഒഴിവാക്കുക. കൂടുതൽ പ്രോട്ടീനുകളും നാരുകളും കഴിക്കുക.
  • ആഴ്ചയിൽ അഞ്ച് ദിവസം കുറഞ്ഞത് 30 മിനിറ്റെങ്കിലും വ്യായാമം ചെയ്യുക.
  • പതിവായി ഡോക്ടറെ കാണുകയും പരിശോധനകൾ നടത്തുകയും ചെയ്യുക. അതുവഴി സങ്കീർണതകൾ ഒഴിവാക്കാനാകും.
  • മരുന്ന് കൃത്യ സമയത്ത് കഴിക്കുക.

Stay updated with the latest news headlines and all the latest Health news download Indian Express Malayalam App.

Web Title: This group of conditions increases your risk of cardiac arrest