scorecardresearch

കിവിയും അവക്കാഡോയും അല്ല; കുടലിന് ഇഷ്ടം ഈ നാടൻ പഴം

ഇത് പ്രമേഹരോഗികൾക്ക് പോലും അനുയോജ്യമാണ്. ഇവയിൽ ആന്റിഓക്‌സിഡന്റുകളും വൈറ്റമിൻ സിയും ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇവ രണ്ടും കുടൽ വീക്കം കുറയ്ക്കാനും പ്രതിരോധശേഷി മെച്ചപ്പെടുത്താനും സഹായിക്കുന്നു

ഇത് പ്രമേഹരോഗികൾക്ക് പോലും അനുയോജ്യമാണ്. ഇവയിൽ ആന്റിഓക്‌സിഡന്റുകളും വൈറ്റമിൻ സിയും ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇവ രണ്ടും കുടൽ വീക്കം കുറയ്ക്കാനും പ്രതിരോധശേഷി മെച്ചപ്പെടുത്താനും സഹായിക്കുന്നു

author-image
Health Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Gut Health

Source: Freepik

കിവി, ഓറഞ്ച്, അവക്കാഡോ എന്നിവയ്ക്ക് പകരം കുടലിന്റെ ആരോഗ്യത്തിന് ഗുണം ചെയ്യുന്ന ഒരു പഴമുണ്ട്. വിപണിയിൽ ഏറ്റവും താങ്ങാനാവുന്ന പഴങ്ങളിൽ ഒന്നായ പേരയ്ക്ക ആരോഗ്യകരമായ കുടലിനുള്ള രഹസ്യ ആയുധമായിരിക്കാമെന്ന് ഗ്യാസ്ട്രോഎൻട്രോളജിസ്റ്റ് ഡോ.പളനിയപ്പൻ മാണിക്കം പറയുന്നു. വളരെ കുറഞ്ഞ വിലയിൽ വാങ്ങാനാകുന്ന ഈ പഴം നാരുകൾ നിറഞ്ഞതും സ്വാഭാവികമായും കുടലിന്റെ ആരോഗ്യത്തെ പ്രോത്സാഹിപ്പിക്കുന്നതുമാണെന്ന് ഡോ.പാൽ ഒരു ഇൻസ്റ്റഗ്രാം റീലിൽ പറഞ്ഞു. 

Advertisment

അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ, 100 ഗ്രാം പേരയ്ക്ക ഏകദേശം 5 ഗ്രാം നാരുകൾ നൽകുന്നു, ഇത് മലബന്ധത്തിനും മന്ദഗതിയിലുള്ള ദഹനത്തിനും പ്രകൃതിദത്ത പരിഹാരമാണ്. മലബന്ധം പ്രശ്നം നേരിടുന്നവർക്ക് പേരയ്ക്ക മികച്ചതാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പേരയ്ക്ക നാരുകൾ കൊണ്ട് സമ്പുഷ്ടം മാത്രമല്ല, നല്ല കുടൽ ബാക്ടീരിയകളുടെ വളർച്ചയെ പിന്തുണയ്ക്കുന്ന ശക്തമായ ഒരു പ്രീബയോട്ടിക് കൂടിയാണെന്നും അദ്ദേഹം വിശദീകരിച്ചു. 

Also Read: ഡയറ്റോ ജിമ്മിലെ വ്യായാമമോ അല്ല; ഈ 'രഹസ്യം' അറിഞ്ഞാൽ അരക്കെട്ട് ഒതുക്കാം

12 നും 24 നും ഇടയിൽ കുറഞ്ഞ ഗ്ലൈസെമിക് സൂചികയുള്ളതിനാൽ, ഇത് പ്രമേഹരോഗികൾക്ക് പോലും അനുയോജ്യമാണ്. ഇവയിൽ ആന്റിഓക്‌സിഡന്റുകളും വൈറ്റമിൻ സിയും ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇവ രണ്ടും കുടൽ വീക്കം കുറയ്ക്കാനും പ്രതിരോധശേഷി മെച്ചപ്പെടുത്താനും സഹായിക്കുന്നു.

Advertisment

ഓറഞ്ചിനെക്കാൾ കൂടുതൽ വൈറ്റമിൻ സി അടങ്ങിയിട്ടുണ്ട്

പൂനെ ആസ്ഥാനമായുള്ള ഫിസിഷ്യനും ഫിറ്റ്‌നസ് വിദഗ്ധനുമായ ഡോ.അൻഷുൽ സധാലെ, ഓറഞ്ച് വൈറ്റമിൻ സിയുടെ ഏറ്റവും മികച്ച ഉറവിടമാണെന്ന ജനകീയ വിശ്വാസത്തെ നേരത്തെ പൊളിച്ചെഴുതിയിരുന്നു. ഓറഞ്ചിനെ അപേക്ഷിച്ച് നാലിരട്ടി വൈറ്റമിൻ സി പേരയ്ക്കയിൽ അടങ്ങിയിട്ടുണ്ടെന്നും ഒരു കപ്പിൽ വൈറ്റമിൻ സി ഏകദേശം 370 മില്ലിഗ്രാം അടങ്ങിയിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ ഉയർന്ന വൈറ്റമിൻ സി ഉള്ളടക്കം പ്രതിരോധശേഷി ശക്തിപ്പെടുത്തുന്നു, കൊളാജൻ ഉൽപാദനത്തെ പിന്തുണയ്ക്കുന്നു.

Also Read: സ്തനാർബുദ സാധ്യത 7% വർധിപ്പിക്കുന്ന 2 ഭക്ഷണങ്ങൾ; ഒഴിവാക്കൂ

വയറു നിറയലും രക്തത്തിലെ പഞ്ചസാര നിയന്ത്രണവും

വിശപ്പ് നിയന്ത്രിക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരമായി നിലനിർത്താനും സഹായിക്കുന്ന പേരയ്ക്കയുടെ ശ്രദ്ധേയമായ ഫൈബർ ഗുണവും ഡോ. ​സധാലെ എടുത്തുപറഞ്ഞു. പഴത്തിലെ ഫൈബർ ദഹനത്തെ മന്ദഗതിയിലാക്കുന്നു, വിശപ്പ് അകറ്റി നിർത്തുന്നു. അതേസമയം, പെട്ടെന്നുള്ള ഊർജ വർധനവും തകർച്ചയും തടയുന്നു. ഇതിന്റെ കുറഞ്ഞ ഗ്ലൈസെമിക് സൂചിക ക്രമേണ ഊർജം പുറത്തുവിടാൻ അനുവദിക്കുന്നു, ഇത് ഇൻസുലിൻ സെൻസിറ്റിവിറ്റി മെച്ചപ്പെടുത്തുന്നു. പ്രമേഹം നിയന്ത്രിക്കുന്നതിലും ആരോഗ്യകരമായ ഭാരം നിലനിർത്തുന്നതിലും ഇത് ഒരു പ്രധാന ഘടകമാണ്.

Also Read: ലാബിലേക്ക് ഓടേണ്ട, ബ്ലഡ് ഷുഗർ വീട്ടിൽ പരിശോധിക്കാം; എങ്ങനെ?

പേരയ്ക്കയിലെ പൊട്ടാസ്യവും ലയിക്കുന്ന നാരുകളും രക്തസമ്മർദം കുറയ്ക്കുന്നതിനും, ഹൃദയത്തിന്റെ പ്രവർത്തനം നിലനിർത്തുന്നതിനും, ഹൃദ്രോഗം, പക്ഷാഘാതം എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കുന്നതിനും സഹായിക്കുന്നു. ദഹനാരോഗ്യം പ്രോത്സാഹിപ്പിക്കുന്നു മുതൽ ഹൃദയാരോഗ്യത്തെയും രോഗപ്രതിരോധ ശേഷിയെയും പിന്തുണയ്ക്കുന്നതുവരെ, പേരയ്ക്ക ഒരു പോഷകസമൃദ്ധമായ പഴമാണ്. 

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Read More: അമിതമായ ഗ്രീൻ ടീയും, ചൂടുള്ള ചായയും: കുടലിനും കരളിനും ദോഷം; ഇവ ഒഴിവാക്കൂ

Health Tips

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: