ഡയറ്റിലും ഉപവാസത്തിലും മാത്രം ശ്രദ്ധ വയ്ക്കാതെ, ശരിയായ രീതിയിലുള്ള ഭക്ഷണം കഴിച്ചും ശരീരഭാരം ഉറപ്പായും കുറയ്ക്കാം. ദിവസേനയുള്ള വ്യായാമവും മതിയായ ഉറക്കവും ഉൾപ്പെടുന്ന ആരോഗ്യകരമായ ജീവിതശൈലിക്കൊപ്പം ചില ഭക്ഷണങ്ങളും ശരീര ഭാരം കുറയ്ക്കാൻ സഹായിക്കും.
നിങ്ങൾ സാധാരണ കഴിക്കുന്ന ഭക്ഷണങ്ങൾ ഒഴിവാക്കാതെയും ശരീരഭാരം കുറയ്ക്കാമെന്ന് ന്യൂട്രീഷ്യനിസ്റ്റ് അസ്ര ഖാൻ പറഞ്ഞു. പാത്രത്തിൽ ഉൾപ്പെടുത്തേണ്ടത് എന്തൊക്കെയെന്ന് കൃത്യമായി അറിയാമെങ്കിൽ, വീട്ടിൽ പാകം ചെയ്ത ഭക്ഷണം കഴിച്ച് ശരീര ഭാരം കുറയ്ക്കാൻ കഴിയുമെന്ന് അവർ വ്യക്തമാക്കി.
ശരീര ഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ട വിഭവങ്ങൾ എന്തൊക്കെയാണെന്നും അവർ പറഞ്ഞിട്ടുണ്ട്. കുറച്ചു ഭാഗം ചോറ്, ഒരു ബൗൾ പരിപ്പ്, ഒരു ബൗൾ തൈര്, കുറച്ച് അച്ചാർ (അച്ചാർ), ഇഷ്ടമുള്ള ഒരു കറി എന്നിവ ഉൾപ്പെടുത്താം.
ചോറിൽ കാർബോഹൈഡ്രേറ്റും നാരുകളും ധാരാളമാണെങ്കിലും, പരിപ്പിന് പ്രോട്ടീനും കാർബോഹൈഡ്രേറ്റും കൊഴുപ്പും നൽകാൻ കഴിയും. കറിയിൽ നാരുകളും കാർബോഹൈഡ്രേറ്റുകളും അടങ്ങിയിട്ടുണ്ട്, അച്ചാർ ഒരു പ്രോബയോട്ടിക്കാണ്. ഈ ഭക്ഷണക്രമം ശരീരത്തിന് കൂടുതൽ പോഷങ്ങൾ നൽകും. അതിനൊപ്പം ഭക്ഷണത്തിന്റെ അളവിൽ നിയന്ത്രണം വയ്ക്കാൻ ശ്രദ്ധിക്കുക.
Read More: ഗ്രീൻ ടീ കുടിച്ചാൽ ശരീര ഭാരം കുറയുമോ?