scorecardresearch

അടുക്കളയിലുള്ള ഈ ചേരുവ മാത്രം മതി, വയറിലെ അസ്വസ്ഥതകളെല്ലാം പമ്പ കടക്കും

കുടലുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും മറ്റ് പ്രശ്‌നങ്ങളും അകറ്റാൻ ഇത് സഹായിക്കും

health, health news, ie malayalam

നമ്മുടെയൊക്കെ അടുക്കളകളിൽ അയമോദകം സാധാരണയായി കാണപ്പെടുന്നു. കുടലിന്റെ ആരോഗ്യം, അസിഡിറ്റി, ദഹനക്കേട് എന്നിവയ്ക്കുള്ള പരിഹാരം കൂടിയാണിത്. ആരോഗ്യമുള്ള മുടിക്കും ചർമ്മത്തിനും ആവശ്യമായ നാരുകൾ, ധാതുക്കൾ, വിറ്റാമിനുകൾ എന്നിവയാൽ സമ്പുഷ്ടമാണ് അയമോദകം.

ദഹന എൻസൈമുകൾ ഉത്പാദിപ്പിക്കാൻ സഹായിക്കുന്ന തൈമോൾ എന്ന സജീവ ഘടകമുള്ളതിനാൽ ദഹന ആരോഗ്യത്തിന് നല്ലതാണ്. ഭക്ഷണത്തെ ദഹിപ്പിക്കാൻ ഇത് സഹായിക്കുന്നുവെന്ന് ഇന്റഗ്രേറ്റീവ് ലൈഫ്‌സ്‌റ്റൈൽ മെഡിസിൻ വിദഗ്ധനും ലൈഫ് കോച്ചുമായ ലൂക്ക് കൊട്ടീൻഞ്ഞോ യൂട്യൂബ് വീഡിയോയിൽ പറഞ്ഞു. അതുകൊണ്ടാണ് ചിലർ ഭക്ഷണത്തിന് ശേഷം അയമോദകം ചവയ്ക്കുന്നത്. ദഹനവ്യവസ്ഥയെ ഉത്തേജിപ്പിക്കാൻ ഇത് വളരെ നല്ലതാണ്.

കുടലുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും മറ്റ് പ്രശ്‌നങ്ങളും അകറ്റാൻ അയമോദകം ഉപയോഗിക്കുന്നതിനുള്ള വഴികൾ

അസിഡിറ്റി

അസിഡിറ്റി കുറയ്ക്കാൻ അയമോദകം സഹായിക്കും. അയമോദകം ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കാം. ഇത് അസിഡിറ്റിക്കും ദഹനത്തിനും സഹായിക്കുന്നു. എന്നിരുന്നാലും, അസിഡിറ്റിയുടെ മൂലകാരണം പരിഹരിക്കാൻ മറക്കരുതെന്ന് ലൂക്ക് പറഞ്ഞു.

ഗർഭകാലത്ത് രാവിലെയുള്ള അസ്വസ്ഥത

ഗർഭകാലത്ത് സ്ത്രീകൾക്ക് ഓക്കാനം, പ്രഭാത അസ്വസ്ഥത, ദഹന പ്രശ്നങ്ങൾ എന്നിവ അനുഭവപ്പെടുന്നു. അത്തരം സാഹചര്യങ്ങളിൽ, അയമോദകം ആശ്വാസം നൽകും. ഒരു ടീസ്പൂൺ അയമോദകം 3 കപ്പ് വെള്ളത്തിൽ തിളപ്പിക്കുക. ദിവസം മുഴുവൻ കുറച്ച് വീതം കുടിക്കുക.

വിരശല്യം അകറ്റും

കുടലിൽ വിരകളുണ്ട്. ശരീരത്തിലെ പോഷകാഹാരം ആഗിരണം ചെയ്യുന്നത് ഇവ തടയുന്നു. ഇത് ദഹനക്കേട്, വയറുവേദന, ബാക്ടീരിയ, ഫംഗസ് അണുബാധ എന്നിവയുൾപ്പെടെ നിരവധി ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുന്നു. വിര ശല്യത്തിന് അയമോദകം ഉപയോഗിക്കാറുണ്ട്. എന്നാൽ, ഡോക്ടർ നിങ്ങൾക്ക് വിരമരുന്ന് ഗുളിക നൽകിയിട്ടുണ്ടെങ്കിൽ, അദ്ദേഹം പറയുന്നത് ശ്രദ്ധിക്കുക.

അര ടീസ്പൂൺ അയമോദകവും ശർക്കരയും മിക്‌സ് ചെയ്ത് ചവയ്ക്കുക. അല്ലെങ്കിൽ, കറുവപ്പട്ടയ്‌ക്കൊപ്പം അയമോദകവും തിളപ്പിച്ച് കുറച്ച് തേനും (വേണമെങ്കിൽ) ശർക്കരയും ചേർത്ത് ചായ തയ്യാറാക്കാം. ഭക്ഷണത്തിനിടയിലോ വെറും വയറിലോ ഇത് കുടിക്കാം.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Read More: ദഹനപ്രശ്‌നങ്ങൾ അകറ്റി നിർത്താം, ഈ നുറുങ്ങു വഴികൾ നോക്കൂ

Stay updated with the latest news headlines and all the latest Health news download Indian Express Malayalam App.

Web Title: This common kitchen ingredient can help keep your gut healthy