/indian-express-malayalam/media/media_files/2025/12/04/lungs-2025-12-04-10-15-18.jpg)
Source: Freepik
മലിനീകരണ തോത് ഉയരുന്നത് ശ്വാസകോശ ആരോഗ്യത്തെ വലിയ രീതിയിൽ ബാധിക്കുന്നു. ഓരോ ദിവസവും വായുവിന്റെ ഗുണമേന്മ കുറയുന്ന ഈ കാലഘട്ടത്തിൽ, ശ്വാസകോശങ്ങൾക്ക് ആവശ്യമായ സംരക്ഷണം നൽകേണ്ടത് അത്യാവശ്യമാണ്. പുറത്ത് പോകുമ്പോഴും വീടിനുള്ളിൽ പോലും വിഷാംശമുള്ള വായുവിനെ പ്രതിരോധിക്കാൻ നാം എന്ത് ചെയ്യണം? ഇതിനൊരു എളുപ്പവഴിയുമായി എത്തിയിരിക്കുകയാണ് 25 വർഷത്തെ പ്രവർത്തന പരിചയമുള്ള പ്രമുഖ ന്യൂട്രീഷ്യനിസ്റ്റും വെൽനസ് കൺസൾട്ടന്റുമായ കവിത ദേവ്ഗൻ.
ശ്വാസകോശങ്ങളെ സംരക്ഷിക്കാനും ശ്വസനവ്യവസ്ഥയെ ശക്തിപ്പെടുത്താനും അടുക്കളയിലെ ഒരൊറ്റ സുഗന്ധവ്യഞ്ജനമാണ് അവർ നിർദേശിക്കുന്നത്. നമ്മുടെ അടുക്കളയിലെ ഒരു ചെറിയ സുഗന്ധവ്യഞ്ജനമാണ് നമ്മുടെ ശ്വാസകോശ രക്ഷകനെന്ന് കവിത ദേവ്ഗൻ പറയുന്നു. ആ സുഗന്ധവ്യഞ്ജനം മറ്റൊന്നുമല്ല, സാക്ഷാൽ ഗ്രാമ്പൂ ആണ്.
Also Read: രാവിലെയുള്ള മലബന്ധം മാറിക്കിട്ടും; ഈ സമയത്ത്, ഈ അളവിൽ പപ്പായ കഴിക്കൂ
ഈ കുഞ്ഞൻ സുഗന്ധവ്യഞ്ജനത്തിന് ശ്വാസകോശത്തിന്റെ ആരോഗ്യത്തിൽ അത്ഭുതങ്ങൾ സൃഷ്ടിക്കാൻ കഴിയും. ശ്വാസനാളത്തിൽ അടിഞ്ഞുകൂടുന്ന കഫം നീക്കം ചെയ്യാൻ ഗ്രാമ്പൂ വളരെയധികം സഹായിക്കുന്നു. ശ്വാസകോശത്തിലെ വീക്കം കുറയ്ക്കുന്നതിൽ ഗ്രാമ്പൂവിന് വലിയ പങ്കുണ്ട്. വിഷാംശമുള്ള വായുവിൽ നിന്ന് ശരീരത്തെയും ശ്വാസകോശത്തെയും സംരക്ഷിക്കാനുള്ള ഉത്തമമായ പ്രതിവിധിയായി ഇതിനെ ഉപയോഗിക്കാമെന്ന് അവർ അഭിപ്രായപ്പെട്ടു.
Also Read: രക്തസമ്മർദവും കൊളസ്ട്രോളും കുറയ്ക്കും, ഷുഗറും നിയന്ത്രിക്കും; പറമ്പിലെ ഈ പഴം ഒരെണ്ണം കഴിക്കൂ
പരിസര മലിനീകരണം, പുകവലി, മറ്റ് വിഷവസ്തുക്കൾ എന്നിവ കാരണം ശ്വാസകോശത്തിൽ ഫ്രീ റാഡിക്കലുകൾ അടിഞ്ഞുകൂടുകയും കോശങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്യാം. ഗ്രാമ്പൂ ആന്റിഓക്‌സിഡന്റുകളുടെ ഒരു കലവറയാണ്. യൂജെനോൾ ഒരു ശക്തമായ ആന്റിഓക്‌സിഡന്റായി പ്രവർത്തിച്ച് ഈ ഫ്രീ റാഡിക്കലുകളെ നിർവീര്യമാക്കുകയും ശ്വാസകോശ കലകളെ നാശത്തിൽ നിന്ന് സംരക്ഷിക്കുകയും ചെയ്യുന്നു. ഇത് ദീർഘകാലാടിസ്ഥാനത്തിൽ ശ്വാസകോശ കാൻസർ പോലുള്ള ഗുരുതരമായ രോഗങ്ങൾ വരാനുള്ള സാധ്യത കുറയ്ക്കുന്നതിന് സഹായിക്കുമെന്ന് ചില ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു.
എങ്ങനെ ഉപയോഗിക്കണം?
ഗ്രാമ്പൂ ഉപയോഗിക്കേണ്ട രണ്ട് ലളിതമായ വഴികളും കവിത ദേവ്ഗൻ വിശദീകരിച്ചിട്ടുണ്ട്. പുറത്തേക്ക് പോകുമ്പോൾ ഒരു ഗ്രാമ്പൂ വായിലിട്ട് സാവധാനം ചവയ്ക്കുക. ഇത് ശ്വസനവ്യവസ്ഥയ്ക്ക് തൽക്ഷണ സംരക്ഷണം നൽകാൻ സഹായിക്കും. ഗ്രാമ്പൂ വായിലിട്ട് ചവയ്ക്കാൻ ഇഷ്ടമില്ലാത്തവർക്ക്, ദിവസവും ഗ്രാമ്പൂ ഇട്ട ചായ കുടിക്കുന്നത് ശീലമാക്കാം. ഇത് ശ്വാസകോശത്തെ മലിനീകരണത്തിന്റെ ദോഷഫലങ്ങളിൽ നിന്ന് കാത്തുരക്ഷിക്കും.
Also Read: മരുന്നുകളില്ലാതെ 15 മിനിറ്റിൽ രക്തത്തിലെ പഞ്ചസാര കുറയ്ക്കാം; ഭക്ഷണശേഷം ഇത് ചെയ്യൂ
ഗ്രാമ്പൂവിൽ അടങ്ങിയിരിക്കുന്ന പ്രത്യേക സംയുക്തങ്ങളാണ് ശ്വാസകോശങ്ങൾക്ക് സംരക്ഷണം നൽകുന്നത്. ഗ്രാമ്പൂവിന്റെ ആരോഗ്യ ഗുണങ്ങളിൽ പ്രധാന പങ്ക് വഹിക്കുന്നത് അതിൽ ധാരാളമായി അടങ്ങിയിട്ടുള്ള യൂജെനോൾ എന്ന സംയുക്തമാണ്. ഇതിന് ശക്തമായ ആന്റിഓക്‌സിഡന്റ്, ആന്റി-ഇൻഫ്ലമേറ്ററി, ആന്റിമൈക്രോബയൽ ഗുണങ്ങളുണ്ട്. ഈ ഗുണങ്ങളാണ് ശ്വാസകോശങ്ങളെ ആരോഗ്യത്തോടെ നിലനിർത്താൻ സഹായിക്കുന്നത്.
ശ്രദ്ധിക്കേണ്ട കാര്യം
ഗ്രാമ്പൂവിന്റെ ആരോഗ്യപരമായ ഗുണങ്ങൾ നിഷേധിക്കാനാവില്ലെങ്കിലും, ഗുരുതരമായ ശ്വാസകോശ രോഗങ്ങൾക്ക് വൈദ്യസഹായം തേടേണ്ടത് അത്യാവശ്യമാണ്. ഗ്രാമ്പൂ ഒരു ചികിത്സയ്ക്ക് പകരമാവില്ല, മറിച്ച് ഒരു ഔഷധം മാത്രമാണ്.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More: ഉണർന്ന ഉടൻ മക്കളെ കാണും, ഒരു കപ്പ് കാപ്പി നിർബന്ധം: സണ്ണി ലിയോണിന്റെ പ്രഭാത രഹസ്യം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us