ആരോഗ്യകരമായ ഭക്ഷണം കഴിക്കുന്നതിനൊപ്പം ചില ശീലങ്ങളും പിന്തുടരേണ്ടതുണ്ട്. ഭക്ഷണം കഴിക്കുമ്പോൾ ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ ചില ശീലങ്ങളുണ്ട്. നല്ല ഭക്ഷണരീതികൾ ദഹനത്തിനും കുടലിന്റെ ആരോഗ്യത്തിനും സഹായിക്കുന്നു. പരമാവധി പോഷകങ്ങൾ ആഗിരണം ചെയ്യാൻ ശരീരത്തെ സഹായിക്കുന്നു.
ന്യൂട്രീഷ്യനിസ്റ്റ് ഷൊണാലി സബേർവാൾ ഭക്ഷണം കഴിക്കുമ്പോഴും അതിനു ശേഷവും ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ 5 കാര്യങ്ങൾ ഇൻസ്റ്റഗ്രാം പോസ്റ്റിൽ വിശദീകരിച്ചിട്ടുണ്ട്.
ചെയ്യേണ്ട കാര്യങ്ങൾ
- നിവർന്ന് ഇരിക്കുക.
- ഫോൺ ഡൈനിങ് ഏരിയയിൽ നിന്ന് മാറ്റി വയ്ക്കുക.
- വജ്രാസനത്തിൽ ഇരിക്കുക, ഇത് ദഹനം വർധിപ്പിക്കും.
- ദഹനത്തെ സഹായിക്കുന്നതിന് ഭക്ഷണത്തോടൊപ്പം പുളിപ്പിച്ച ഭക്ഷണവും കഴിക്കുക.
- ഭക്ഷണം നന്നായി ചവയ്ക്കുക.
ചെയ്യരുതാത്ത കാര്യങ്ങൾ
- ഭക്ഷണത്തിന് ശേഷം ഉടൻ പഴങ്ങൾ കഴിക്കരുത്.
- കഫീൻ അടങ്ങിയ പാനീയങ്ങൾ ഭക്ഷണത്തിന് ശേഷം ഉടൻ കുടിക്കരുത്, കാരണം ഇത് ഇരുമ്പ് ആഗിരണം ചെയ്യുന്നത് വൈകിപ്പിക്കും.
- ഭക്ഷണത്തോടൊപ്പം വെള്ളം കുടിക്കരുത്.
- ഭക്ഷണം കഴിഞ്ഞയുടനെ വ്യായാമം ചെയ്യരുത് (ഉടൻ നടക്കാൻ പോലും പാടില്ല).
- ഒരു കൈയ്യിൽ ഫോൺ വച്ച് ഭക്ഷണം കഴിക്കരുത്.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.