scorecardresearch

പ്രമേഹം നിയന്ത്രിക്കാം, ദൈനംദിന ദിനചര്യയിലെ ഈ തെറ്റുകൾ ഒഴിവാക്കൂ

ശരിയായ ഭക്ഷണം കഴിച്ചിട്ടും, വ്യായാമം ചെയ്തിട്ടും, പ്രമേഹത്തിനുള്ള മരുന്നുകൾ ശരിയായി കഴിച്ചിട്ടും, ഇൻസുലിൻ അളവ് അസാധാരണമായി ഉയർന്നതാണെങ്കിൽ നിങ്ങൾ ചില തെറ്റുകൾ ചെയ്യുന്നുണ്ടാകും

ശരിയായ ഭക്ഷണം കഴിച്ചിട്ടും, വ്യായാമം ചെയ്തിട്ടും, പ്രമേഹത്തിനുള്ള മരുന്നുകൾ ശരിയായി കഴിച്ചിട്ടും, ഇൻസുലിൻ അളവ് അസാധാരണമായി ഉയർന്നതാണെങ്കിൽ നിങ്ങൾ ചില തെറ്റുകൾ ചെയ്യുന്നുണ്ടാകും

author-image
Lifestyle Desk
New Update
health, diabetes, ie malayalam

Representative Image

ദൈനം ദിന ജീവിതത്തെ ബാധിക്കുന്നതിനുപുറമെ നിരവധി ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്ന രോഗങ്ങളിൽ ഒന്നാണ് പ്രമേഹം. ശരിയായ രോഗനിർണയവും ജീവിതശൈലി മാറ്റവും അവഗണിക്കുന്നതിലൂടെ ജീവനു തന്നെ ഈ രോഗം ഭീഷണിയായേക്കാം. രക്തത്തിലെ പഞ്ചസാരയുടെ അളവ് പതിവായി പരിശോധിക്കാനും ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രണത്തിലാക്കാൻ ജീവിതശൈലി മാറ്റാനും ഡോക്ടർമാർ നിർദേശിക്കാറുണ്ട്. രക്തത്തിലെ പഞ്ചസാര ഉയരുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് ഇടയാക്കും.

Advertisment

ശരിയായ ഭക്ഷണം കഴിച്ചിട്ടും, വ്യായാമം ചെയ്തിട്ടും, പ്രമേഹത്തിനുള്ള മരുന്നുകൾ ശരിയായി കഴിച്ചിട്ടും, ഇൻസുലിൻ അളവ് അസാധാരണമായി ഉയർന്നതാണെങ്കിൽ നിങ്ങൾ ചില തെറ്റുകൾ ചെയ്യുന്നുണ്ടാകും. ഇവ എന്തൊക്കെയാണെന്ന് നോക്കാം.

പ്രഭാത ഭക്ഷണം ഒഴിവാക്കുക

ആരോഗ്യ വിദഗ്ധരുടെ അഭിപ്രായത്തിൽ, ദിവസത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഭക്ഷണങ്ങളിലൊന്നായി കണക്കാക്കപ്പെടുന്ന പ്രഭാതഭക്ഷണം ടൈപ്പ്-2 പ്രമേഹമുള്ളവർക്ക് നിർബന്ധമാണ്. പ്രഭാതഭക്ഷണം ഉപേക്ഷിക്കുന്നത് ഇൻസുലിൻ ഉത്പാദിപ്പിക്കുന്ന പാൻക്രിയാസിന്റെ ബീറ്റാ കോശങ്ങളുടെ പ്രവർത്തനത്തെ തടസപ്പെടുത്തുമെന്ന് ഗവേഷകർ പറയുന്നു. രക്തത്തിലെ ഗ്ലൂക്കോസിന്റെ ഉയർന്ന അളവിന് നിങ്ങളുടെ പ്രഭാതഭക്ഷണത്തിലെ തിരഞ്ഞെടുപ്പുകളും കാരണമാകുന്നുവെന്ന് ആരോഗ്യ വിദഗ്ധർ അഭിപ്രായപ്പെടുന്നു. മധുരമുള്ള ഭക്ഷണങ്ങൾ കഴിക്കുന്നതിനുപകരം, സ്പിനച്, കൂൺ, തക്കാളി, സ്മൂത്തികൾ, ഓട്‌സ് എന്നിവയ്‌ക്കൊപ്പം കാർബോഹൈഡ്രേറ്റ് കുറവുള്ള പ്രമേഹ സൗഹൃദ പ്രഭാതഭക്ഷണങ്ങൾ തിരഞ്ഞെടുക്കുക.

ശാരീരിക പ്രവർത്തനങ്ങളുടെ കുറവ്

ടൈപ്പ്-2 പ്രമേഹം നിയന്ത്രിക്കാൻ വ്യായാമം വളരെ പ്രധാനമാണ്. ശരീരഭാരം നിലനിർത്താൻ സഹായിക്കുന്നതിനൊപ്പം സ്ട്രോക്ക്, ഹൃദ്രോഗങ്ങൾ എന്നിവയ്ക്കുള്ള സാധ്യതയും ഇത് കുറയ്ക്കുന്നു. ശാരീരിക പ്രവർത്തനങ്ങൾ ശരീരത്തിന്റെ ഇൻസുലിൻ സംവേദനക്ഷമത വർധിപ്പിക്കുകയും കോശങ്ങളെ രക്തത്തിൽ നിന്ന് ഗ്ലൂക്കോസ് നീക്കം ചെയ്യാനും ഊർജത്തിനായി ഉപയോഗിക്കാനും സഹായിക്കുമെന്ന് ഡോക്ടർമാർ പറയുന്നു.

ഉറക്ക കുറവ്

Advertisment

വിദഗ്ധരുടെ അഭിപ്രായത്തിൽ ഉറക്കവും പ്രമേഹ നിയന്ത്രണവും തമ്മിൽ അടുത്ത ബന്ധമുണ്ട്. ടൈപ്പ്-2 പ്രമേഹമുള്ള മുതിർന്നവർക്ക് എല്ലാ രാത്രിയിലും 7-9 മണിക്കൂർ ഉറക്കം ഡോക്ടർമാർ ശുപാർശ ചെയ്യുന്നു.

മോശം ദന്താരോഗ്യം

മോശം ദന്താരോഗ്യവും മോണരോഗങ്ങളും ടൈപ്പ്-2 പ്രമേഹത്തിന്റെ സങ്കീർണതകൾ വർധിപ്പിക്കുന്നു. ടൈപ്പ്-2 പ്രമേഹമുള്ളവർ പതിവായി ബ്രഷ് ചെയ്തും, പരിശോധനയ്ക്കായി ദന്തഡോക്ടറെ സന്ദർശിച്ചും ദന്താരോഗ്യത്തിൽ കൂടുതൽ ശ്രദ്ധിക്കണമെന്ന് ഡോക്ടർമാർ നിർദേശിക്കുന്നു.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗനിർദേശം തേടുക.

Diabetes

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: