scorecardresearch

Latest News

നല്ല ഉറക്കത്തിനായ് ഈ രണ്ട് ശീലങ്ങൾ പിന്തുടരൂ

നല്ല ക്ഷീണം ഉണ്ടായിട്ടും ഉറങ്ങാൻ പാടുപെടുന്ന ആളാണെങ്കിൽ അല്ലെങ്കിൽ നല്ല ഉറക്കത്തിനായ് ശ്രമിക്കുന്ന ആളാണെങ്കിൽ, അതിനുള്ള ചില പരിഹാരങ്ങൾ

sleep, health, ie malayalam

എത്ര ശ്രമിച്ചിട്ടും ഉറക്കം കിട്ടാതെ വിഷമിക്കുന്ന ഒട്ടേറെ പേരുണ്ട്. വേണ്ടത്ര ഉറക്കം ലഭിക്കാത്തത് അലസത, മാനസികാവസ്ഥയിലെ മാറ്റം, ദേഷ്യം എന്നിവയ്ക്ക് കാരണമാകും. ഒരു വ്യക്തിയുടെ മൊത്തത്തിലുള്ള ആരോഗ്യത്തെയും ഇത് ബാധിക്കും. ഉറക്കവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ സമ്മർദ്ദവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇത് ഹൃദയ സംബന്ധമായ തകരാറുകളിലേക്കും ഹോർമോൺ അസന്തുലിതാവസ്ഥയിലേക്കും നയിക്കുന്നു.

നല്ല ക്ഷീണം ഉണ്ടായിട്ടും ഉറങ്ങാൻ പാടുപെടുന്ന ആളാണെങ്കിൽ അല്ലെങ്കിൽ നല്ല ഉറക്കത്തിനായ് ശ്രമിക്കുന്ന ആളാണെങ്കിൽ അതിനുള്ള ചില പരിഹാരങ്ങൾ പറയുകയാണ് ന്യൂട്രീഷ്യനിസ്റ്റ് എൻമാമി അഗർവാൾ. രണ്ട് ജീവിതശൈലി ശീലങ്ങൾക്ക് മികച്ച ഉറക്കം നൽകാൻ കഴിയുമെന്ന് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വീഡിയോയിൽ അവർ പറയുന്നു.

  • ആദ്യത്തേത് വ്യായാമമാണ്. ഇത് ഉറക്കത്തിന്റെ മൊത്തത്തിലുള്ള ഗുണനിലവാരം മെച്ചപ്പെടുത്തുന്നു. ദിവസം മുഴുവൻ കൂടുതൽ ശാരീരികമായി സജീവമായിരിക്കുമ്പോൾ കൂടുതൽ ക്ഷീണിതരാകും. പെട്ടെന്ന് തന്നെ ശരീരം കിടക്കയിലേക്ക് വീഴാൻ ആഗ്രഹിക്കും.
  • ദീർഘനേരം ഉറങ്ങുന്നതിനുപകരം ചെറിയ ഉറക്കമാണ് രണ്ടാമത്തേത്. പലരും പകൽ ഉറങ്ങുന്നു, പ്രത്യേകിച്ച് കൂടുതൽ നേരം ഉറങ്ങുകയാണെങ്കിൽ രാത്രിയിൽ ഉറക്കത്തെ ബാധിക്കും. പകൽ മണിക്കൂറുകളോളം ഉറങ്ങുന്നതിനുപകരം ചെറിയ ഉറക്കമാണ് നല്ലത്. ഇങ്ങനെ ചെയ്താൽ രാത്രിയിൽ ഉറങ്ങാൻ ബുദ്ധിമുട്ടുണ്ടാകില്ല.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Read More: നല്ല ഉറക്കത്തിനായ് ഈ 5 തെറ്റുകൾ ഒഴിവാക്കൂ

Stay updated with the latest news headlines and all the latest Health news download Indian Express Malayalam App.

Web Title: These two lifestyle habits for better sleep