/indian-express-malayalam/media/media_files/uploads/2023/01/health-weight-loss.jpg)
Representtive Imge
ആരോഗ്യകരമായ ജീവിതശൈലി നിലനിർത്തുന്നതിനും വിവിധ രോഗങ്ങളുടെ അപകടസാധ്യത കുറയ്ക്കുന്നതിനും ചില വ്യക്തികൾക്ക്, ശരീരഭാരം കുറയ്ക്കേണ്ടത് അത്യാവശ്യമാണ്. എന്നിരുന്നാലും, ഈ അധിക കിലോ കുറയ്‌ക്കുന്നതിന് ഭക്ഷണക്രമം, ചിട്ടയായ വ്യായാമം, സുസ്ഥിര ശീലങ്ങൾ എന്നിവ ഉൾപ്പെടുന്ന സമഗ്രമായ സമീപനം ആവശ്യമാണ്.
എന്നാൽ ഇത് അത്ര എളുപ്പമല്ല. ഇതെല്ലാം കൃത്യമായി പാലിച്ചാൽ മാത്രമേ ശരീരഭാരം കുറയ്ക്കാൻ സാധിക്കുകയുള്ളൂ. പക്ഷേ, ശരീരഭാരം കുറയ്ക്കാൻ എല്ലായ്പ്പോഴും ഫാൻസി ഡയറ്റുകളും കഠിനമായ വ്യായാമങ്ങളും അവലംബിക്കേണ്ടതില്ലെന്ന് നിങ്ങളോട് പറഞ്ഞാലോ?
ശരീരഭാരം കുറയ്ക്കാൻ ഏത് ദിനചര്യയാണ് പാലിക്കേണ്ടതെന്ന് നിങ്ങൾക്ക് ഉറപ്പില്ലെങ്കിൽ, ആ അധിക കിലോ കുറയ്ക്കാൻ ചില ലളിതമായ ശീലങ്ങൾ ഉൾപ്പെടുത്താം, പോഷകാഹാര വിദഗ്ധയും, വെൽനസ് കൺസൾട്ടന്റുമായ നേഹ സഹായ ഇൻസ്റ്റാഗ്രാമിൽ പങ്കിട്ടു.
“നിങ്ങളുടെ ഭാരം കുറയ്ക്കാനുള്ള യാത്ര ആരംഭിക്കാൻ മടിയാണെങ്കിലും ശരീരഭാരത്തിൽ ഇപ്പോഴും അതൃപ്തിയുണ്ടെങ്കിലും ഈ ലളിതമായ നുറുങ്ങുകൾ പരീക്ഷിക്കുക.” ഈ നുറുങ്ങുകൾ മാനസികാവസ്ഥ സജ്ജമാക്കാനും ഭാരം കുറയ്ക്കാനുള്ള യാത്ര ആരംഭിക്കാൻ നിങ്ങളെ പ്രേരിപ്പിക്കാനും സഹായിക്കുമെന്നും നേഹ കൂട്ടിച്ചേർത്തു.
ഭക്ഷണത്തിന് മുമ്പും ശേഷവും വെള്ളം കുടിക്കുക: ഭക്ഷണത്തിന് 20 മിനിറ്റ് മുമ്പും ശേഷവും വെള്ളം കുടിക്കാൻ വിദഗ്ധർ നിർദ്ദേശിച്ചു. “നിങ്ങളുടെ ലഘുഭക്ഷണത്തിന് മുമ്പും വെള്ളം കുടിക്കണം,” നേഹ പറഞ്ഞു.
ഭക്ഷണത്തിന് മുമ്പ് വെള്ളം കുടിക്കുന്നത് വയറിലെ ആസിഡിനെ തടസ്സപ്പെടുത്തുമെന്നും ഭക്ഷണം കഴിഞ്ഞ് ഉടൻ വെള്ളം കുടിക്കുന്നത് ദഹനത്തെ തടസ്സപ്പെടുത്തുമെന്നും സെലിബ്രിറ്റി ഫിറ്റ്‌നസ് വിദഗ്ധനും പോഷകാഹാര വിദഗ്ധനുമായ വിശ്വാസ് അവസ്തി പറഞ്ഞു. “പിത്തങ്ങളും എൻസൈമുകളും പുറത്തുവരാൻ ആമാശയം 75 ശതമാനം നിറയുകയും 25 ശതമാനം ശൂന്യമാവുകയും വേണം,”വിശ്വാസ് പറഞ്ഞു.
ഉച്ചഭക്ഷണത്തിനും അത്താഴത്തിനും ശേഷം നടക്കുക: ഉച്ചഭക്ഷണത്തിനും അത്താഴത്തിനും ശേഷമുള്ള 15 മിനിറ്റ് നടത്തം നിങ്ങൾക്ക് പ്രയോജനകരമാകുമെന്ന് നേഹ പറഞ്ഞു. "നിങ്ങളുടെ പ്രഭാതഭക്ഷണത്തിന് ശേഷവും ഇത് ചെയ്യാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, അത് വളരെ മികച്ചതായിരിക്കും."
എന്നിരുന്നാലും, ഭക്ഷണം കഴിഞ്ഞ് ഉടൻ നടക്കുന്നത് നല്ല ആശയമല്ലെന്ന് വിശ്വാസ് പരാമർശിച്ചു. “50-100 സ്റ്റെപ്പ് കുഴപ്പമില്ല. എന്നാൽ അത് ഉടനടി ചെയ്യരുത്, കാരണം ശരീരം ഭക്ഷണം ദഹിപ്പിക്കാനുള്ള ശ്രമത്തിലാണ്. ആ സമയത്ത് നടക്കുന്നത് ഊർജ ചെലവിലും രക്തയോട്ടം വർദ്ധിപ്പിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കും. എന്നാൽ ഭക്ഷണം കഴിഞ്ഞ് 30-45 മിനിറ്റു ശേഷം 15 മിനിറ്റ് നടത്തം അനുയോജ്യമാണ്, ”വിദഗ്ധൻ പറഞ്ഞു.
10 പുഷ്-അപ്പുകളും 10 സിറ്റ്-അപ്പുകളും: പകൽ എപ്പോൾ വേണമെങ്കിലും 10 പുഷ്-അപ്പുകളും 10 സിറ്റ്-അപ്പുകളും ചെയ്യാൻ നേഹ നിർദ്ദേശിച്ചു. “അവസാനം, നിങ്ങൾക്ക് ഇത് വളരെ എളുപ്പമാണെന്ന് കണ്ടെത്തുകയും കൂടുതൽ എളുപ്പത്തിൽ ചെയ്യാൻ കഴിയുകയും ചെയ്യും. സമയം ട്രാക്ക് ചെയ്യാൻ ഒരു വാച്ച് ധരിക്കുന്നത് ഉറപ്പാക്കുക,” വിദഗ്ധ പറഞ്ഞു.
ഉച്ചഭക്ഷണത്തിനും അത്താഴത്തിനും മുമ്പ് ഒരു കപ്പ് പച്ചക്കറികൾ: ഉച്ചഭക്ഷണത്തിനും അത്താഴത്തിനും മുമ്പ് ഒരു കപ്പ് പച്ചക്കറികൾ കഴിക്കാൻ നേഹ നിർദ്ദേശിച്ചു. "ഇത് നിങ്ങളുടെ കുടലിൽ ഒരു മെഷ് ഉണ്ടാക്കും, രക്തത്തിലെ പഞ്ചസാരയുടെ അളവ് സാവധാനം ഉയരും. വയറ് പകുതി നിറയുകയും ചെയ്യും."
പച്ചക്കറികൾ ഗ്ലൂക്കോസിന്റെ അളവ് ബഫർ ചെയ്യുമെന്നും ഭക്ഷണം സമീകൃതമാണെങ്കിൽ, ഒരു പാത്രം പച്ചക്കറികൾ "അത് ആവശ്യപ്പെടുന്ന ഒരു അവസ്ഥയില്ലെങ്കിൽ തടി കുറയാനുള്ള മാർഗം അല്ല" എന്നും വിശ്വാസ് പരാമർശിച്ചു.
നിങ്ങളുടെ മധുരപലഹാരം ആരോഗ്യകരമാക്കുക: മധുരമുള്ള എന്തെങ്കിലും കഴിക്കാനുള്ള ആഗ്രഹം സാധാരണമാണ്, എന്നാൽ അനാരോഗ്യകരമായ പലഹാരങ്ങൾ കഴിക്കുന്നത് നിങ്ങളുടെ ശരീരഭാരം കുറയ്ക്കാനുള്ള പദ്ധതികളെ പഴയപടിയാക്കും. "മധുരപലഹാരം കഴിക്കാൻ ആഗ്രഹമുണ്ടെങ്കിൽ, കുറച്ച് ചോക്ലേറ്റ് സോസിൽ ഈന്തപ്പഴങ്ങളോ സ്ട്രോബെറിയോ ചേർത്ത് കഴിക്കുക," നേഹ നിർദ്ദേശിച്ചു.
"ഇവ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന ചില ഘടകങ്ങളാണ്. എന്നാൽ ഉറക്കം, ഭക്ഷണവുമായുള്ള ബന്ധം, സ്ട്രെസ് മാനേജ്മെന്റ്, ഹെൽത്ത് കോച്ച് എന്നിവ നിങ്ങളുടെ ശരീരത്തിന്റെ ആവശ്യകത അനുസരിച്ച് ഭാരം കുറയ്ക്കാൻ സഹായിക്കും," വിശ്വാസ് പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us