scorecardresearch
Latest News

ഈ മൂന്നു കാര്യങ്ങൾ ശ്രദ്ധിക്കൂ, രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാം

നമ്മൾ കഴിക്കുന്ന ചില ഭക്ഷണങ്ങളിൽ പഞ്ചസാരയുടെ സാന്നിധ്യം ഉണ്ടെന്ന് നമുക്ക് അറിയില്ല

health, health tips, ie malayalam

പ്രമേഹ രോഗികളുടെ എണ്ണം ദിനംപ്രതി ഉയരുകയാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ പലരും ശ്രമിക്കാറുണ്ട്, പക്ഷേ പലപ്പോഴും ഇത് നടക്കാറില്ല. ഭക്ഷണ ശീലത്തിൽ മാറ്റം വരുത്തിയാലും രക്തത്തിലെ പഞ്ചസാരയുടെ അളവിൽ യാതൊരുവിധ മാറ്റവും ഉണ്ടാകാറില്ല. എന്നാൽ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഈ പ്രശ്നം പരിഹരിക്കാൻ കഴിയും.

കാർബോഹൈഡ്രേറ്റ് ഭക്ഷണങ്ങൾക്കൊപ്പം ശരിയായ അളവിൽ പ്രോട്ടീനും നാരുകളും അടങ്ങിയ ഭക്ഷണങ്ങൾ കഴിച്ചാൽ മതി. കാർബോഹൈഡ്രേറ്റ് ഭക്ഷണങ്ങൾ കഴിക്കുമ്പോൾ പഞ്ചസാര നേരിട്ട് രക്തത്തിൽ ലയിക്കുന്നു. എന്നാൽ, ഇതിനൊപ്പം പ്രോട്ടീനും നാരുകളുമുള്ള ഭക്ഷണങ്ങൾ കഴിക്കുമ്പോൾ പഞ്ചസാര നേരിട്ട് രക്തത്തിലേക്ക് ആഗിരണം ചെയ്യപ്പെടുന്നതിന്റെ വേഗത കുറയ്ക്കുന്നു.

Read Here: ചുമയിൽ നിന്നും എളുപ്പത്തിൽ ആശ്വാസം നേടാം, മൂന്നു സിംപിൾ ടിപ്‌സുകൾ

സാധാരണയിലും കുറഞ്ഞ അളവിൽ നാരുകൾ കഴിക്കുന്നതും രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിപ്പിക്കും. പ്രായപൂർത്തിയായ ഒരു പുരുഷന് പ്രതിദിനം 30 മുതൽ 38 ഗ്രാം വരെ നാരുകൾ ആവശ്യമാണ്. പ്രായപൂർത്തിയായ ഒരു സ്ത്രീക്ക് 21 മുതൽ 25 ഗ്രാം വരെ വേണം. ഇത് പഞ്ചസാരയുടെ അളവ് കുറയ്ക്കുകയും ദഹനത്തെ സഹായിക്കുകയും ചെയ്യുന്നു.

നമ്മൾ കഴിക്കുന്ന ചില ഭക്ഷണങ്ങളിൽ പഞ്ചസാരയുടെ സാന്നിധ്യം ഉണ്ടെന്ന് നമുക്ക് അറിയില്ല. പഴങ്ങൾ, ധാന്യങ്ങൾ, പഴച്ചാറുകൾ, ബ്രെഡ്, കൊഴുപ്പ് കുറഞ്ഞ തൈര് ഇത്തരം പല ഭക്ഷണങ്ങളിലും പഞ്ചസാര ഒളിഞ്ഞിരിക്കുന്നുണ്ട്. ഇത്തരം ഭക്ഷണങ്ങൾ വലിയ അളവിൽ കഴിച്ചാൽ പഞ്ചസാരയുടെ അളവ് കൂടും.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Stay updated with the latest news headlines and all the latest Health news download Indian Express Malayalam App.

Web Title: These habits leads to spike the sugar level