scorecardresearch

ജലദോഷം, ചുമ എന്നിവയിൽനിന്നും ഉടനടി ആശ്വാസം, ഈ ലഡ്ഡു കഴിക്കൂ

നിരന്തരം ചുമയും തുമ്മലും അനുഭവിക്കുന്ന ഒരാളാണ് നിങ്ങളെങ്കിൽ വീട്ടിൽ തയ്യാറാക്കാവുന്ന പ്രതിരോധശേഷി നൽകുന്നൊരു ലഡ്ഡു നിങ്ങളെ സഹായിക്കും

ladoo, health, ie malayalam

കാലാവസ്ഥ മാറ്റം മൂലമുണ്ടാകുന്ന അണുബാധകളെ ചെറുക്കാൻ ആരോഗ്യകാര്യത്തിൽ പ്രത്യേക ശ്രദ്ധ വയ്ക്കേണ്ടതുണ്ട്. സീസണൽ പഴങ്ങളും പച്ചക്കറികളും ഈ സമയത്ത് കഴിക്കണമെന്ന് നിർദേശിക്കാറുണ്ടെങ്കിലും, അവ കൊണ്ടു മാത്രം പ്രയോജനമില്ല. സീസണൽ രോഗാവസ്ഥകളിൽനിന്നും രക്ഷ നേടാൻ ആയുർവേദം ചില മാർഗങ്ങൾ നിർദേശിക്കുന്നുണ്ട്.

നിരന്തരം ചുമയും തുമ്മലും അനുഭവിക്കുന്ന ഒരാളാണ് നിങ്ങളെങ്കിൽ വീട്ടിൽ തയ്യാറാക്കാവുന്ന പ്രതിരോധശേഷി നൽകുന്നൊരു ലഡ്ഡു നിങ്ങളെ സഹായിക്കുമെന്ന് പറഞ്ഞിരിക്കുകയാണ് ഡോ.മിഹിർ ഖാത്രി. ഉണക്കിയ ഇഞ്ചി പൊടിച്ചതും ശർക്കരയും പശുവിൻ നെയ്യും ഉപയോഗിച്ചാണ് ഈ ലഡ്ഡു തയ്യാറാക്കുന്നത്.

തയ്യാറാക്കുന്ന വിധം

ഈ മൂന്നു ചേരുവകളെല്ലാം നന്നായി കുഴച്ച് ചെറിയ ഉരുളകളാക്കുക

ഇതെല്ലാവർക്കും കഴിക്കാമോ?

  • ജലദോഷം, ചുമ, അല്ലെങ്കിൽ വൈറൽ അണുബാധ എന്നിവയ്ക്ക് സാധ്യതയുള്ള കുട്ടികൾക്ക് ഇത് നല്ലതാണ്.
  • അണുബാധ തടയുന്നു, ജലദോഷം, ചുമ എന്നിവയിൽനിന്നും ഉടനടി ആശ്വാസം നൽകുന്നു.
  • ദഹന ശക്തി മെച്ചപ്പെടുത്തുന്നു.
  • ക്ഷീണമോ, ഊർജ കുറവോ, തളർച്ചയോ അനുഭവപ്പെടുന്നെങ്കിൽ ഇത് കഴിക്കുക

എത്ര എണ്ണം കഴിക്കാം

പ്രതിരോധശേഷി മെച്ചപ്പെടുത്തുന്നതിന് ഒരു ദിവസം ഒരെണ്ണം കഴിക്കാം. അല്ലെങ്കിൽ രണ്ടു ദിവസം കൂടുമ്പോൾ ഒരെണ്ണം കഴിക്കുക.

Stay updated with the latest news headlines and all the latest Health news download Indian Express Malayalam App.

Web Title: These ginger and jaggery bites will help you keep cold and cough at bay