ധാരാളം ആളുകൾ ഉയർന്ന രക്തസമ്മർദ്ദവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാൽ ബുദ്ധിമുട്ടുന്നുണ്ട്. അത്തരത്തിലുള്ളവർ ജീവിതശൈലിയിൽ ചില മാറ്റങ്ങൾ വരുത്തേണ്ടതുണ്ട്, അതിൽ വൃത്തിയുള്ള ഭക്ഷണവും ഭക്ഷണക്രമത്തിൽ മാറ്റം വരുത്തലും ഉൾപ്പെടുന്നു.
ഉയർന്ന രക്തസമ്മർദ്ദ പ്രശ്നങ്ങളാൽ ബുദ്ധിമുട്ടുന്ന ഒരാളാണെങ്കിൽ, ബിപി നിയന്ത്രിക്കാൻ ചില ഭക്ഷണ പദാർത്ഥങ്ങൾ കഴിച്ചാൽ മതിയാകും. ഈ ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് ന്യൂട്രീഷ്യനിസ്റ്റ് നമാമി അഗർവാൾ ഇൻസ്റ്റഗ്രാം വീഡിയോയിൽ വിശദീകരിച്ചിട്ടുണ്ട്.
- പച്ച ഇലക്കറികൾ: സ്പിനച്, കാലെ, ലറ്റൂസ് തുടങ്ങിയ ഭക്ഷണങ്ങളിൽ പൊട്ടാസ്യം, മഗ്നീഷ്യം, കാൽസ്യം, ആന്റി ഓക്സിഡൻറുകൾ എന്നിവ അടങ്ങിയിട്ടുണ്ട്. മൂത്രത്തിലൂടെ അധിക സോഡിയം പുറന്തള്ളാൻ പൊട്ടാസ്യം വൃക്കകളെ സഹായിക്കുമെന്ന് അവർ പറഞ്ഞു.
- വാഴപ്പഴം: ഉയർന്ന രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കുന്ന പൊട്ടാസ്യം ഇവയിൽ ധാരാളം അടങ്ങിയിട്ടുണ്ട്.
- ബീറ്റ്റൂട്ട്: നൈട്രിക് ഓക്സൈഡ് ധാരാളമായി അടങ്ങിയതിനാൽ, രക്തക്കുഴലുകൾ തുറക്കാൻ ഇവ സഹായിക്കും.
- വെളുത്തുള്ളി: ഇതൊരു ആന്റിബയോട്ടിക്, ആന്റിഫംഗൽ ഭക്ഷണമാണ്. ഇത് പേശികളെ റിലാക്സ് ആക്കുകയും രക്തക്കുഴലുകൾ വികസിപ്പിക്കുകയും അതുവഴി രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More: തലവേദന, അസ്വസ്ഥത, ഛർദ്ദി, വയറുവേദന എന്നിവ മാറ്റും, ഈ ചായ കുടിക്കൂ