ഈ ഭക്ഷണങ്ങൾ ആരോഗ്യകരമാണ്. എന്നാൽ അതേ ഭക്ഷണങ്ങൾ തന്നെ ഗ്യാസിനും കാരണമായാലോ? അതിനർത്ഥം ചില ഭക്ഷണങ്ങൾ കഴിക്കുന്നത് നിങ്ങളുടെ വയർ വീർക്കുന്നതിനും ഗ്യാസ് അനുഭവപ്പെടുന്നതിനും കാരണമാകും എന്നാണ്.
എന്നിരുന്നാലും, എല്ലാ വ്യക്തികൾക്കും ഇതേ അനുഭവം ഉണ്ടാകണമെന്നില്ല. ” ദഹനം മെച്ചപ്പെടുത്തുക എന്നതായിരിക്കണം ഒരാളുടെ ലക്ഷ്യം,” പോഷകാഹാര വിദഗ്ധയായ അഞ്ജലി മുഖർജി പറയുന്നു.
ഒരാൾ അവരുടെ കുടലിന്റെ ആരോഗ്യം ശ്രദ്ധിച്ചാൽ, “ഗ്യാസ് ഉണ്ടാക്കുന്ന ഭക്ഷണങ്ങൾ കഴിച്ചതിനുശേഷവും അവർക്ക് വാതകമോ വയറുവേദനയോ ദഹനക്കേടോ അനുഭവപ്പെടില്ല” എന്നും വിദഗ്ധ ഇൻസ്റ്റാഗ്രാമിൽ പറയുന്നു. എന്നാൽ ഗ്യാസ് ഉണ്ടാക്കുന്ന ഈ ഭക്ഷണങ്ങൾ ഏതാണ്?
ആരോഗ്യ വിദഗ്ധരുടെ അഭിപ്രായത്തിൽ ഇതാണ് ഗ്യാസ് ഉണ്ടാകുന്ന ഭക്ഷണങ്ങൾ
- വഴുതന
- കുക്കുമ്പർ
- കാബേജ്
- കോളിഫ്ളവർ
- സോയാബീൻ
- യീസ്റ്റ്
- പാൽ
- ചന്നയും രാജ്മയും പോലെയുള്ള ദാൽ
- ഗ്രീൻ പീസ്
- റാഡിഷ്
- നട്സ്
ആപ്പിൾ, പ്ളം, പിയർ തുടങ്ങിയ പഴങ്ങളും ഗ്യാസിന് കാരണമാകുമെന്ന് ഹെൽത്ത് ലൈൻ പറയുന്നു. അധിക വായു അകത്ത് ചെല്ലാൻ കാരണമാകുന്ന ഭക്ഷണങ്ങളും ഗ്യാസിന് കാരണമാകുന്നു. ഉദാഹരണത്തിന്, കാർബണേറ്റഡ് പാനീയങ്ങൾ, ച്യൂയിംഗ് ഗം എന്നിവ.
നമ്മുടെ ഭക്ഷണത്തിൽ നിന്ന് ഗ്യാസ് ഉണ്ടാക്കുന്ന എല്ലാം കുറയ്ക്കാൻ കഴിയില്ലെങ്കിലും, കൂടുതൽ വ്യായാമം ചെയ്യാനും ശരീരത്തെ സജീവവും ആരോഗ്യകരവും ഫിറ്റുമായി നിലനിർത്താനും ശ്രമിക്കാം. അങ്ങനെ ഗ്യാസ് ഉണ്ടാകുന്നത് കുറയുന്നു. ചില ഭക്ഷണങ്ങൾ ഇത്തരത്തിൽ വാതകത്തെ ഫലപ്രദമായി നേരിടാൻ ശരീരത്തെ സഹായിക്കുമെന്ന് ഡയറ്റീഷ്യൻ ഗരിമ ഗോയൽ പറയുന്നു.
പെപ്പർമിന്റ് ടീ: ഒരു ഗ്ലാസ് വെള്ളത്തിൽ കുറച്ച് പെപ്പർമിന്റ് ഇലകൾ തിളപ്പിച്ച് ഈ മിശ്രിതം കുടിച്ചാൽ ഗ്യാസിന് ആശ്വാസം ലഭിക്കും.
ഹെർബൽ ടീ: 10 ഗ്രാം ജീരകവും പെരുംജീരകവും 20 മിനിറ്റ് വെള്ളത്തിൽ ഇട്ട് തിളപ്പിച്ചശേഷം കഴിക്കുക.
പെരുംജീരകം: ഗ്യാസ് പ്രശ്‌നങ്ങൾക്കുള്ള ഒരു പഴക്കമുള്ള പ്രതിവിധിയാണ് പെരുംജീരകം അല്ലെങ്കിൽ ‘സൗൺഫ്’. നിങ്ങൾക്ക് അസ്വസ്ഥത തോന്നുന്നുവെങ്കിൽ ഒരു ടീസ്പൂൺ വിത്തുകൾ ചവച്ചരച്ച് കഴിക്കുക.
തൈര്: തൈര് പോലുള്ള പ്രോബയോട്ടിക്കുകൾ ദഹനം മെച്ചപ്പെടുത്തുന്നതിനും വയറിലെ അധിക വാതകം നീക്കം ചെയ്യുന്നതിനും സഹായിക്കുന്നു.
മല്ലി വിത്തുകൾ: ഈ വിത്തുകൾ രാത്രി മുഴുവൻ ഒരു ഗ്ലാസ് വെള്ളത്തിൽ കുതിർത്ത് പിറ്റേന്ന് വെറും വയറ്റിൽ കഴിക്കുക.