scorecardresearch

ഈ ദൈനംദിന തെറ്റുകൾ ആരോഗ്യത്തെ അപകടത്തിലാക്കും

ഒരാളുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്ന നിരവധി ദൈനംദിന ശീലങ്ങളുണ്ട്. നല്ല ആരോഗ്യം നിലനിർത്തുന്നതിനും വിട്ടുമാറാത്ത രോഗങ്ങൾ തടയുന്നതിനും ആരോഗ്യകരമായ ശീലങ്ങൾ സ്വീകരിക്കേണ്ടത് പ്രധാനമാണ്

ഒരാളുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്ന നിരവധി ദൈനംദിന ശീലങ്ങളുണ്ട്. നല്ല ആരോഗ്യം നിലനിർത്തുന്നതിനും വിട്ടുമാറാത്ത രോഗങ്ങൾ തടയുന്നതിനും ആരോഗ്യകരമായ ശീലങ്ങൾ സ്വീകരിക്കേണ്ടത് പ്രധാനമാണ്

author-image
Health Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
health, health tips, ie malayalam

Representative Image

രോഗങ്ങൾ വരാതിരിക്കാൻ മാത്രമാണ് ആരോഗ്യ കാര്യത്തിൽ ശ്രദ്ധിക്കേണ്ടതെന്ന് പലരും വിശ്വസിക്കുന്നുണ്ടെങ്കിലും, ദീർഘകാലാടിസ്ഥാനത്തിൽ നിങ്ങളുടെ ആരോഗ്യത്തെ നശിപ്പിച്ചേക്കാവുന്ന ദൈനംദിന ശീലങ്ങളിലും ശ്രദ്ധ ചെലുത്തേണ്ടത് പ്രധാനമാണെന്ന് ആരോഗ്യ വിദഗ്ധർ നിർദേശിക്കുന്നു. ''ഒരാളുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്ന നിരവധി ദൈനംദിന ശീലങ്ങളുണ്ട്. നല്ല ആരോഗ്യം നിലനിർത്തുന്നതിനും വിട്ടുമാറാത്ത രോഗങ്ങൾ തടയുന്നതിനും ആരോഗ്യകരമായ ശീലങ്ങൾ സ്വീകരിക്കേണ്ടത് പ്രധാനമാണ്,'' പ്രൈമസ് സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിലെ ജെറിയാട്രിക് മെഡിസിൻ വിഭാഗം മേധാവിയും സീനിയർ കൺസൾട്ടന്റുമായ ഡോ.വിജയ് കുമാർ ഗുർജാർ പറഞ്ഞു.

Advertisment

പട്യാലയിലെ മണിപ്പാൽ ഹോസ്പിറ്റലിലെ ഇന്റേണൽ മെഡിസിൻ സീനിയർ കൺസൾട്ടന്റ് ഡോ.പ്രശാന്ത് ഭട്ട് ഈ​ ശീലങ്ങളിൽ ചിലതിനെക്കുറിച്ച് വിശദീകരിച്ചിട്ടുണ്ട്.

ഉദാസീനമായ ജീവിതശൈലി

ഇന്നത്തെ തിരക്കേറിയ ജീവിതശൈലിയും എപ്പോഴും തിരക്കുള്ള മാനസികാവസ്ഥയും കാരണം ആളുകൾ ഉദാസീനമായ ജീവിതശൈലി നയിക്കാൻ തുടങ്ങിയിരിക്കുന്നു. ജോലിത്തിരക്ക് ഉള്ളവർ മണിക്കൂറുകളോളം ഒരേ പൊസിഷനിൽ ഇരിക്കുന്നത് കാണാം. മറുവശത്ത്, ആളുകൾക്ക് സമയം ലഭിക്കുമ്പോൾ അതവർ മൊബൈൽ ഫോണുകളിൽ സ്ക്രോൾ ചെയ്യാൻ ചെലവിടുന്നു. പൊണ്ണത്തടി, ഹൃദ്രോഗം, മാനസികരോഗങ്ങൾ തുടങ്ങി നിരവധി രോഗങ്ങൾക്ക് കാരണം ഉദാസീനതയാണ്.

പുകവലി അല്ലെങ്കിൽ മദ്യപാനം

പുകവലിയോ മദ്യപാനമോ തുടങ്ങിക്കഴിഞ്ഞാൽ, വളരെ പെട്ടെന്നുതന്നെ ദൈനംദിന ശീലമായി മാറും. ഹൃദ്രോഗത്തിന്റെ ഒന്നാമത്തെ കാരണം പുകവലിയാണ്. സ്‌ട്രോക്ക്, കാൻസർ, സിഒപിഡി, മറ്റ് രോഗങ്ങൾ എന്നിവയ്ക്കും കാരണമാകാം. കാൻസർ, കരൾ തകരാറുകൾ എന്നിവയ്ക്കുള്ള സാധ്യത വർധിപ്പിച്ചു കൊണ്ട് മദ്യം ശരീരത്തെ പ്രതികൂലമായി ബാധിക്കുന്നു.

Advertisment

പോഷകാഹാരത്തിലും ജലാംശത്തിലുമുള്ള അശ്രദ്ധ

ആളുകൾക്കുള്ള മറ്റൊരു മോശം ശീലം അവർ കഴിക്കുന്ന ഭക്ഷണത്തെക്കുറിച്ച് വേണ്ടത്ര ശ്രദ്ധിക്കാതിരിക്കുകയും ആവശ്യത്തിന് വെള്ളം കുടിക്കാതിരിക്കുകയും ചെയ്യുന്നതാണ്.

ഉറക്ക കുറവ്

ശരീരം നന്നായി പ്രവർത്തിക്കാനും ക്ഷീണം അകറ്റാനും ഉറക്കം അത്യാവശ്യമാണ്. എല്ലാ ദിവസവും വേണ്ടത്ര ഉറങ്ങാത്തത് ഗുരുതരമായ ഹൃദ്രോഗം, സ്ട്രോക്ക്, അമിതവണ്ണം, വിഷാദം എന്നിവയ്ക്കുള്ള സാധ്യത വർധിപ്പിക്കും.

Health Tips Health

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: