ശരീരത്തിൽ രണ്ട് തരം കൊളസ്ട്രോളുകൾ കാണപ്പെടുന്നു. ഒന്ന് ചീത്ത കൊളസ്‌ട്രോൾ, മറ്റൊന്ന് നല്ല കൊളസ്‌ട്രോൾ. മോശം കൊളസ്‌ട്രോൾ അല്ലെങ്കിൽ കുറഞ്ഞ സാന്ദ്രതയുള്ള ലിപ്പോപ്രോട്ടീൻ ധമനികളിൽ തടസ്സം സൃഷ്ടിക്കുന്ന ഒന്നാണ്. എന്നാൽ, നല്ല കൊളസ്‌ട്രോൾ അല്ലെങ്കിൽ ഉയർന്ന സാന്ദ്രതയുള്ള ലിപ്പോപ്രോട്ടീൻ കരളിന്റെ പ്രവർത്തനത്തെ സഹായിക്കുന്നു.
കൊളസ്ട്രോളിന്റെ അളവ് ഉയരുന്നത് ഹൃദ്രോഗ സാധ്യത വർധിപ്പിക്കും. അതിനാൽ കൊളസ്‌ട്രോളിന്റെ അളവ് നിയന്ത്രണത്തിലാക്കേണ്ടത് പ്രധാനമാണ്. ഭക്ഷണക്രമവും, വ്യായാമവും, ജീവിതശൈലിയും കൊളസ്ട്രോൾ അളവിൽ വളരെ പ്രധാന പങ്ക് വഹിക്കുന്നു. അമിതമായ അളവിൽ പഞ്ചസാരയോ സംസ്കരിച്ച ഭക്ഷണമോ പൂരിത കൊഴുപ്പുകളോ കഴിക്കുന്നത് കൊളസ്ട്രോൾ വർധിപ്പിക്കും.
പഞ്ചസാര കൂടുതൽ അളവിൽ അടങ്ങിയിട്ടുള്ള പാനീയങ്ങളും സോഡകളും കൊളസ്ട്രോൾ വർധിപ്പിക്കും. കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്ന ചില ശീലങ്ങളുണ്ട്.
- ഭക്ഷണത്തിൽ ഗ്രീൻ ടീ ഉൾപ്പെടുത്തുക
ചീത്ത കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാൻ സഹായിക്കുന്ന ആന്റിഓക്‌സിഡന്റുകളും കാറ്റെച്ചിനുകളും ഈ പാനീയത്തിൽ അടങ്ങിയിട്ടുണ്ട്. കൂടാതെ, കഫീന്റെ സാന്നിധ്യം നല്ല കൊളസ്ട്രോളിന്റെ അളവ് വർധിപ്പിക്കാൻ സഹായിക്കുന്നു. ബ്ലാക്ക് ടീ കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാൻ സഹായിക്കും. പക്ഷേ, ഗ്രീൻ ടീയുടെ അത്രയും അല്ല, കാരണം ഗ്രീൻ ടീയിൽ ഉയർന്ന അളവിൽ കാറ്റെച്ചിനുകൾ അടങ്ങിയിട്ടുണ്ട്.
- സോഡ കുടിക്കുന്നത് നിയന്ത്രിക്കുക
സോഡയിൽ ഉയർന്ന അളവിൽ പഞ്ചസാര അടങ്ങിയിട്ടുണ്ട്, ഇത് കൊളസ്ട്രോൾ അളവ് വർധിപ്പിക്കും. ഈ സോഡകൾ എൽഡിഎൽ വർധിപ്പിക്കുക മാത്രമല്ല, ശരീരത്തിൽ നിന്ന് എൽഡിഎൽ നീക്കം ചെയ്യാൻ സഹായിക്കുന്ന എച്ച്ഡിഎൽ ലെവൽ കുറയ്ക്കുകയും ചെയ്യും.
- ഭക്ഷണത്തിൽ സോയ മിൽക്ക് ചേർക്കുക
പശുവിൻ പാലിന് പകരം സോയ മിൽക്ക് ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. ഇത് എൽഡിഎൽ കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കും.
- ആവശ്യത്തിന് വെള്ളം കുടിക്കുക
വെള്ളം കുടിക്കുന്നത് എൽഡിഎൽ കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കും. ആവശ്യത്തിന് വെള്ളം കുടിക്കുമ്പോൾ അമിതവണ്ണവും പ്രമേഹവും വരാനുള്ള സാധ്യതയും കുറയും.
- ഭക്ഷണത്തിൽ തക്കാളി ജ്യൂസ് ഉൾപ്പെടുത്തുക
തക്കാളി ജ്യൂസിൽ കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്ന ലൈക്കോപീൻ അടങ്ങിയിട്ടുണ്ട്. കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാൻ സഹായിക്കുന്ന നാരുകളും ഇതിൽ അടങ്ങിയിട്ടുണ്ട്.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.